ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കിടയിൽ വലിയ ജനപ്രീതിയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ് ആപ്പ്. ലക്ഷോപലക്ഷം ആളുകളാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്. ഈ ആളുകളെ പിടിച്ച് നിർത്താനും പുതിയ ആളുകളെ ആകർഷിക്കാൻ പല വിധ മാറ്റങ്ങൾ വാട്‌സ് ആപ്പ് കൊണ്ടുവരാറുണ്ട്. ഇത്തരത്തിൽ പുതിയ ഫീച്ചർ കൊണ്ടുവരാൻ പോകുകയാണ് വാട്‌സ് ആപ്പ്.
ഇൻസ്റ്റഗ്രാമിന്റേതിന് സമാനമായ ഫീച്ചറുകളാണ് വാട്‌സ് ആപ്പ് പുതുതായി കൊണ്ടുവരാൻ ലക്ഷ്യമിടുന്നത്. ഇൻസ്റ്റഗ്രാമിൽ റീലുകളിലും മറ്റും നമ്മുടെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഇതേ ഓപ്ഷൻ കൊണ്ടുവരാനാണ് വാട്‌സ് ആപ്പിന്റെയും തീരുമാനം. നമ്മൾ പങ്കുവയ്ക്കുന്ന സ്റ്റാറ്റസുകളിലാണ് സുഹൃത്തുക്കളെ മെൻഷൻ ചെയ്യുന്നതിനുള്ള ഓപ്ഷൻ വാട്‌സ് ആപ്പ് നൽകുകവാട്‌സ് ആപ്പ് സുഹൃത്തുക്കളെ കൂടുതൽ എൻഗേജ്ഡ് ആക്കുക ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. സ്റ്റാറ്റസുകളിൽ സുഹൃത്തുക്കളെ മെൻഷൻ ചെയ്യാനായി പ്രത്യേകം ഡെഡിക്കേഷൻ ബട്ടനുകൾ ഇതിനായി കൊണ്ടുവരും. നിങ്ങൾ ഒരു ഫോട്ടോയോ വീഡിയോയ സ്റ്റാറ്റസായി ഇടുമ്പോൾ ഈ ബട്ടൺ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിൽ നിങ്ങളുടെ ഫോണിലെ മുഴുവൻ കോൺടാക്റ്റ്‌സും കാണാം. ഇതിൽ നിന്നും സുഹൃത്തുക്കളെ തിരഞ്ഞെടുത്ത് നിങ്ങൾക്ക് മെൻഷൻ ചെയ്യാം.
നിലവിൽ സ്റ്റാറ്റസ് നോക്കുമ്പോൾ മാത്രമാണ് മറ്റുള്ളവരുടെ സ്റ്റാറ്റസുകൾ നാം കാണാറുള്ളത്. ചിലരുടെ സ്റ്റാറ്റസുകൾ സമയപരിധി അവസാനിക്കുന്നതിനെ തുടർന്ന് നാം കണ്ടെന്നും വരില്ല. ചിലപ്പോൾ നാം ഉദ്ദേശിക്കുന്ന വ്യക്തി നമ്മുടെ സ്റ്റാറ്റസ് കാണാതിരിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം പരിഹരിക്കാൻ പുതിയ ഫീച്ചർ വരുന്നതോട് കൂടി കഴിയും. നമ്മൾ മെൻഷൻ ചെയ്യുമ്പോൾ അപ്പോൾ തന്നെ അവർക്ക് വാട്‌സ് ആപ്പിൽ അറിയിപ്പ് പോകും. അങ്ങിനെ അവർ വേഗം തന്നെ നമ്മുടെ സ്റ്റാറ്റസ് കാണുകയും മറുപടി നൽകുകയും ചെയ്യും.
Advertisements
Advertisements
Advertisements