മെറ്റ് ഗാലയിലുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തിലാണ് മെറ്റ് ഗാല നടക്കുന്നത്. Sleeping Beauties: Reawakening Fashion എന്ന തീം അവലംബിച്ചാണ് ആലിയ ഒരു സാരി ധരിച്ചിരുന്നത്. സബ്യസാചി മുഖർജി രൂപകല്പന ചെയ്ത 23 അടി നീളമുള്ള സാരിയിൽ മരതക കല്ലുകളും പതിച്ചിരുന്നഈ സാരി നൽകിയ പണിയെക്കുറിച്ചാണ് നെറ്റ്ഫ്ലിക്സിന്റെ കപിൽ ശർമ ഷോയിൽ ആലിയ ഭട്ട് വെളിപ്പെടുത്തിയത്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ രണ്ടിൽ ഇൻസ്റ്റഗ്രാം പേജിൽ വന്ന കമൻ്റുകൾ വായിക്കുന്നതിനിടെയാണ് ആലിയയുടെ മെറ്റ്ഗാല ചിത്രം കപിലിന്റെ ശ്രദ്ധയിൽപെട്ടതും അർച്ചന ഇക്കാര്യം ചോദിച്ചതും. ഇത്തരം വസ്ത്രം ധരിച്ച് എങ്ങനെ ഒരാൾ ടോയ്ലെറ്റില് പോകുമെന്നായിരുന്നു ചോദ്യം. നിങ്ങൾക്ക് പോകാനാകില്ല, ഞാൻ ആറു മണിക്കൂറോളം ടോയ്ലെറ്റില് പോകാതെ പിടിച്ചിരുന്നു—-ആലിയ മറുപടി നൽകി
Advertisements
Advertisements
Advertisements
Related Posts
അശ്ലീല ഉള്ളടക്കം നീക്കണം മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ നോട്ടീസ്
- Press Link
- November 18, 2023
- 0
Post Views: 6 മൂന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് അശ്ലീല ഉള്ളടക്കം നീക്കാനാവശ്യപ്പെട്ട് വാര്‍ത്താവിതരണമന്ത്രാലയത്തിന്റെ നോട്ടീസ്. മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്സ്, ബേഷ്റാംസ്, പ്രൈം പ്ലേ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ ഉള്ളടക്കങ്ങള്‍ കമ്പനി നീക്കം ചെയ്തു. ഐ.ടി. നിയമത്തിലെ 67, […]
നിമിഷ സജയൻ- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’
- Press Link
- August 13, 2024
- 0