മലയാളത്തില്‍ മാത്രമേ മെഗാസ്റ്റാർ പദവിയുള്ളുവെന്നും മമ്മൂട്ടിയ്ക്ക് മെഗാസ്റ്റാർ എന്ന വിശേഷണം നൽകിയത് മമ്മൂട്ടി തന്നെയാണെന്നും പറഞ്ഞ് ശ്രീനിവാസൻ. ഒരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്. മറ്റുഭാഷകളിലെ നടന്മാർക്കാർക്കും മെഗാസ്റ്റാർ പദവി ഇല്ലെന്നും അവരെല്ലാം സൂപ്പർസ്റ്റാറുകളെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
‘മലയാളത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയുമോ? മലയാളത്തിന് മാത്രമേ മെഗാസ്റ്റാർ എന്നൊരു പദവിയുള്ളൂ. ബാക്കിയുള്ളിടത്ത് സൂപ്പർ സ്റ്റാറുകളാണ്. അമിതാഭ് ബച്ചൻ മെഗാസ്റ്റാർ അല്ല രജനികാന്ത് മെഗാസ്റ്റാർ അല്ല മോഹൻലാൽ മെഗാസ്റ്റാർ അല്ല. ദുബായിൽ ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവർക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. മമ്മൂട്ടി പറയുന്നത് ഞാൻ കേട്ടതാണ്. അയാളെ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവു എന്ന്’ ശ്രീനിവാസൻ പറഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടി’ എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; ശ്രീനിവാസൻ
