ലക്കി ഭാസ്‍കര്‍ എത്തുന്നു, ദുല്‍ഖര്‍ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. 31ന് ആണ് ചിത്രത്തിന്റെ റിലീസ്. ലക്കി ഭാസ്‍കറിന്റെ ബുക്കിംഗിനെ കുറിച്ചുള്ളതാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്. ലക്കി ഭാസ്‍കറിന്റെ ബുക്കിംഗ് നാളെ തുടങ്ങും എന്നാണ് റിപ്പോര്‍ട്ട്. ലക്കി ഭാസ്‍കറിന്റെ ട്രെയിലര്‍ നേരത്തെ സംവിധായകൻ ഹനു രാഘവപുഡി പ്രശംസിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
<iframe width=”1236″ height=”695″ src=”https://www.youtube.com/embed/EvFVXlalmXg” title=”Lucky Baskhar (Malayalam) – Trailer | Dulquer Salmaan, Meenakshi Chaudhary | VenkyAtluri | GVPrakash” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypte
ദുല്‍ഖര്‍ മികച്ചതാക്കുന്നുവെന്നും ചിത്രം വിശ്വസനീയമാക്കിയെന്നും പറയുന്നു ഹനു രാഘവപുഡി. കയ്യൊപ്പ് ചാര്‍ത്തിയ ഒരു മികച്ച കഥയാണ് വെങ്കി അറ്റ്‍ലൂരി അവതരിപ്പിക്കുന്നതെന്നും സൂചിപ്പിക്കുന്നു സംവിധായകൻ ഹനു രാഘവപുഡി. നടി മീനാക്ഷിയെയും സംവിധായകൻ അഭിനന്ദിച്ചിരുന്നു. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്.
നിര്‍മാണ നിര്‍വഹണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ശബരിയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ പിആര്‍ഒ. കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തനെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ് ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെ എന്നിവരും ആയിരുന്നു.
ലക്കി ഭാസ്‍കര്‍ എത്തുന്നു, ദുല്‍ഖര്‍ ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്
