പഞ്ചസാര ഒഴിവാക്കിയാല്‍ ഗുണങ്ങള്‍ ഒരുപാട്

Advertisements
Advertisements

മധുരം ഇഷ്ടമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. പഞ്ചസാരയെന്നത് നിത്യജീവിതത്തില്‍ പലർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. മധുരം ഒഴിവാക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻ പോലും പലർക്കും കഴിയില്ല. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യം വഷളാക്കുമെന്ന് എത്ര പേർക്ക് അറിയാം. പഞ്ചസാര പൂർണമായി ഒഴിവാക്കിയാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം. പോഷകങ്ങള്‍ കുറവും കലോറി കൂടുതലുള്ളതമായ ഭക്ഷ്യവസ്തുവാണ് പഞ്ചസാര. അതിനാല്‍ പഞ്ചസാര ഏറെക്കുറെ ഒഴിവാക്കിയാല്‍ കലോറി ഉപഭോഗത്തിലും കാര്യമായ കുറവ് വരും. ശരീരഭാരം കൂടുന്നതിന് തടയാനും ഇത് ഗുണം ചെയ്യും. പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് എല്‍ഡിഎല്‍ കൊളസ്ട്രോള്‍, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്താം. പഞ്ചസാര ഒഴിവാക്കിയാല്‍ ദന്തക്ഷയ സാധ്യത കുറയ്ക്കും. പല്ലുകളും മോണകളും ആരോഗ്യം മെച്ചപ്പെടും. പഞ്ചസാര ഒഴിവാക്കിയാല്‍ ചർമത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. അമിതമായ പഞ്ചസാര ഉപഭോഗം ശരീരഭാരം കൂട്ടും. പഞ്ചസാര കുറയ്ക്കുന്നത് ശരീരഭാരം കൂടുന്നത് തടയാനും അമിത വണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാനും ഉപകരിക്കും. പഞ്ചസാരയുടെ അമിത ഉപഭോഗം ഇൻസുലിൻ പ്രതിരോധം, ടൈപ്പ്-2 പ്രമേഹം എന്നിവയുടെ അപകടസാധ്യത കൂട്ടും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിനും ഇടയാക്കും. പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights