സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡും യുഎസ് പലിശനിരക്കില്‍ പ്രതീക്ഷിക്കുന്ന വെട്ടിക്കുറയ്ക്കലും മൂലം 2025ല്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. ആഗോള സാമ്പത്തിക വ്യതിയാനങ്ങള്‍, ശക്തമായ യുഎസ് ഡോളര്‍, ട്രഷറി ആദായം എന്നിവയൊക്കെ സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നുവെന്ന് അനലിസ്റ്റ് പറയുന്നു.
സാമ്പത്തിക അനിശ്ചിതത്വത്തിനെതിരായ ഒരു സുരക്ഷിത താവളമെന്ന നിലയിലാണ് സ്വര്‍ണ്ണത്തിനെ എല്ലാവരും നോക്കിക്കാണുന്നത്. ഇന്ത്യയില്‍ കൂടുതല്‍ ആളുകളും സ്വര്‍ണം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അതുകൊണ്ടു തന്നെ വിവാഹ, ഇത്സവ സീസണുകളിലെല്ലാം ഇതിന്റെ വില കൂടുന്നു. കൂടാതെ ഒരു സമ്പാദ്യമെന്ന നിലയിലും ആളുകള്‍ സ്വര്‍ണം വാങ്ങിച്ചു കൂട്ടാറുണ്ട്.
2025 ഡിസംബറോടെ സ്വര്‍ണ്ണത്തിന് ഔണ്‍സിന് $3,000 എന്ന ലക്ഷ്യമാണ് ഡാന്‍ സ്ട്രൂവെന്‍ ഉള്‍പ്പെടെയുള്ള ഗോള്‍ഡ്മാന്‍ സാച്ച്സ് അനലിസ്റ്റുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുമെന്ന് നിക്ഷേപ ബാങ്ക് പ്രതീക്ഷിക്കുന്നു.
സെന്‍ട്രല്‍ ബാങ്ക് ഡിമാന്‍ഡ് : പല സെന്‍ട്രല്‍ ബാങ്കുകളും, പ്രത്യേകിച്ച് വലിയ യുഎസ് ട്രഷറി റിസര്‍വ് ഉള്ളവ യുഎസ് സാമ്പത്തിക വ്യവസ്ഥയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി സ്വര്‍ണ്ണത്തെ കാണുന്നു.
യുഎസ് പലിശനിരക്ക് കുറയ്ക്കല്‍ : പ്രതീക്ഷിക്കുന്ന ഫെഡറല്‍ റിസര്‍വ് നയം ലഘൂകരിക്കുന്നത് സ്വര്‍ണ്ണ വില വര്‍ദ്ധിപ്പിക്കും.
ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം : യുഎസ് സാമ്പത്തിക സ്ഥിരതയെയും ആഗോള പിരിമുറുക്കത്തെയും കുറിച്ചുള്ള ആശങ്കകള്‍ സുരക്ഷിതമായ ഒരു സ്വത്തായി സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കും.
സ്വര്‍ണ്ണത്തെ പിന്തുണയ്ക്കുന്ന ശക്തമായ ഘടകങ്ങള്‍
സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം വാങ്ങുന്നത് അതിന്റെ വിലയെ നയിക്കുന്ന ഏറ്റവും ശക്തമായ ഘടകങ്ങളിലൊന്നാണ്.
സെന്‍ട്രല്‍ ബാങ്കുകള്‍ യുഎസ് ഡോളര്‍ ആധിപത്യമുള്ള ആസ്തികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിനാല്‍ ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ട്.
Advertisements
Advertisements
Advertisements