താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ താരിണി കലിംഗരായർ ആണ് വധു. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കുമായി പ്രി വെഡ്ഡിങ് ഇവന്റ് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.
2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
താരിണിക്കു താലി ചാർത്തി കാളിദാസ് ജയറാം; അതിഥികളായി സുരേഷ് ഗോപി ഉൾപ്പടെയുള്ളവർ
Advertisements
Advertisements
Advertisements