ഏത് കാലാവസ്ഥയിലും ഡിമാൻഡുള്ള ഒരു പഴമാണ് മുന്തിരി. വിറ്റാമിൻ എ,സി,ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയ മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കലോറി കുറവും നാരുകൾ ധാരാളവുമടങ്ങിയ പഴമാണിത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതിനാൽ പ്രമേഹ രോഗികൾ മുന്തിരി കഴിക്കുന്നതും വളരെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ വിശപ്പകറ്റുന്നതിനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ മിക്ക വീടുകളിലും മുന്തിരി എപ്പോഴും വാങ്ങാറുണ്ട്. പല തരത്തിലുള്ള മുന്തിരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എത്ര ഗുണമുണ്ടെന്ന് പറഞ്ഞാലും മുന്തിരി കഴുകാതെ കഴിച്ചാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ വരും. കാരണം, പഴങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കീടനാശിനി പ്രയോഗം നടത്തിയിരിക്കുന്നത് മുന്തിരിയിലാകാം. മുന്തിരി വെറും വെള്ളത്തിൽ കഴുകിയാൽ വൃത്തിയാകില്ല. മുന്തിരിയിലെ കീടനാശിനികൾ പോകാൻ എങ്ങനെ കഴുകണമെന്ന് നോക്കാം? ഉപ്പും കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത വെള്ളത്തിൽ മുന്തിരി കുറച്ച് നേരം മുക്കി വയ്ക്കുക. ശേഷം അതെടുത്ത് സാധാരണ വെള്ളത്തിൽ കഴുകി കഴിക്കാം. ഇത് മുന്തിരിയിൽ നിന്ന് കീടനാശിനിയെ അകറ്റുന്നു മുന്തിരി വാങ്ങി വീട്ടിലെത്തിയ ഉടൻ കുറച്ച് ചൂടുള്ള വെള്ളത്തിൽ ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് 5-10 മിനിട്ട് വരെ മുക്കി വയ്ക്കുക. ശേഷം അത് സാധാരണ വെള്ളത്തിൽ കഴുകി കഴിക്കാം.
മുന്തിരി പഴയ മുന്തിരിയല്ല’; വാങ്ങി വീട്ടിലെത്തിയാൽ ഉടൻ ചെയ്യേണ്ടത്
