സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാക്കുന്നു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ ഒ.പി എടുക്കാന്‍ എത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാര്‍ക്കും പകരുന്നുണ്ട്. വൈറസിന്റെ വകഭേദമാണ് വ്യാപനതീവ്രത വര്‍ദ്ധിപ്പിക്കുന്നതെന്നും പതിനഞ്ച് വയസ് വരെയുള്ള കുട്ടികളില്‍ മാത്രം ഉണ്ടാവുന്ന രോഗം മുതിര്‍ന്നവരിലേക്കും വ്യാപിക്കുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. കടുത്ത പനി, ചുമ, തൊണ്ടവേദന, വയറുവേദന, പുറംവേദന, വിശപ്പില്ലായ്മ, പേശി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ സാധാരണ പനിയാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മുണ്ടിനീര് തലച്ചോറിലേക്ക് വ്യാപിച്ചാല്‍ രോഗം സങ്കീര്‍ണമാകും.
വാക്‌സിന്‍ ഇല്ല
മുണ്ടിനീരിനെ ചെറുക്കുന്നതിനായി കുട്ടികള്‍ക്ക് ഒന്നര വയസിനകം നല്‍കിയിരുന്ന മംപ്‌സ് – മീസില്‍സ് – റുബെല്ലവാക്‌സിന്‍ (എംഎംആര്‍) കഴിഞ്ഞ എട്ട് വര്‍ഷമായി നല്‍കുന്നില്ല. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അടുത്ത് ഇടപഴകുമ്പോള്‍ രോഗ വ്യാപന സാദ്ധ്യതയേറും. മുണ്ടിനീര്- ഉമിനീര്‍ ഗ്രന്ഥിയിലുണ്ടാവുന്ന വീക്കമാണ് മുണ്ടിനീര് രോഗമുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വൈറസ് വായുവില്‍ പടരും. രോഗലക്ഷണങ്ങള്‍ ആരംഭിച്ചാല്‍ അഞ്ച് ദിവസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകരുത്.
Advertisements
Advertisements
Advertisements