പ്രവാസികളെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നതായും ഇന്ത്യക്കാരെ സ്നേഹിക്കുന്ന ഭരണാധികാരികളാണ് കുവൈത്തിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ശൈഖ് സാദ് അല്‍ അബ്ദുല്ല ഇൻഡോർ സ്പോർട്സ് കോംപ്ലക്സില്‍ ഇന്ത്യൻ കമ്യൂനിറ്റിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകത്തെ അഞ്ച് സാമ്പത്തിക ശക്തികളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ. രാജ്യം ഡിജിറ്റലൈസേഷന്റെ പാതയിലാണ്. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ ഈ മൂല്യങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. മറ്റു രാജ്യങ്ങളിലാണെങ്കിലും ഇന്ത്യക്കാരാണെന്ന മൂല്യം നമ്മള് കൈവിടാറില്ലന്ന് ഉണർത്തിയ പ്രധാനമന്ത്രി ജനുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാൻ പ്രവാസികളെ ക്ഷണിച്ചു.
Advertisements
Advertisements
Advertisements
Related Posts
ഓസ്കർ ചുരുക്കപ്പട്ടികയിൽ ‘ലാപതാ ലേഡീസ്’, ‘ആടുജീവിതം’ പുറത്ത്; ഇന്ത്യ അയയ്ക്കാത്ത ഹിന്ദിചിത്രം പട്ടികയിൽ
- Press Link
- December 20, 2024
- 0
Post Views: 2 ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘ലാപതാ ലേഡീസ്’ ഓസ്കറിന്റെ മത്സരവിഭാഗത്തു നിന്നും പുറത്ത്. അക്കാദമി പുറത്തിറക്കിയ ഓസ്കർ ഷോർട്ട്ലിസ്റ്റിൽ വിദേശ ചിത്രത്തിനുള്ള മത്സര വിഭാഗത്തിൽ സിനിമയ്ക്ക് ഇടംനേടാനായില്ല. യുകെയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘സന്തോഷ്’ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു. […]
വന്യജീവി ആക്രമണത്തിന് ചികിത്സാച്ചെലവ് ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി; രണ്ട് ലക്ഷം വരെ കിട്ടും നടപടി ക്രമങ്ങൾ ലഘൂകരിച്ച് കേരള സർക്കാർ
- Press Link
- June 23, 2023
- 0
Post Views: 12 തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ പരിക്കേറ്റാൽ ചികിത്സാച്ചെലവിനായുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് സർക്കാർ. വന്യമൃഗ ആക്രമണം മൂലം പരിക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവായി പരമാവധി നൽകുന്നത് രണ്ട് ലക്ഷം രൂപയാണ്. ഇത് ലഭിക്കാൻ സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസർ […]