ജോർജ്കുട്ടിയും കുടുംബവും വീണ്ടും; ‘ദൃശ്യം 3’ സ്ഥിരീകരിച്ച് മോഹൻലാൽ

Advertisements
Advertisements

ദൃശ്യം മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള സൂചന നൽകിയ മോഹൻലാൽ. ഗലാട്ട തമിഴിനു വേണ്ടി നടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളിപ്പോൾ ദൃശ്യം3 കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നാണ് മോഹൻലാൽ പറഞ്ഞത്.

Advertisements

‘ഷൂട്ട് ചെയ്യുന്നതിന് അഞ്ചുവര്‍ഷം മുൻപെ സംവിധായകന്‍റെ കൈയിൽ തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് പേരോട് തിരക്കഥ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പക്ഷേ അവര്‍ക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. ആന്‍റണിയാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട് കേള്‍ക്കാമോ എന്ന്. തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അത്.

കുടുംബത്തിന് വേണ്ടി നില്‍ക്കുന്ന ഒരാള്‍ എന്നതായിരുന്നു ആ ചിത്രത്തില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാക്കിയ ഘടകം. ആറു വര്‍ഷത്തിന് ശേഷം ദൃശ്യം 2 പ്ലാന്‍ ചെയ്യുമ്പോഴാണ് കോവിഡ് വന്നത്. പക്ഷേ അത് മലയാളം ഇന്‍ഡസ്ട്രിക്ക് ഗുണമായി. കാരണം ലോകമെമ്പാടുമുള്ളവര്‍ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തില്‍ ചിത്രീകരണം നടക്കുമ്പോള്‍ അവിടത്തുകാരായ നിരവധിപേര്‍ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നുണ്ടായിരുന്നു. ദൃശ്യം 2ന് ശേഷം മറ്റു ഭാഷയിലെ പ്രേക്ഷകർ കൂടുതല്‍ മലയാളം സിനിമകള്‍ കാണാന്‍ തുടങ്ങി. മലയാളത്തിന് ഒരു പാന്‍ ഇന്ത്യന്‍ റീച്ച് കൊണ്ടുവന്ന സിനിമയാണ് അത്. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍’- മോഹൻലാൽ

Advertisements

ഭാഷാ വ്യാത്യാസമില്ലാത ചർച്ചയായ ഒരു മോഹൻലാൽ ചിത്രമാണ് ദൃശ്യം. പിന്നീട് വിവിധ ഭാഷകളിലായി ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2013 ആണ് സിനിമയുടെ ആദ്യ പതിപ്പ് എത്തിയത്. പിന്നീട് 2021 ൽ ചിത്രത്തിന്റെ രണ്ടാംഭാഗമെത്തി. ഒ.ടി.ടിയിലായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights