വാങ്ങുന്ന മീൻ ഫ്രഷ് ആണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ അറിയാം…

Advertisements
Advertisements

ഇറച്ചിയെക്കാളും മുട്ടയെക്കാളും കൂടുതല്‍ പേർക്കും ഇഷ്ടം മീൻ ആയിരിക്കും. അതുകൊണ്ട് തന്നെ ഭൂരിഭാഗം വീടുകളിലും നിത്യവും മീനും ഉണ്ടായിരിക്കും.എന്നാല്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ചേർക്കുന്നുവെന്ന വാർത്ത പലരെയും നിത്യേനയുള്ള മീനുപയോഗത്തില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ടാകാം.

Advertisements

പിടിച്ച്‌ കഴിഞ്ഞാല്‍ വളരെ വേഗം തന്നെ കേടായി പോകുന്ന ഒന്നാണ് മീൻ. അതുകൊണ്ട് തന്നെ ഐസിലാണ് മീൻ സൂക്ഷിക്കാറ്. എന്നാല്‍ ദീർഘനേരം ഐസില്‍ മീനുകള്‍ സൂക്ഷിക്കാൻ സാധിക്കില്ല. അപ്പോഴാണ് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. മീൻ ലഭിക്കാത്ത മേഖലകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്. രാസവസ്തുക്കള്‍ ചേർത്ത മത്സ്യം തുടർച്ചയായി കഴിച്ചാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ആയിരിക്കും അനുഭവപ്പെടുക.

കാഴ്ചയില്‍ ഫ്രഷ് ആണെന്ന് തോന്നിയ്ക്കുമെങ്കിലും നമുക്ക് മുൻപില്‍ എത്തുന്ന എല്ലാ മീനുകളും അത്ര ഫ്രഷ് അല്ലെന്നതാണ് വാസ്തവം. രണ്ട് മൂന്നോ ദിവസങ്ങള്‍ക്ക് മുൻപ് പിടിച്ച മീനായിരിക്കാം ഇത്. രാസവസ്തുക്കള്‍ ചേർക്കുന്നതിനാല്‍ ഫ്രഷ് ആയി തോന്നുകയാണ് എന്ന് മാത്രം. ഇനി ഫ്രഷല്ലാത്ത മീൻ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ഇതിനായി മൂന്ന് വഴികള്‍ ഉണ്ട്.

Advertisements

വിരല്‍ കൊണ്ട് അമർത്തി നോക്കുകയാണ് ഇതില്‍ ആദ്യത്തേത്. ആദ്യം മീൻ എടുത്ത് ഉള്ളംകയ്യില്‍ വയ്ക്കുക. ഇതിന് ശേഷം മീനിന് മുകളില്‍ നന്നായി അമർത്തി നോക്കാം. അമർത്തുമ്ബോള്‍ കുഴിഞ്ഞ് പോകും. വിരല്‍ മാറ്റുമ്ബോള്‍ കുഴിഞ്ഞ ഭാഗം സാധാരണ നിലയിലേക്ക് വരുന്നുണ്ട് എങ്കില്‍ അതിനർത്ഥം മീൻ നല്ലതാണ് എന്നാണ്.

മീനുകളുടെ ചെകിള പൊക്കി നോക്കുകയാണ് അടുത്ത വഴി. ചെകിള പൊക്കി നോക്കുമ്ബോള്‍ ആ ഭാഗം നല്ല ചുവന്നാണ് ഇരിക്കുന്നത് എങ്കില്‍ അതിനർത്ഥം മീൻ നല്ലതാണ് എന്നാണ്. എന്നാല്‍ ചില വ്യാപാരികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ചെകിളയുടെ ഭാഗത്ത് ചുവന്ന നിറമോ കുങ്കുമമോ തേയ്ക്കാറുണ്ട്. ഇങ്ങനെ സംശയം തോന്നിയാല്‍ വിരല്‍ കൊണ്ട് ഉരച്ച്‌ നോക്കാം.

മീനുകളുടെ ശരീരത്തിന് തിളക്കമുള്ളതായി എല്ലാവർക്കും അറിയാം. ഫ്രഷായ മീനില്‍ ഇത് കാണാം. അല്ലാത്ത മീൻ തിളക്കം മങ്ങി വെളുത്ത നിറത്തില്‍ ആയിരിക്കും കാണപ്പെടുക.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights