സിബിൽ സ്കോർ ഉയർത്താനുള്ള ചില സൂത്രപ്പണികൾ

Advertisements
Advertisements

ക്രെഡിറ്റ് സ്കോർ എന്താണെന്നും അത് എത്രത്തോളം പ്രധാനമാണെന്നും ഇന്ന് കുറെ പേർക്കൊക്കെ ധാരണയുണ്ട്. ബാങ്കില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ വായ്പ എടുക്കാൻ ചെല്ലുമ്ബോള്‍ ആയിരിക്കാം സിബില്‍ സ്കോർ വില്ലനാകുക.

കുറഞ്ഞത് 750 പോയിന്റ് ഉള്ള ഒരാള്‍ക്ക് ബാങ്കില്‍ നിന്ന് എളുപ്പത്തില്‍ വായ്പ ലഭിക്കും. എന്നാല്‍ പോയിന്റ് കുറയുന്നതിനനുസരിച്ച്‌ ബാങ്കില്‍ നിന്ന് ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ മങ്ങുന്നു. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് എന്നുള്ളതിന്റെ ചുരുക്കെഴുത്താണ് സിബില്‍. ഈ സ്കോർ ഉയർത്താനുള്ള നിശ്ചയമായും അറിഞ്ഞിരിക്കേണ്ട എളുപ്പവഴികള്‍ ആണ് ഇനി പറയുന്നത്.

നിങ്ങളുടെ മാസ തവണകള്‍ കൃത്യമായി അടച്ചു കഴിഞ്ഞാല്‍ സിബില്‍ സ്കോർ താനെ ഉയരും. തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്യുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച്‌ ഒട്ടും ഗുണകരമല്ല. ഇത് സിബില്‍ സ്കോറിനെ പുറകോട്ടു വലിക്കും.

ഇന്റർനെറ്റ്, ഗ്യാസ്, വൈദ്യുതി തുടങ്ങി ദൈനംദിന ആവശ്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും കൃത്യമായി അടയ്ക്കുക. കാലാവധി തീരും മുൻപ് ഇത് അടയ്ക്കാൻ ആയി റിമൈൻഡർ ഓണാക്കി വെക്കുന്നത് സഹായിക്കും.

ഓരോ ഉപഭോക്താവിന്റെയും വായ്പ ശേഷി സംബന്ധിച്ച്‌ ബാങ്കുകള്‍ക്ക് ഏറെക്കുറെ കൃത്യമായ ധാരണയുണ്ട്. അതിനാല്‍ ബാങ്കില്‍നിന്ന് ക്രെഡിറ്റ് കാർഡ് അടക്കമുള്ള ഉപയോഗിച്ച്‌ തോന്നുംപടി പണം ചെലവഴിക്കരുത്. ഇത്തരം ഇടപാടുകളില്‍ ഉയർന്ന ജാഗ്രത പുലർത്തുക.

അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക.ഒരേ സമയം ഒന്നിലധികം വായ്പകള്‍ക്ക് തല വെക്കാതിരിക്കുക. ഒരു വായ്പ തിരിച്ചടച്ചാല്‍ മാത്രം അടുത്തതിനായി അപേക്ഷിക്കുക. അല്ലെങ്കില്‍ മാസത്തവണകള്‍ മുടങ്ങും .അത് സിബിൽ സ്കോറിനെ പുറകോട്ട് അടിപ്പിക്കാനും കാരണമായേക്കും.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights