ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണും ലാപ്ടോപ്പുകളും ഒഴിച്ചുകൂടാനാകാത്ത ഡിവൈസുകളാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഇവ ഏറെ പ്രയോജനം ചെയ്യുന്നു. എന്നാല്‍ സൈബര്‍ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ സ്കാം എന്നിവയില്‍ നിന്ന് ഡിവൈസുകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ശക്തമായ പാസ്വേഡുകള് നല്കി ഡിവൈസുകള്‍ സുരക്ഷിതമാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്വേഡുകള് നല്‍കുന്നതിന് പകരം ‘സ്ട്രോങ് പാസ്വേഡുകള്’ നല്കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്വേഡുകള് പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്വേഡുകള് ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്കി. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്വേഡുകളില് സ്പെഷ്യല്‍ ക്യാരക്ടറുകള്‍, അക്കങ്ങള്‍, വലിയക്ഷരങ്ങളുടെയും ചെറിയക്ഷരങ്ങളുടെയും മിശ്രിതം എന്നിവ ഉള്‍പ്പെടുത്തുക. പേരുകള്‍ അല്ലെങ്കില്‍ ജനനത്തീയതി പോലുള്ള എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന വിവരങ്ങള്‍ നിങ്ങളുടെ പാസ്വേഡില് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
Related Posts
ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്
- Press Link
- July 25, 2024
- 0
Post Views: 6 കാലിഫോർണിയ: സന്ദേശമയയ്ക്കാൻ നിരവധി ആളുകൾ ആശ്രയിക്കുന്ന ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ ആപ്പിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കുന്ന അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുമെന്നതായിരുന്നു വാട്സ്ആപ്പിന്റെ പ്രധാന സവിശേഷത. എന്നാൽ ഇത് […]
എട്ടിന്റെ പണിയുമായി വീണ്ടും എ.ഐ ക്യാമറ
- Press Link
- November 24, 2024
- 0
Post Views: 3 പിഴയടയ്ക്കാനുള്ള ചലാൻ കുറച്ചുകാലമായി കിട്ടാതിരുന്നതിനാല്‍ നാട്ടിലെ എ.ഐ ക്യാമറകള്‍ പ്രവർത്തനരഹിതമാണെന്ന് കരുതി ഗതാഗതനിയമങ്ങള്‍ ലംഘിച്ചവർ ‘വലിയപിഴ’ ഒടുക്കേണ്ടിവരും. പിഴയടയ്ക്കാനുള്ള ചലാൻ അയക്കല്‍ കെല്‍ട്രോണ്‍ പുനരാരംഭിച്ചു. കെല്‍ട്രോണിന് സംസ്ഥാന സർക്കാർ നല്‍കാനുണ്ടായിരുന്ന പ്രതിഫലത്തുക അനുവദിച്ചതോടെയാണിത്. 80 ലക്ഷം പേരില്‍നിന്ന് […]
ചികിത്സാരംഗത്തും താരമാകാൻ ചാറ്റ്ജിപിടി
- Press Link
- June 23, 2023
- 0
Post Views: 7 ജനപ്രിയ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ സേവനം വൈദ്യശാസ്ത്ര മേഖലയിലേക്കും കടന്നുവരുന്നു. ഡോക്ടർമാരും രോഗികളും തമ്മിലുള്ള ഇടപഴകൽ മെച്ചപ്പെടുത്താൻ ചാറ്റ്ജിപിടി ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും എന്നാണ് കണ്ടെത്തൽ. ദിവസവും നൂറുകണക്കിന് രോഗികളെയാണ് പല ഡോക്ടർമാരും കൈകാര്യം ചെയ്യേണ്ടിവരുന്നത്. അതിനിടെ […]