പ്ലാസ്റ്റിക്കിന് വിട ഹില്ലി അക്വ ഇനി ഹരിത കുപ്പികളില്‍

Advertisements
Advertisements

നിലവിലെ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമായി ബയോ ഡീഗ്രേഡബിള്‍ ബോട്ടിലുകളില്‍ കുടിവെള്ളം വിതരണം ചെയ്യാനൊരുങ്ങി ഹില്ലി അക്വ. ജൈവികമായി നിർമ്മാർജനം ചെയ്യാവുന്ന ഹരിത കുപ്പികള്‍ വിപണിയിലിറക്കുന്നതിന് മുന്നോടിയായി പദ്ധതി അവസാന പരീക്ഷണ ഘട്ടത്തിലാണ്. പ്രായോഗികമായാല്‍ രാജ്യത്ത് ആദ്യമായി സർക്കാർ തലത്തില്‍ ഹരിത കുപ്പികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് ഹില്ലിയാകും. കൊച്ചി ആസ്ഥാനമായ സ്റ്റാർട്ട്‌അപ് കമ്പനിയുമായി ചേർന്നാണ് പദ്ധതി. കുപ്പികള്‍ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ നല്‍കുന്നത് കമ്പനിയാണ്. ഹില്ലി ഉല്പാദിപ്പിക്കുന്ന ജലസേചന വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (KIIDC) നിർമ്മാണ ചുമതല. വിനോദസഞ്ചാര കേന്ദ്രങ്ങള്‍,തീർത്ഥാടന കേന്ദ്രങ്ങള്‍, മെട്രോ നഗരങ്ങള്‍ തുടങ്ങി ഹരിതചട്ടം പാലിക്കപ്പെടേണ്ട എല്ലായിടങ്ങളിലും ഹരിത കുപ്പികള്‍ വിതരണം ചെയ്യാനാകും. ഹരിതമാകുന്നത് ഇങ്ങനെ ചോളം, കരിമ്പ് എന്നിവയുടെ പശയില്‍ നിന്നാണ് (സ്റ്റാർച്ച്‌) കുപ്പികള്‍ ഉത്പാദിപ്പിക്കുന്നത്. കാഴ്ചയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് സമാനമാണ്. പരിസ്ഥിതി സൗഹൃദത്തിന് പുറമേ ആറുമാസത്തിനുള്ളില്‍ പൂർണമായും ജീർണിച്ച്‌ മണ്ണില്‍ ലയിക്കും. കുപ്പികള്‍ക്ക് പുറമേ അടപ്പും ലേബലുമെല്ലാം ഹരിതചട്ടം പാലിച്ചുള്ളതായിരിക്കും. കഴിഞ്ഞ വർഷത്തെ വേനല്‍ക്കാല ഡിമാൻഡ് മുന്നില്‍ക്കണ്ട് തൊടുപുഴയിലെയും അരുവിക്കരയിലെയും പ്ലാന്റുകളിലെ ഉല്പാദനം ഇരട്ടിയാക്കാനൊരുങ്ങുകയാണ് ഹില്ലി അക്വ. നിലവില്‍ ദിവസം 4,800 കെയിസ് കുപ്പിവെള്ളമാണ് രണ്ട് ഷിഫ്റ്റുകളിലായി തൊടുപുഴയില്‍ ഉല്പാദിപ്പിക്കുന്നത്. ഇത് ഇരട്ടിയാക്കുന്നതിനുള്ള ടെൻഡർ നടപടികള്‍ പൂർത്തിയായി. രണ്ട് ഷിഫ്റ്റുകളിലായി 3,200 കെയിസ് ഉല്പാദിപ്പിക്കുന്ന അരുവിക്കരയിലും ഉല്പാദനം ഇരട്ടിയാക്കുന്നതിന് ഉടൻതന്നെ ടെൻഡർ നടപടികള്‍ പൂർത്തിയത്.

Advertisements
Advertisements
Advertisements

2 thoughts on “പ്ലാസ്റ്റിക്കിന് വിട ഹില്ലി അക്വ ഇനി ഹരിത കുപ്പികളില്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights