ആലപ്പുഴയില്‍ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതിന് പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റില്‍. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കർ (18) ആണ് പിടിയിലായത്.അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്.
മാസങ്ങള്‍ക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗണ്‍) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാല്‍ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു.
ഇന്നലെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സഹപാഠിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചു; ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
