തലപ്പുഴയില്‍ ജനവാസ മേഖലലയില്‍ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ പിന്നാലെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് കൂട് സ്ഥാപിച്ചു. ഗോദാവരി ഉന്നതിയിലെ കളമ്പുകാട്ട് മോളിയുടെ വീടിന് സമീപത്താണ് കൂട് സ്ഥാപിച്ചത്. പഞ്ചായത്ത് ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളൊക്കൊടുവിലാണ് കൂട് സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. കൂടുതല്‍ കൂടുകള്‍ ആവിശ്യമായ ഘട്ടത്തില്‍ എത്തിക്കും. നിലവില്‍ സ്ഥാപിച്ച ക്യാമറകള്‍ക്ക് പുറമെ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സില്‍ ഉള്‍പ്പെടെ വനംവകുപ്പ് പുതുതായി ഇന്ന് തന്നെ ക്യാമറകള്‍ സ്ഥാപിക്കും. കടുവ ഭീതി തുടരുന്ന സാഹചര്യത്തില്‍ എഞ്ചിനീയറിംഗ് കോളേജിന് അവധി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ കോളേജ് അധികൃതരും, ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പഠനം ഓണ്‍ലൈനില്‍ ആക്കിക്കൊണ്ട് ഒരാഴ്ചത്തേക്ക് അവധി നല്‍കാന്‍ തീരുമാനിച്ചു. കോളേജ് ഹോസ്റ്റലിലും, തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന മുഴുവന്‍ വിദ്യാര്‍ത്തികളോടും വീട്ടിലേക്ക് മടങ്ങി പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
തലപ്പുഴയില്‍ കടുവക്കായി കൂട് സ്ഥാപിച്ചു എഞ്ചിനീയറിംഗ് കോളേജിന് ഒരാഴ്ച അവധി
