ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെ വനപാലകരുടെ അർദ്ധരാത്രിയിലെ പ്രതിഷേധം
ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെയും ആർ ആർ ടി പുനക്രമീകരണം പരിശോധിക്കുക, അമിത ജോലിഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷൻ ഓഫീസിൽ മുമ്പിൽ അർദ്ധരാത്രിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആറു ദിവസം തുടർച്ചയായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് മൂന്നുദിവസം വിശ്രമം അനുവദിച്ചു കൊണ്ട് ഉണ്ടായിരുന്ന ഉത്തരവാണ് . കഴിഞ്ഞദിവസം സർക്കാർ പിൻവലിച്ചത്. ഡ്യൂട്ടി റസ്റ്റ് തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടന നിരന്തരം സമരം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറങ്ങിയത്.. നിരന്തരം ഉണ്ടാവുന്ന മനുഷ്യ വന്യജീവി സംഘർഷം, കാട്ടുതീ തുടങ്ങിയ അമിത ജോലി ഭാരത്താൽ ജീവനക്കാർ വീർപ്പുമുട്ടുമ്പോഴാണ് ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം അട്ടിമറിക്കപ്പെടുന്നത്. കൂടാതെ ആർ ആർ. ടി കളിൽ തസ്തികകൾ സൃഷ്ടിക്കാതെ നിലവിലുള്ള ജീവനക്കാരെ അശാസ്ത്രീയമായി പുനർവിന്യസിക്കുകയാണ് ചെയ്തതെന്നും സംഘടന ആരോപിച്ചു പ്രതിഷേധ സംഗമത്തിൽ ജില്ലാ സെക്രട്ടറി ടി ആർ സന്തോഷ് സ്വാഗതം പറയുകയും ജില്ലാ പ്രസിഡണ്ട് എ നിജേഷ് അധ്യക്ഷത വഹിക്കുകയും എല്ലാ ഖജാൻജി സജിപ്രസാദ് കെ പി, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ.സിനു, ഉത്തര മേഖല സെക്രട്ടറി പി കെ ഷിബു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെ സുന്ദരൻ, കെ പി ശ്രീജിത്ത്, അബ്ദുൽ ഗഫൂർ കെ പി, സനൽകുമാർ, വികാസ്, മാനന്തവാടി മേഖലാ സെക്രട്ടറി പ്രജീഷ്, ബത്തേരി മേഖലാ സെക്രട്ടറി രാജീവൻ, വൈത്തിരി മേഖലാ സെക്രട്ടറി ശരത്ചന്ദ്രൻ, കാട്ടിക്കുളം മേഖലാ സെക്രട്ടറി ‘ കെഎം ബാബു എന്നിവർ ആശംസകൾ അറിയിക്കുകയും ജില്ലാ ജോയിൻ സെക്രട്ടറി സുഭാഷ് നന്ദി പറയുകയും ചെയ്തു
ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെ വനപാലകരുടെ അർദ്ധരാത്രിയിലെ പ്രതിഷേധം
