സ്ത്രീകൾ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇന്ത്യയില്‍ ഏത് സംസ്ഥാനത്തെ സ്ത്രീകളാണ് കൂടുതലായി മദ്യപിക്കുന്നതെന്നായിരുന്നു സർവ്വേ. മദ്യപിക്കുന്ന പുരുഷൻമാരുടെ കണക്കുകളും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
മദ്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ ഉളള സംസ്ഥാനം ആസാമാണ്. രാജ്യത്ത് 15നും 49നും ഇടയില്‍ പ്രായമുളള 1.2 ശതമാനം സ്ത്രീകള്‍ മദ്യപിക്കുന്നുണ്ട്. ഇത് ശരാശരി കണക്കാണ്. ആസാമില്‍ 15നും 49നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ 16.5 ശതമാനം പേരാണ് മദ്യപിക്കുന്നത്. രണ്ടാമതായി ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം മേഘാലയ ആണ്. ഇവിടെ 15നും 49നും ഇടയിലുളള സ്ത്രീകളില്‍ 8.7 ശതമാനം പേരാണ് മദ്യപിക്കുന്നത്. സർവേയില്‍ മൂന്നാം സ്ഥാനത്തുളളത് അരുണാചല്‍ പ്രദേശാണ്.
മുൻവർഷങ്ങളില്‍ ഉളള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്ത് 15നും 49നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ 3.3 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പുരുഷ മദ്യപാനികളുളള സംസ്ഥാനം അരുണാചല്‍ പ്രദേശാണ്. 15നും 49നും ഇടയില്‍ പ്രായമുളള പുരുഷൻമാരില്‍ 59 ശതമാനം ആളുകളും മദ്യം ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, കോർപ്പറേറ്റ് കമ്ബനികള്‍ക്ക് പേരുകേട്ട മഹാരാഷ്ട്ര, ഡല്‍ഹി, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ പേരുകള്‍ സർവ്വേയില്‍ ഇടംപിടിച്ചിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ മദ്യപാനികൾ ഉള്ളത് ഈ സംസ്ഥാനത്ത്; സർവ്വേ റിപ്പോർട്ട് ശ്രദ്ധയാകർഷിക്കുന്നു.
