ക്രെസ്പോ അക്കാദമി ഓവറോൾ ചാമ്പ്യൻസ്*
പനമരം ക്രസന്റ് പബ്ലിക് സ്കൂളിൽ വെച്ച് വയനാട് ജില്ലാ ഹാൻഡ്‌ബാൾ അസോസിയേഷൻ നടത്തിയ പ്രഥമ വയനാട് ജില്ലാ സബ്ജൂനിയർ ഹാൻഡ്‌ബാൾ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായി CRESPO അക്കാദമി പനമരം. ബോയ്സ് വിഭാഗത്തിൽ GHSS തരിയോട് സ്കൂൾ വിജയികൾ ആയി, റണ്ണേഴ്സ് അപ്പ് ക്രസന്റ് പബ്ലിക് സ്കൂൾ CRESPO അക്കാദമിയും നേടി, ഗേൾസ് വിഭാഗത്തിൽ പടിഞ്ഞാറത്തറ വിന്നേഴ്സും, റണ്ണേഴ്സ് പനമരം ക്രസന്റ് പബ്ലിക് സ്കൂൾ CRESPO അക്കാദമിയും കരസ്ഥമാക്കി, ആൺകുട്ടികളുടെ മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫി ക്രസന്റ് പബ്ലിക് സ്കൂൾ മാനേജർ നാസർ സാറും, ഗേൾസ് വിഭാഗത്തിലെ വിജയികൾക്ക് പനമരം പഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപെട്ട ശ്രീമതി, ലക്ഷ്മി അവർകളും വിതരണം ചെയ്തു.വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 100 കുട്ടികളുടെ പങ്കാളിത്തം ജില്ലാ ചാമ്പ്യൻഷിപ്പിൽ ഉണ്ടായിരുന്നു.ക്രസന്റ് സ്കൂൾ കായികാധ്യാപകൻ ഷാജഹാൻ പനമരം ആണ് CRESPO അക്കാദമിയുടെ പരിശീലകൻ.
ക്രെസ്പോ അക്കാദമി ഓവറോൾ ചാമ്പ്യൻസ്*
