മോണ്ടിസോറി; സംസ്ഥാന സംഗമം സമാപിച്ചു
സുൽത്താൻബത്തേരി: ഓൾ കേരള പ്രീ പ്രൈമറി സെന്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൈമറി മോണ്ടിസോറി അധ്യാപക പരിശീലനം നേടുന്നവരുടെ സംസ്ഥാന മഹാസംഗമം സുൽത്താൻ ബത്തേരിയിൽ സമാപിച്ചു. വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു.എ.കെ.പി.സി എ സംസ്ഥാന പ്രസിഡണ്ട് രാജൻ തോമസ്, സെക്രട്ടറി ബിജു എബ്രഹാം, ട്രഷറർ അബ്ദുൽ മജീദ്,ബത്തേരി
നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. നുഹ് മാൻ മാസ്റ്റർ വിഷയാവതരണം നടത്തി.
കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഐഷാ മോണ്ടിസോറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എടപ്പാൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടാം സ്ഥാനം ഐഷ മോണ്ടിസോറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പട്ടാമ്പിയും മൂന്നാം സ്ഥാനം മോണ്ടിസോറി ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് തിരൂരും കരസ്ഥമാക്കി. സംഗമത്തിന് സ്ഥാപന മേധാവികളായ ഷാഹുൽ, നൗഷാദ്, നിയാസ് ഫെമിന ജമാൽ, സുനീഷ് ബാബു, നസീറുദ്ദീൻ, വി എം യാസർ, വി എ മൻസൂർ, പി എം മുസ്തഫ, ലിസി ജോർജ്, കെ ഫൗസിയ, സിനിയ ഒ. കെ, കെ പി ശാദിയ, എം റഫീഖ് എന്നിവർ നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടായിരത്തിൽപരം അധ്യാപിക പരിശീലന വിദ്യാർത്ഥിനികൾ പങ്കെടുത്തു.
മോണ്ടിസോറി; സംസ്ഥാന സംഗമം സമാപിച്ചു
