പ്രഥമ കർണാടക നിയമസഭ    പുസ്‌തകോത്സവം  ബംഗ്ളൂരൂവിൽ തുടങ്ങി.

Advertisements
Advertisements

പ്രഥമ കർണാടക നിയമസഭ    പുസ്‌തകോത്സവം  ബംഗ്ളൂരൂവിൽ തുടങ്ങി.

ബംഗ്ളൂരൂ:

പ്രഥമ കർണാടക നിയമസഭ    പുസ്‌തകോത്സവം  ബംഗ്ളൂരൂവിൽ തുടങ്ങി. 

മാർച്ച് 3 വരെ നടക്കുന്ന പുസ്തകോത്സവത്തോടനുബന്ധിച്ച് പൊതു ജനങ്ങൾക്ക് നിയമസഭ സന്ദർശിക്കാനും അവസരമുണ്ട്.

തെക്കേഇന്ത്യയിലെ സാഹിത്യ- സാംസ്കാരിക മേഖലയിൽ പുതിയ ചരിത്രം രചിച്ചാണ്   കർണാടക നിയമ സഭയുടെ പ്രഥമ പുസ്തകോത്സവത്തിന് തുടക്കമായത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലുളള മുഖ്യമന്ത്രി സിദ്ധരാമയ്യ   പുസ്‌തക പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം വീൽചെയറിലിരുന്നാണ് സ്റ്റാളുകൾ സന്ദർശിച്ചത്.
തുടർന്ന് നടന്ന പ്രൗഢമായ ചടങ്ങിൽ   മുഖ്യമന്ത്രി  സിദ്ധരാമയ്യ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.



ജ്ഞാനപീഠ പുരസ്കാര ജേതാക്കളായ ഡോ.ചന്ദ്രശേഖർ കംബാരു, ഗോവയിൽ നിന്നുള്ള  ഡോ. ദാമോദർ മൗച്ചോ എന്നിവരെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളെയും മറ്റ് സാഹിത്യ പ്രതിഭകളെയും  ചടങ്ങിൽ ആദരിച്ചു.


കേരളത്തിൽ നടന്ന നിയമസഭാ പുസ്തകോത്സവമാണ് കർണാടകക്കും മാതൃകയായതെന്ന്  സ്പീക്കർ യു.ടി. ഖാദർ  പറഞ്ഞു. ഫെബ്രുവരി 27 മുതൽ മാർച്ച്  3 വരെയാണ് പുസ്തകോത്സവം.
രാജ്യത്തെ പ്രമുഖ പുസ്തക പ്രസാധകർ പങ്കെടുക്കുന്നുണ്ട്.


150 ഓളം പുസ്തക ശാലകൾ പങ്കെടുക്കുന്ന
പുസ്തകോൽസവത്തിൽ 80 ശതമാനവും കർണ്ണാടക സാഹിത്യ ഗ്രന്ഥങ്ങളായിരിക്കും ഉണ്ടാകുകയെന്ന് കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു.

പുസ്തകോൽ സവത്തോടനുബന്ധിച്ച് സംസ്കാരീക പരിപാടികളും
സാഹിത്യ സംവാദങ്ങളും ഉണ്ടാകും.
കർണ്ണാടകയുടെ തനത് രുചി പെരുമയിലുള്ള ഭക്ഷണ ശാലകളും മേളയോടനുബഡിച്ചുണ്ടാകുമെന്ന് നിയമ സഭാ സെക്രട്ടറി എം.കെ. വിശാലാക്ഷി പറഞ്ഞു.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights