പുളിഞ്ഞാൽ സ്കൂളിൽ
ലാപ്ടോപ്പുകൾ വിതരണം ചെയ്തു
പുളിഞ്ഞാൽ : വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും സ്കൂൾ തല വിതരണോദ്ഘാടനം പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്‌കൂളിൽ വയനാട് ജില്ലാ പഞ്ചാ യത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജിൽജിത് എം. ആർ, രോഹിത് എം. കെ,ഗിരീഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു
പുളിഞ്ഞാൽ സ്കൂളിൽ
ലാപ്ടോപ്പുകൾ വിതരണം ചെയ്തു
