മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ…
ഇന്ത്യൻ സിനിമയിലെ മഹാനടൻമാരില്‍ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. 54 വർഷമായി സിനിമാ മേഖലയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് മമ്മൂട്ടി.സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടം കൊണ്ടാണ് ഇന്നും സിനിമയില്‍ ശക്തമായി നിലനില്‍ക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്.
ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച മമ്മൂട്ടി വില്ലൻ വേഷങ്ങളിലും പിന്നീട് നായകനായും തിളങ്ങി. അഭിനയത്തിലൂടെ കോരിത്തരിപ്പിക്കുന്ന അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.സിനിമയാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ പ്രധാന തട്ടകം. എന്നാല്‍ അദ്ദേഹം രണ്ടു വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്തിരുന്നു, അതിനു ശേഷമാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തൃഷ്ണ, അഹിംസ, ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട, മതിലുകള്‍, അടിയൊഴുക്കുകള്‍ തുടങ്ങി അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ ലോകം അംഗീകരിച്ച നിരവധി ചിത്രങ്ങളുണ്ട്. ഇതുവരെ 350ല്‍ അധികം സിനിമകളാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്.
മെഗാസ്റ്റാറിന്റെ മൊത്തം ആസ്തി എത്ര?
സിനിമയിലൂടെ എത്ര രൂപയാണ് മമ്മൂട്ടി സമ്ബാദിച്ചിരിക്കുന്നത്? നിലവിലെ കണക്ക് പ്രകാരം അദ്ദേഹത്തിന് ഏകദേശം 340 കോടി രൂപയുടെ ആസ്തിയുണ്ട്. ഇന്ന് മോളിവുഡ് സിനിമകളില്‍ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ചില ചിത്രങ്ങള്‍ക്ക് 10 കോടി മുതല്‍ 50 കോടി വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട്.
സിനിമാ അഭിനയത്തിനു പുറമേ നിരവധി ബ്രാൻഡുകളുമായും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. 4 കോടി രൂപ വരെ ഇതിലൂടെ ലാഭം കിട്ടുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക്, കെൻസ ടി.എം.ടി, ഉദയം, സാറാസ്, സൈലം തുടങ്ങിയവ ലിസ്റ്റിലുള്ള ചില ബ്രാൻഡുകളാണ്.
നിർമ്മാതാവ് മമ്മൂട്ടി…
അഭിനയത്തിനു പുറമേ മമ്മൂട്ടി ഒരു മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ നിർമ്മാണ കമ്ബനിയാണ് മമ്മൂട്ടി കമ്ബനി. റൊഷാർക്ക്, കാതല്‍ ദി കോർ, ടർബോ, കണ്ണൂർ സ്കോഡ് എന്നീ ചിത്രങ്ങളെല്ലാം മമ്മൂട്ടിയുടെ നിർമ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. അതിനാല്‍ തന്നെ അഭിനയത്തിനു പുറമേ നിർമ്മാണത്തിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്.
കൊച്ചിയിലെ ആഢംബര വീട്..
കൊച്ചിയിലെ കടവന്ത്രയില്‍ മമ്മൂട്ടിയും ഒരു ആഡംബര ബംഗ്ലാവുണ്ട്. ഇതിന് ദുല്‍ഖർ സല്‍മാനും പങ്കാളിത്തമുണ്ട്. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഈ വസതി പരിസ്ഥിതി സൗഹൃദ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സോളാർ പാനലുകള്‍, തറ മുതല്‍ സീലിംഗ് വരെയുള്ള ജനാലകള്‍, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകള്‍ എന്നിവയാണ് ഈ വസതിയുടെ പ്രധാന ആകർഷക ഘടകങ്ങള്‍. മമ്മൂട്ടിയുടെ മരുമകള്‍ അമാല്‍ സൂഫിയയാണ് ഈ ആഢംബര വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചാലക്കുടിയിലെ അദ്ദേഹത്തിന്റെ കൊട്ടാരസമാന വസതിയും ആഢംബര ജീവിതത്തെ എടുത്തു കാട്ടുന്നു.
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപമുണ്ട്….
കൊച്ചി, ബാംഗ്ലൂർ, ചെന്നൈ, ദുബായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ മമ്മൂട്ടിക്ക് നിക്ഷേപമുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന് വലിയ കൃഷിഭൂമികളും സ്വന്തമായുണ്ട്.
മമ്മൂട്ടിയുടെ ആഢംബര കാർ ശേഖരം….
കാറുകളോടുള്ള മമ്മൂട്ടിയുടെ പ്രണയം എല്ലാവർക്കും അറിയാം. നിരവധി ആഢംബര കാറുകളാണ് അദ്ദേഹത്തിൻ്റെ ഗ്യാരേജിലുള്ളത്;
മെഴ്‌സിഡസ് ബെൻസ്ജി-ക്ലാസ് : 2.55 കോടി മുതല്‍ 4 കോടി രൂപ വരെ വിലയുണ്ട്
റേഞ്ച് റോവർ സ്പോർട്ട്: 1.64 കോടി രൂപ മുതല്‍ 1.84 കോടി രൂപ വരെ വിലയുണ്ട്
ജാഗ്വാർ എഫ്-ടൈപ്പ്
ഇതു കൂടാതെ 1.3 കോടി രൂപ വിലവരുന്ന ഒരു BMW E 46 M3, ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ, ഒരു ഓഡി A7, ഒരു മിനി കൂപ്പർ S, ഒരു മിത്സുബിഷി പജേറോ സ്പോർട്ട് , ഒരു ജാഗ്വാർ XJ എന്നിവയുള്‍പ്പെടെ വമ്ബൻ വാഹനങ്ങളുടെ ഒരു വലിയ ശേഖരം അദ്ദേഹത്തിനുണ്ട്.