പ്രപഞ്ചത്തില്‍ ജീവൻ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണ്. ഏകദേശം നാലര ബില്യണ്‍ വർഷങ്ങള്‍ക്ക് മുൻപാണ് ഭൂമിയുടെ പിറവിയെന്നാണ് കരുതുന്നത്.ഇതിന് പിന്നാലെ, നിരവധി നിരവധി പരിണാമങ്ങളും ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്.
എന്നാല്‍, ശാസ്ത്രലോകം ഇത്രയേറെ വികസിച്ചിട്ടും ഇനിയും കണ്ടെത്താൻ കഴിയാത്ത പല നിഗൂഡതകളും നമ്മുടെ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ട്. ലോകാവസാനം എന്നത് പല വർഷങ്ങളായി ചർച്ച ചെയ്ത് തുടങ്ങിയ വിഷയമാണ്. 2025ന്റെ തുടക്കത്തില്‍ ഇത് വീണ്ടും ചർച്ചയായി വന്നിരുന്നു. അടുത്തിടെ കടലിന്റെ അടിത്തട്ടിലുള്ള മത്സ്യങ്ങള്‍ കരയിലേക്ക് വരാൻ തുടങ്ങിയതാണ് ഇതിനൊരു പ്രധാന കാരണമായി ശാസ്ത്രലോകം പറയുന്നത്.
ഇത്തരത്തില്‍ മത്സ്യങ്ങള്‍ കരയിലേക്ക് വരുന്നത് ഭൂകമ്ബ സൂചനയാണെന്നും ലോകാവസാനമായി എന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നു.
കടലിന്റെ ആഴങ്ങളില്‍ കാണപ്പെടുന്ന ഓർ മത്സ്യങ്ങള്‍ക്ക് ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാല്‍ ദുരന്തം സംഭവിക്കുമെന്ന് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളില്‍ വിശ്വസിക്കപ്പെടുന്നു.
ലോകത്ത് എല്ലുള്ള മത്സ്യങ്ങളില്‍ വച്ച് ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർ ഫിഷ്. ഈ മത്സ്യം കരയിലെത്തുന്നത് ഭൂചലനങ്ങളുടെയും സുനാമികളുടെയുമൊക്കെ സൂചനയാണെന്ന് ജപ്പാനില്‍ ഒരു വിശ്വാസമുണ്ട്. 2011ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നാശം വിതച്ച സുനാമിക്കും ഭൂകമ്ബത്തിനും മുമ്ബ് ഓർ മത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞിരുന്നു. കടലില്‍ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങള്‍ ജീവിക്കുന്നത്. കടലിനടിയില്‍ സീസ്മിക് പ്രവർത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു ചിലർ വിശ്വസിക്കുന്നത് എന്നാല്‍ ഇതിന് ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഈ മാസം 10-ാം തീയതി ഈ ഓർ മത്സ്യം വീണ്ടും കരയില്‍ അടിഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകള്‍ക്ക് വഴിവച്ചത്. മെക്‌സിക്കോയില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. ഓറഞ്ച് നിറത്തിലുള്ള ചിറകുകളുള്ള ഓർ മത്സ്യങ്ങള്‍ കടലില്‍ നിന്ന് വളരെ വേഗത്തില്‍ കരയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. കരയിലെത്തിയ ഉടൻ അത് നിശ്ചലമായി കിടക്കുന്നു. ശേഷം അവിടെ നിന്ന് ഒരാള്‍ അതിനെ എടുത്ത് കടലിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം.
ഒരുമാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേല്‍ക്കാൻ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. ആകാശത്ത് ചന്ദ്രക്കല കാണുന്നതോടെ മാർച്ച് ആദ്യ ദിനങ്ങളില്‍ തന്നെ നോമ്പ് കാലം ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിശ്വാസികള്‍ പള്ളികളും വീടുകളും വൃത്തിയാക്കിത്തുടങ്ങി. പാതിരാത്രി വരെ നീണ്ടുനില്‍ക്കുന്ന നിസ്കാരവും പുലർച്ചേ പള്ളികളില്‍ നിന്നുള്ള ഖുർആൻ പാരായണവും ഇഫ്താർ സംഗമങ്ങളുമെല്ലാമാണ് വിശേഷ കാഴ്ച്ചകള്‍. ഇത്തവണയും കനത്ത ചൂടിലായിരിക്കും നോമ്പ് കാലം. റംസാൻ മാസപ്പിറവി സംബന്ധിച്ച് പണ്ഡിതൻമാരുടെ നേതൃത്വത്തില്‍ യോഗം ചേർന്നായിരിക്കും തീരുമാനമെടുക്കുന്നത്.