റീലുകള്ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന് ആലോചനയുമായി പ്രമുഖ സോഷ്യല്മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റഗ്രാം. ഇന്സ്റ്റഗ്രാമിന്റെ മേധാവി ആദം മൊസേരി ഈ ആഴ്ച ജീവനക്കാരോട് ഇക്കാര്യം പറഞ്ഞതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നത്.അമേരിക്കയില് ടിക് ടോക്ക് നേരിടുന്ന പ്രതിസന്ധി മുതലെടുക്കുന്നതിന്റെ ഭാഗമായാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്ബനി പുതിയ മാറ്റങ്ങള് കൊണ്ടുവരാന് ശ്രമിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്.
ടിക് ടോക്കിന് സമാനമായ വീഡിയോ സ്ക്രോളിംഗ് അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല് ഉപയോക്താക്കളെ ആകര്ഷിക്കാന് കഴിയുമെന്നും കമ്ബനി പ്രതീക്ഷിക്കുന്നു.ജനുവരിയില്, ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ്ഡാന്സിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ-എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കാന് ലക്ഷ്യമിട്ട് എഡിറ്റ്സ് എന്ന പുതിയ വിഡിയോ എഡിറ്റിങ് ആപ്പും മെറ്റാ പ്രഖ്യാപിച്ചിട്ടുണ്ട്.
ടിക് ടോക്കിനോട് മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ല് മെറ്റാ ലാസോ എന്ന പേരില് ഒരു വിഡിയോ-ഷെയറിങ് ആപ്പ് പരീക്ഷിച്ചിരുന്നു. പക്ഷേ ആപ്പ് വലിയ ജനശ്രദ്ധ നേടിയില്ല. തുടര്ന്ന് കമ്ബനി അത് അടച്ചുപൂട്ടുകയായിരുന്നു.നേരത്തെ അമേരിക്കയില്‍ ജോ ബൈഡൻറെ ഭരണകാലത്താണ് ടിക്ക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ ജനുവരിയില്‍ ടിക് ടോക്കിന് 75 ദിവസം കൂടി പ്രവർത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു.
റീൽസിനായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഇൻസ്റ്റാഗ്രാം; ലക്ഷ്യം ടിക് ടോക്ക് പ്രതിസന്ധി മുതലെടുക്കാനോ?
