വളയം പിടിക്കാൻ വളയിട്ട കൈകൾ, ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി.
കാവുംമന്ദം: വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് വിവിധ ഡ്രൈവിംഗ് സ്കൂളുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് പരിശീലനം ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ടി പത്മലാല്‍ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വളയം പിടിക്കാൻ വളയിട്ട കൈകൾ എന്ന ലക്ഷ്യത്തിൽ സബ്സിഡി നിരക്കിൽ ഇരുചക്രവാഹനം, കാർ, ഓട്ടോറിക്ഷ എന്നിവ പരിശീലിപ്പിച്ച് ലൈസൻസ് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ വനിതകളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും സ്വയം പര്യാപ്തരാക്കാനും ജീവിതമാർഗ്ഗം കണ്ടെത്താനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. മെട്രോ ഡ്രൈവിംഗ് സ്കൂൾ പ്രതിനിധി പി വി പ്രദീപ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷിബു വി ജി, രാധാ പുലിക്കോട്, അംഗങ്ങളായ സൂനാ നവീൻ, ബീന റോബിൻസൺ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ജെസ്സി തോമസ് തുടങ്ങിയവർ സംസാരിച്ചു. സിഗ്നൽ ഡ്രൈവിംഗ് സ്കൂൾ പ്രതിനിധി സാജു പി ജോസ് സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം സിബിൽ എഡ്വേർഡ് നന്ദിയും പറഞ്ഞു.
വളയം പിടിക്കാൻ വളയിട്ട കൈകൾ, ഷീ ഡ്രൈവ് പരിപാടിക്ക് തുടക്കമായി.
