കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാല്‍…

Advertisements
Advertisements

കുഞ്ഞുങ്ങളുടേയും കുട്ടികളുടേയുമെല്ലാം തല മുട്ടുന്നത് സാധാരണയാണ്. കളിക്കുന്നതിനിടയിലും നടക്കുന്നതിനിടയിലുമെല്ലാം വീഴുകയും തല നിലത്തോ ഭിത്തിയിലോ ഇടിക്കുകയും ചെയ്യാറുണ്ട്. നാം ചിലപ്പോള്‍ ഇത് കാര്യമായി എടുക്കാറില്ല. എന്നാല്‍ ചിലപ്പോള്‍ ഇത് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. ബ്രെയിനിന് ചുറ്റും തലയോട്ടിയുണ്ടാകും. ഇതിനാല്‍ ബ്രെയിനിനുള്ളില്‍ ഏന്തെങ്കിലും ബ്ലീഡിംഗോ മറ്റോ ഉണ്ടായാല്‍ പുറത്തേയ്ക്ക് പോകാനാകില്ല. ഇത് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാം. കൂടുതല്‍ ബ്ലീഡിംഗായാല്‍ ജീവിതകാലം മൊത്തം ശരീരം തളർന്ന് പോകുക പോലെയുള്ള പല പ്രശ്‌നങ്ങളുമുണ്ടാകാം. നിരവധി ലക്ഷണങ്ങളാണ് കുട്ടികള്‍ വീണാല്‍ അപകടസൂചനയായി കാണാവുന്നത്. ഇങ്ങനെ വീണാല്‍ 24 മണിക്കൂർ പ്രത്യേക ശ്രദ്ധവേണം. തല മുട്ടിയ ശേഷം കുട്ടികള്‍ക്ക് ക്ഷീണം, തലചുറ്റല്‍, മയങ്ങിപ്പോകുക തുടങ്ങിയവ ഉണ്ടെങ്കില്‍ അടിയന്തിര ശ്രദ്ധ വേണം. കുട്ടിക്ക് അപസ്മാരമുണ്ടായാല്‍ ശ്രദ്ധ വേണം. ചെവിയില്‍ നിന്നോ മൂക്കില്‍ നിന്നോ ബ്ലീഡിംഗോ വെള്ളം പോലെ എന്തെങ്കിലുമോ പുറത്തു വവരുന്നുവെങ്കില്‍ ശ്രദ്ധവേണം. ഇതുപോലെ അബോധാവസ്ഥയിലായാല്‍ അതും ശ്രദ്ധിക്കാം. വീണതിന് ശേഷം കുട്ടി തുടർച്ചയായി ഛർദ്ദിയ്ക്കുന്നുവെങ്കില്‍ ശ്രദ്ധ വേണം. ഇതുപോലെ പെട്ടെന്ന് തന്നെ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുക, തലവേദന വീണ്ടും വീണ്ടുമുണ്ടാകുക, ബാലൻസ് പ്രശ്‌നം എല്ലാം അപകടസൂചനയാണ്. ഇതുപോലെ എപ്പോഴും ഉറങ്ങിയുറങ്ങിപ്പോകുക, അതായത് സാധാരണ ഉറങ്ങാത്ത സമയത്ത് ഉറങ്ങിയാല്‍ ശ്രദ്ധ വേണം. കുട്ടികള്‍ക്ക് പലപ്പോഴും വീണിട്ടുണ്ടാകുന്ന അപകടങ്ങളാണ്. തലയില്‍ ചെറിയ വീക്കമോ മറ്റോ ഉണ്ടെങ്കില്‍ ഐസ് പാക്ക് വയ്ക്കാം. കുട്ടികള്‍ക്ക് പാരസെറ്റമോള്‍ പോലുള്ളവ കൊടുക്കാനും സാധിയ്ക്കും. എന്നാല്‍ ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. കുട്ടികളാണെങ്കിലും കുഞ്ഞുങ്ങളാണെങ്കിലും തലയിടിച്ച്‌ വീണാല്‍ അത് നിസാരമായി എടുക്കരുത്. ചിലപ്പോള്‍ നിസാരമായിരിക്കാം. എങ്കില്‍ പോലും ഇത് പ്രശ്‌നമായി നമുക്ക് തോന്നുന്നുവെങ്കില്‍, കുഞ്ഞിന് എന്തെങ്കിലും അസ്വസ്ഥതകളെങ്കില്‍ മെഡിക്കല്‍ സഹായം തേടുന്നത് നല്ലതാണ്. ആവശ്യമെങ്കില്‍ സിടി സ്‌കാൻ പോലുള്ളവ ചെയ്ത് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താം.

Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights