എ എൽ പി എസ് കോക്കടവിൽ കിഡ്‌സ് പാർക്ക് ആരംഭിച്ചു
തരുവണ : എ എൽ പി സ്കൂൾ കോക്കടവിൽ വിദ്യാർഥികൾക്കായി നിർമ്മിച്ച കിഡ്‌സ് പാർക്കിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വാർഡ് മെമ്പർ സ്മിത ജോയ് അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്ള കണിയാംകണ്ടി, അമ്മദ് കൊടുവേരി, മാനേജ്‍മെന്റ് പ്രതിനിധി ഇബ്രാഹിം കെ, നാസർ കെ, പ്രധാനാധ്യാപിക മോഹിനി കെ ജെ,
കെ.പി ശശികുമാർ,വിദ്യ കെ നായർ, സരിത,സെറീന, അശോകൻ എം, ഗീത ടി തുടങ്ങിയവർ സംസാരിച്ചു.
എ എൽ പി എസ് കോക്കടവിൽ കിഡ്‌സ് പാർക്ക് ആരംഭിച്ചു
