സയൻസ് ഫിക്ഷൻ സിനിമകളില്‍ മാത്രം കണ്ടിരുന്ന ആ രംഗം ഇപ്പോള്‍ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് യുഎസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലെഫ് എയറോനോട്ടിക്സ് എന്ന കമ്ബനി. വായുവില്‍ പറന്നുയരാനും സഞ്ചരിക്കാനും സാധിക്കുന്ന പറക്കും ഇലക്‌ട്രിക് കാറിന്റെ പരീക്ഷണ പറക്കലാണ് നടത്തിയത്.
സാധാരണ കാറുകളുടെ രൂപത്തിന് സമാനമായാണ് പറക്കും കാറിന്റെ പ്രോട്ടോടൈപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാർ മറ്റൊരു വാഹനത്തിനു മുകളിലൂടെ പറക്കുന്നതിന്റെയും ടേക്‌ഓഫ് ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്യാൻ വിമാനങ്ങള്‍ക്ക് സമാനമായി വലിയ റണ്‍വേ ആവശ്യമില്ലാ എന്നതും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ്.
റോഡുകളില്‍ ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.
എട്ടു റോട്ടറുകളുടെ ശക്തിയിലാണ് വാഹനം പറക്കുന്നുയരുന്നത്. ഇതില്‍ നാലെണ്ണം മുന്നിലും നാലെണ്ണം പിന്നിലുമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മെഷ് പോലുള്ള ബോഡിയില്‍ മറഞ്ഞിരിക്കുന്ന തരത്തിലാണ് റോട്ടറുകളുടെ സ്ഥാനം. മോഡല്‍ സീറോ എന്ന ഈ മോഡല്‍ 320 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 160 കിലോമീറ്റർ ഫ്ലൈറ്റ് റേഞ്ചും നല്‍കുമെന്നാണ് വിവരം. റോഡില്‍ പരമാവധി 40 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത. ഏകദേശം 2.62 കോടി രൂപയാണ് വില.
കമ്ബനി 2022ല്‍ പ്രദർശിപ്പിച്ച മോഡല്‍ എയുടെ പ്രോട്ടോടൈപ്പ് വേർഷനായ മോഡല്‍ സീറോ അള്‍ട്രാലൈറ്റ് മോഡലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. നിലവില്‍ മോഡല്‍ എ പ്രോട്ടോടൈപ്പില്‍ നിന്ന് ഉല്‍പ്പാദനത്തിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കമ്ബനി. വ്യോമയാന-ഗ്രേഡ് ഭാഗങ്ങള്‍ക്കായുള്ള നിർമ്മാണ കരാറും നിലവിലുണ്ട്. അടുത്ത വർഷം ഉത്പാദനം ആരംഭിക്കുമെന്നാണ് വിവരം. 2035 ഓടെ മോഡല്‍ Z എന്ന പേരില്‍ നാലു പേർക്ക് സഞ്ചരിക്കാവുന്ന ഫ്ലൈയിംഗ് സെഡാൻ മോഡല്‍ പുറത്തിറക്കാനും കമ്ബനി പദ്ധതിയിടുന്നു. അതേസമയം, വിവിധ നിയമ- സാങ്കേതിക വെല്ലുവിളികള്‍ ഇപ്പോഴും കമ്ബനിക്ക് മുന്നിലുണ്ട്.
ലോകത്തിലെ ആദ്യ പറക്കും കാര്‍; പരീക്ഷണം നടത്തി യുഎസ് കമ്ബനി
