ഇടുക്കിയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്താണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും. നേരത്തെയും വ്യാപകമായി ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് വീണ്ടും പന്നിപ്പനിയെത്തുന്നത്. ഫാമിലുണ്ടായിരുന്ന 230 പന്നികളില്‍ 170 എണ്ണവും പനി ബാധിച്ച് ചത്തു. ബാക്കിയുള്ളതിനെയും ദയാവധത്തിന് വിധേയമാക്കും. പനി ബാധിച്ച പന്നികളെ വില്പന നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
Advertisements
Advertisements
Advertisements
Related Posts
കോവിഡിന് ശേഷം രോഗികളാകുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നുവെന്ന് പഠനം
- Press Link
- November 30, 2024
- 0
Post Views: 4 കോവിഡിന് ശേഷം പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുപ്പക്കാരില്‍ കഠിനവും വളരെക്കാലം നീണ്ടുനില്ക്കുന്നതുമായ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നുവെന്ന് പഠനം. മുതിര്‍ന്നവരേക്കാള്‍ കൂടൂതലായി ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ അനുഭവിക്കുന്നത് ചെറുപ്പക്കാരാണ്. അന്നല്‍സ് ഓഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. […]
എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം
- Press Link
- May 19, 2023
- 0
Post Views: 8 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ 4,17,864 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 99.70 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ […]