BSNL: 397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി; ദിവസം 2 ജിബി ഡാറ്റ, ഈ പുതുക്കിയ പ്ലാൻ സൂപ്പറാണ്

Advertisements
Advertisements

BSNL 4G: ഓണക്കാലത്ത് വീണ്ടും ശ്രദ്ധ നേടി ബിഎസ്എൻഎൽ പ്രീപെയിഡ് പ്ലാൻ. പുതുക്കിയ പ്ലാനിന്റെ ആനുകൂല്യങ്ങൾ തന്നെയാണ് ആകർഷകമാകുന്നത്. വെറും 397 രൂപയുടെ റീചാർജിൽ 150 ദിവസത്തെ വാലിഡിറ്റിയാണ് പൊതുമേഖല സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 397 രൂപയുടെ പ്ലാൻ ഒരുപക്ഷെ സുപരിചിതമായിരിക്കും. എന്നാൽ പ്ലാൻ പുതുക്കിയ കാര്യം പലരും അറിഞ്ഞിരിക്കുകയില്ല.

Advertisements

കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റി പ്ലാനുകൾ തേടുന്നവർക്ക് പുതുക്കിയ പ്ലാൻ ഇപ്പോഴും സുവണാവസരമാണ് ഒരുക്കുന്നത്. പ്രൈമറി സിമ്മിനിനൊപ്പം സെക്കൻഡറി സിം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പോക്കറ്റ് കീറാതെയുള്ള ഓഫറാണ് ബിഎസ്എൻഎൽ മുന്നോട്ടുവയ്ക്കുന്നത്. സ്വകാര്യ ടെലികോം സേവന ദാതാക്കൾ നാൾക്കുനാൾ റീചാർജ് നിരക്കുകൾ വർധിപ്പിക്കുമ്പോഴാണ് ഈ ബിഎസ്എൻഎൽ മാജിക് തുടരുന്നത്.

ബിഎസ്എൻഎല്ലിന്റെ 397 രൂപയുടെ മുൻ പ്ലാൻ ഉപയോക്താക്കളെ സംബന്ധിച്ച് നിലവിലെ വാഗ്ദാനത്തേക്കാൾ മികച്ചതായിരുന്നു. നേരത്തേ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിലവിൽ ഇത് 150 ദിവസമാണ്. മുൻ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 60 ദിവസത്തേയ്ക്കു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പുതുക്കിയ പ്ലാനിൽ ഈ ആനുകൂല്യങ്ങൾ 30 ദിവസത്തേയ്ക്ക് പരിമിതപ്പെടുത്തി. അതേസമയം സിം വാലിഡിറ്റി 150 ദിവസം ആകും.

Advertisements

വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കു മികച്ച ഓപ്ഷനാണ് ഈ പ്ലാൻ. അതേസമയം പ്രതിദിന ഉപയോഗത്തിന് ഈ പ്ലാൻ പലർക്കും യോജിച്ചതാകണമെന്നില്ല. കാരണം കോളിംഗും, ഡാറ്റയും അടക്കമുള്ള ഓഫറുകൾക്ക് 30 ദിവസത്തെ വാലിഡിറ്റ മാത്രമാണുള്ളത്. സെക്കൻഡറി സിം ഉപയോഗിക്കുന്നവർക്കും, ബിഎസ്എൻഎൽ സിം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഇത്ര മികച്ച മറ്റൊരു ഓഫർ ഇല്ലെന്നതും ശ്രദ്ധേയമാണ്. ബിഎസ്എൻഎൽ 4ജി പ്ലാനുകളുടെ ഭാഗമായാണ് നിലവിൽ പ്ലാൻ പരിഷ്‌കരിച്ചതെന്നാണു വിലയിരുത്തൽ. പുതുക്കലിനു ശേഷവും പ്ലാൻ ആകർഷകമായി തന്നെ തുടരുന്നുണ്ട്.

സ്വകാര്യ ടെലികോം സേവനദാതാക്കളുടെ സെക്കൻഡറി സിം ഉപയോഗിക്കുന്നവർ നമ്പറുകൾ നിലനിർത്തുന്നതിന് പ്രൈമറി സിമ്മിന് തുല്യമായ റീചാർജുകൾ തന്നെ നടത്തേണ്ടി വരും. ഇന്നും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ് ഏറെയും. ഇവരെ സംബന്ധിച്ചു ബിഎസ്എൻഎൽ ഒരു പച്ചത്തുരുത്ത് ആകുന്നത് ഇത്തരം പ്ലാനുകളിലൂടെയാണ്.

4ജി കൂടി സജീവമാകുന്നതോടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള പൊതുമേഖല ടെലികോം കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം പ്ലാനുകൾ. നിലവിലെ സാഹചര്യത്തിൽ ഈ പ്ലാൻ ഉപയോഗിച്ചാൽ നമ്പർ നിലനിർത്താൻ ഉപയോക്താവ് വർഷത്തിൽ 3 റീചാർജുകൾ മാത്രം നടത്തിയാൽ മതി. കോളിംഗും, ഡാറ്റയും അടക്കമുള്ള സേവനങ്ങൾക്കായി ആവശ്യാനുസരണം ചെറിയ റീചാർജുകൾ നടത്താവുന്നതുമാണ്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights