1976 മുതല്‍ നീണ്ടുനിന്ന വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂപ്രശ്നത്തിന് ഒടുവില്‍ പരിഹാരം. കാലങ്ങളായി കൈവശം വെച്ചിരുന്ന ഭൂമിക്ക് സ്വന്തം രേഖകളായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അതൊരു പ്രതീക്ഷയായി മാറി. എഴുപത് വര്‍ഷമായി കൈവശമുള്ള അഞ്ചു സെന്റ് ഭൂമിക്ക് പട്ടയം കിട്ടുകയെന്നതായിരുന്നു ഗുഡാലായിക്കുന്നിലെ മമ്മുവിന്റെ സ്വപ്നം. […]