എഐ കാമറയില്‍ നിന്നു രക്ഷപെടാന്‍ മാസ്ക് ഉപയോഗിച്ച് മുന്പിലെയും പുറകിലെയും റജിസ്ട്രേഷന് നമ്പര്‍ മറച്ച ബൈക്ക് മോട്ടര്‍ വാഹന വകുപ്പ് പിടികൂടി. ഇതോടൊപ്പം റജിസ്ട്രേഷന് നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടി. കുന്നന്താനം സ്വദേശികളായ വിദ്യാര്‍ഥികളുടേതാണ് വാഹനങ്ങള്‍. […]