കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ അത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് കേരളാ പൊലീസ്. പതിനെട്ടുവയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വര്‍ധിക്കുകയാണെന്ന് പൊലീസ് പറയുന്നു. രക്ഷിതാക്കളെ ഒളിച്ചും കൂട്ടുകാരുടെ സഹായത്തോടെയും വാഹനങ്ങള്‍ ഓടിക്കാന്‍ പഠിക്കുന്ന പ്രവണതയാണ് കൂടുതലായി കണ്ടുവരുന്നത്. […]