പണ്ട് ഓർക്കൂട്ടിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ഇന്ത്യക്കാർ നവമാധ്യമങ്ങളുടെ ലോകത്തേക്ക് കടന്ന് ചെന്നത്. പിന്നീട് നവമാധ്യമങ്ങളുടെ രൂപവും രീതിയുമെല്ലാം മാറി മറിഞ്ഞു. സാങ്കേതിക രംഗം മാറുന്നതിനനുസരിച്ച് നവമാധ്യമ വെബ്സൈറ്റുകൾ മൊബൈൽ ആപ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തു. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ശേഷം ഇപ്പോൾ ഇന്ത്യയിൽ ട്രെൻഡിങാവുകയാണ് സ്നാപ്പ്ചാറ്റ്. […]