#threads | ത്രെഡ്സ് എത്തി; പുത്തന്‍ ആപ്പ് ഉപയോഗിക്കുന്നത് എങ്ങനെ ?

Advertisements
Advertisements

നമ്മുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളായ ഇൻസ്റ്റഗ്രാമിന്റെയും വാട്സ് ആപ്പിന്റെയും ഫേയ്സ് ബുക്കിന്റെയും മദർ കമ്പനിയായ മെറ്റയുടെ ട്വിറ്റര്‍ എതിരാളിയായ ത്രെഡ്സ് പുറത്തിറങ്ങി. ഇന്ത്യയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ ത്രെഡ്സ് ലഭ്യമാണ്. ഇൻസ്റ്റഗ്രാമുമായി സാമ്യമുള്ള ആപ്പ് ലോഞ്ച് ചെയ്തതും ഇൻസ്റ്റഗ്രാം തന്നെയാണ്. ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ സ്റ്റോറില്‍ നിന്നും സൗജന്യമായി ത്രെഡ്സ് ഇൻസ്റ്റാള്‍ ചെയ്യാം. ആപ്പ് ഇൻസ്റ്റാള്‍ ചെയ്തതിന് ശേഷം ഇൻസ്റ്റാഗ്രാം ഐഡി ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ ലോഗ് ഇൻ ചെയ്യാം. നേരത്തെ നിങ്ങള്‍ ഇൻസ്റ്റാഗ്രാമില്‍ ലോഗ് ഇൻ ചെയ്തിട്ടുണ്ടെങ്കില്‍ ത്രെഡ്സ് അതിനായുള്ള അനുമതി ചോദിക്കും. ഉപഭോക്താക്കള്‍ക്ക് വീണ്ടും ഇവിടെ ലോഗ് ഇൻ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടി വരില്ല. നിരവധി പരിക്ഷ്ക്കരണങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ ട്വിറ്ററിന് കനത്ത വെല്ലുവിളിയായിരിക്കും ത്രെഡ്സ് ഉയര്‍ത്തുക.

Advertisements

ഇൻസ്റ്റഗ്രാമിന്റെ മികച്ച ഫീച്ചേഴ്സുകള്‍ ചേര്‍ത്ത് പുതിയൊരു എക്‌സിപീരിയൻസ് ഉപഭോക്താക്കള്‍ക്ക് നല്‍കാനായിരിക്കും മെറ്റ ശ്രമിക്കുക. ട്വിറ്ററുമായി വളരെ സാമ്യമുള്ളതാണ് ത്രെഡ്സ്. ഒരോ പോസ്റ്റിനും 500 അക്ഷരങ്ങള്‍ ചേര്‍ക്കാം കൂടാതെ ഒരു പോസ്റ്റിന് പത്തോളം ഫോട്ടോകളും ലിങ്കുകളും ചേര്‍ക്കാം

5 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളും പോസ്റ്റില്‍ ചേര്‍ക്കാമെന്നതും ത്രെഡ്സിന്റെ സവിശേഷതയാണ്. ഒരു ത്രെഡ്സ് പോസ്റ്റിന് ആര്‍ക്കൊക്കെ മറുപടി നല്‍കാമെന്ന് ഉപഭോക്താക്കള്‍ക്ക് നിയന്ത്രിക്കാനാകും.

Advertisements

പോസ്റ്റിന് സമീപത്തുള്ള ത്രിഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റ് ചെയ്ത അക്കൗണ്ടിനെ പിൻതുടരാനും ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനുമുള്ള ഓപ്ഷൻസ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ഇൻസ്റ്റഗ്രാമില്‍ നിങ്ങള്‍ ആരെയെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ആ അക്കൗണ്ടുകള്‍ ത്രെഡ്സില്‍ ഓട്ടോമാറ്റിക്ക് ആയി ബ്ലോക്ക് ആകുന്നതാണ്.

മറ്റ് ആപ്ലിക്കേഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ ത്രെഡ്സില്‍ ഉപയോക്താക്കള്‍ക്ക് GIFS ചേര്‍ക്കാൻ സാധിക്കില്ല. ഈ ആപ്പിലൂടെ ആര്‍ക്കും മെസ്സേജ് ചെയ്യാനോ ആരെയും അടുത്ത സുഹൃത്തുക്കള്‍ ആക്കാനോ ഉള്ള ഓപ്ഷനും ഇല്ല. മാസ്റ്റോഡോണ്‍, വേര്‍ഡ് പ്രസ്സ് തുടങ്ങിയ ആപ്പുകള്‍ ത്രെഡ്സുമായി സഹകരിക്കും എന്നാണ് പ്രതീക്ഷ.

ആക്ടിവിറ്റി പബ്ബും ത്രെഡ്‌സില്‍ സപ്പോര്‍ട്ട് ചെയ്‌തേക്കും എന്നാണ് ഇൻസ്റ്റഗ്രാം വ്യക്തമാക്കിയത്. ആക്ടിവിറ്റി പബ്ബ് എന്ന ആശയം ത്രെഡ്സില്‍ ലഭ്യമായാല്‍ മറ്റ് ആപ്പുകളും ഇതോടൊപ്പം ത്രെഡ്‌സ് യൂസര്‍മാര്‍ക്ക് ലഭിക്കും. വേര്‍ഡ് പ്രസ്സും, മാസ്റ്റഡോണുമെല്ലാം വൈകാതെ ത്രെഡ്സില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

മറ്റ് ആപ്പുകള്‍ ഉപയോഗിച്ചും ത്രെഡ്സില്‍ ആശയവിനിമയം നടത്താം എന്ന തരത്തിലാണ് ത്രെഡ്സ് വികസിപ്പിക്കുന്നത് എന്ന് മെറ്റ അറിയിച്ചിരുന്നു. സൗഹൃദപരമായ ഒരു സംഭാഷണത്തിനുള്ള ഇടമായിരിക്കും ത്രെഡ്‌സ് എന്നാണ് സുക്കര്‍ബര്‍ഗ് പറഞ്ഞത്. കണക്കുകള്‍ പ്രകാരം മാസത്തില്‍ ശരാശരി 2 മില്യണ്‍ ആക്ടീവ് യൂസേഴ്സ് ഇൻസ്റ്റഗ്രാമിന് ഉണ്ട്.

ഈ ഉപഭോക്താക്കളെ എളുപ്പത്തില്‍ ത്രെഡ്സില്‍ എത്തിക്കാൻ സാധിക്കും എന്നാണ് മെറ്റ കണക്ക് കൂട്ടുന്നത്. ഇത് സാധ്യമായാല്‍ ട്വിറ്ററിനെ എളുപ്പത്തില്‍ തന്നെ ത്രെഡ്സിന് മറികടക്കാൻ സാധ്യമാകും. ഇൻസ്റ്റഗ്രാമുമായുള്ള സഹകരണം തന്നെയാണ് ത്രെഡ്സിന്റെ ഏറ്റവും വലിയ ഗുണം .

അതിനിടെ തെഡ്സ് പ്ലേസ്റ്റോറുകളില്‍ ലഭ്യമായി ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് മില്യണിലധികം ആളുകള്‍ ആപ്പില്‍ സൈൻ അപ് ചെയ്തു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നൂറോളം രാജ്യങ്ങളിലാണ് നിലവില്‍ ത്രെഡ്സ് ലഭ്യമാകുന്നത്.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒരു പോസ്റ്റ് ട്വീറ്റ് ചെയ്തു എന്നതും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. 2012 ജനുവരി 18ന് ആയിരുന്നു സുക്കര്‍ബര്‍ഗിന്റെ അവസാന ട്വീറ്റ്.

പുതിയതായി ട്വീറ്റ് ചെയ്തിരിക്കുന്ന ഫോട്ടോ എന്നത് രണ്ട് സ്പൈഡര്‍മാൻ കഥാപാത്രങ്ങള്‍ പരസ്പരം നോക്കി നില്‍ക്കുന്നതാണ്. ട്വിറ്ററും ത്രെഡ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ തന്നെയായിരിക്കാം സുക്കര്‍ബര്‍ഗ് ഈ ട്വീറ്റിലുടെ അര്‍ത്ഥമാക്കുന്നത്.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights