Whatsapp: ചാറ്റുകൾ മറച്ചുവെയ്ക്കാം, പുതിയ ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്ട്സാപ്പ്

Advertisements
Advertisements

വാട്ട്‌സാപ്പിലെ ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഐഒഎസ്,ആന്‍ഡ്രോയ്ഡ് എന്നിവയിലെ ഉപയോക്താക്കള്‍ക്കാവും പുതിയ ഫീച്ചര്‍ ലഭ്യമാവുക. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്താന്‍ ഈ ഫീച്ചറിനാകും. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഹൈഡ് ചെയ്യാനാകും.

Advertisements

 

പാസ്‌വേഡ്,വിരലടയാളം,മുഖം പോലുള്ള ബയോമെട്രിക് ഡാറ്റ എന്നിവ ഉപയോഗിച്ച് സംഭാഷണങ്ങള്‍ ലോക്ക് ചെയ്യാം. ഈ ഫീച്ചറിലൂടെ ലോക്ക് ചെയ്ത ചാറ്റ് ത്രെഡുകള്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് മെറ്റ വിശദീകരിച്ചു.

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights