വാട്സ്ആപ്പ് ചാനൽസ് ഫീച്ചർ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് പ്രധാനമന്ത്രിയെ വാട്സ്ആപ്പിൽ പിന്തുടരാനും അദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അറിയാനും സാധിക്കും. വാട്സ്ആപ്പ് കമ്മ്യൂണിറ്റിയിൽ ചേരുന്നതിൽ സന്തോഷം! ആശയവിനിമയങ്ങളുടെ യാത്രയിൽ പുതിയൊരുപടികൂടി കടന്നിരിക്കുന്നു, നമുക്ക് ഇവിടെ ബന്ധം നിലനിർത്താം. പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നുള്ള ഒരു ചിത്രം ഇതാ…” എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറുപ്പ്.
പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് ചാനലിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തതത് വാർത്താ ഏജൻസിയായ എഎൻഐയാണ്. നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ചാനലിൽ ജോയിൻ ചെയ്തിരിക്കുന്നത്. ഒരു വൺ-വേ ബ്രോഡ്കാസ്റ്റിംഗ് ചാനൽ ആരംഭിക്കാനും ഒരേസമയം ധാരാളം സബ്‌സ്‌ക്രൈബർമാരുമായി കണക്റ്റുചെയ്യാനും വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. ട്വിറ്ററിന് പുറമേ വാട്സ്ആപ്പ് ചാനൽ വഴിയും ഫോളോവേഴ്സിന് അദ്ദേഹത്തിൽനിന്നുള്ള അപ്ഡേറ്റുകൾ അറിയാൻ സാധിക്കും. പാർലമെന്റ് നടപടികൾ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയ ദിവസമാണ് മോദി പുതിയ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിരിക്കുന്നത്.
PM @narendramodi joins WhatsApp!
Follow the Narendra Modi channel and stay in touch with the Prime Minister directly! https://t.co/zoarkX7q5p
— narendramodi_in (@narendramodi_in) September 19, 2023
പ്രധാനമന്ത്രിയുടെ പുതിയ വാട്സ്ആപ്പ് ചാനലിലേക്ക് എങ്ങനെ ജോയിൻ ചെയ്യാം എന്ന് നോക്കാം.ഉപയോക്താക്കൾ ആദ്യം ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഫോണിൽ വാട്സ്ആപ്പ് തുറന്ന് അപ്‌ഡേറ്റ് ടാബിലേക്ക് പോകുക
ഫൈൻഡ് ചാനൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് “നരേന്ദ്ര മോദി” എന്ന് തിരയുക.
ഫോളോ ചെയ്യാൻ സാധിക്കും വിധത്തിൽ പ്രധാനമന്ത്രി മോദിയുടെ ചാനൽ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കും
എന്നാൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലേക്കും പുതിയ ഫീച്ചർ എത്തിയിട്ടില്ല എന്നകാര്യം ശ്രദ്ധിക്കുക.
വാട്സ്ആപ്പ് ചാനലുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ വഴി വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക ഉപയോക്താക്കൾക്ക് ചാനലിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കില്ല. ഇന്ത്യ ഉൾപ്പെടെ തെരഞ്ഞെടുത്ത 150 രാജ്യങ്ങളിലാണ് പുതിയ ചാനൽസ് ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം ചാനൽസ് പോലെ പ്രശസ്തർക്കും, ഇൻഫ്‌ളുവൻസർമാർക്കും, ലോക നേതാക്കൾക്കും, വിശിഷ്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ ചാനലുകൾ തുടങ്ങാം. ബിസിസിഐയുടെ വാട്സ്ആപ്പ് ചാനൽ ഉൾപ്പെടെ ഇപ്പോൾ നിലവിലുണ്ട്. ചാനലിലേക്ക് മെസേജ് അയയ്ക്കാൻ സാധിക്കില്ലെങ്കിലും ഇമോജികൾ ഉപയോഗിച്ച് ഒരു സന്ദേശത്തിനോ ചിത്രത്തിനോ വീഡിയോയോടോ പ്രതികരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും.