AUTOMOBILE - Press Link https://presslink.in Bringing News Together, Linking the World Tue, 02 Jul 2024 06:13:49 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png AUTOMOBILE - Press Link https://presslink.in 32 32 കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജോടെ വരുന്നു പുതിയ ഇലക്ട്രിക് ബൈക്ക് https://presslink.in/?p=18188&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%2581%25e0%25b4%25b1%25e0%25b4%259e%25e0%25b5%258d%25e0%25b4%259e-%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25b2%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2595%25e0%25b5%2582%25e0%25b4%259f%25e0%25b5%2581%25e0%25b4%25a4%25e0%25b4%25b2%25e0%25b5%258d https://presslink.in/?p=18188#respond Tue, 02 Jul 2024 06:13:49 +0000 https://presslink.in/?p=18188 ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജിടി ഫോഴ്സ് ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ജിടി ടെക്സ പുറത്തിറക്കി. 1,19,555 രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. നൂതന സാങ്കേതികവിദ്യ, ഉയര്‍ന്ന പ്രകടനം, പരിസ്ഥിതി സൗഹൃദ മൊബിലിറ്റി എന്നിവ ഉപയോഗിച്ച് നഗരങ്ങളിലെ […]

The post കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജോടെ വരുന്നു പുതിയ ഇലക്ട്രിക് ബൈക്ക് first appeared on Press Link.

]]>
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജിടി ഫോഴ്സ് ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ജിടി ടെക്സ പുറത്തിറക്കി. 1,19,555 രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ ബൈക്ക് എത്തുന്നത്. നൂതന സാങ്കേതികവിദ്യ, ഉയര്‍ന്ന പ്രകടനം, പരിസ്ഥിതി സൗഹൃദ മൊബിലിറ്റി എന്നിവ ഉപയോഗിച്ച് നഗരങ്ങളിലെ റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ പുതിയ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

ജിടി ടെക്‌സ കറുപ്പും ചുവപ്പും എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. റിമോട്ടോ കീയോ ഉപയോഗിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാം. 17.78 സെന്റീമീറ്റര്‍ എല്‍ഇഡി ഡിസ്‌പ്ലേ വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നു. കൂടാതെ മെച്ചപ്പെട്ട ദൃശ്യത്തിനും സുരക്ഷയ്ക്കുമായി ഒരു ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം, എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ ലൈറ്റ്, ടേണ്‍ സിഗ്‌നല്‍ ലാമ്പുകള്‍ എന്നിവയും ബൈക്കില്‍ ഉള്‍പ്പെടുന്നു.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയുള്ള ബിഎല്‍ഡിസി മോട്ടോറാണ് ജിടി ടെക്‌സയ്ക്ക് കരുത്തേകുന്നത്. ഒറ്റ ചാര്‍ജില്‍ 120-130 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 3.5 kWh ലിഥിയം-അയണ്‍ ബാറ്ററിയുണ്ട്. ഓട്ടോ-കട്ട് ഫീച്ചര്‍ ഉള്‍പ്പെടുന്ന മൈക്രോ ചാര്‍ജര്‍ ഉപയോഗിച്ച് 4-5 മണിക്കൂറിനുള്ളില്‍ ബൈക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. ഇതിന് 180 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. കൂടാതെ 18 ഡിഗ്രി കയറാനുള്ള കഴിവുമുണ്ട്. ഇത് നഗര സവാരിക്ക് അനുയോജ്യമാണെന്നും കമ്പനി പറയുന്നു.

ജിടി ടെക്സയില്‍ ട്യൂബ്ലെസ് ടയറുകളും അലോയി വീലുകളും ഉണ്ട്. ഇത് സുഗമമായ യാത്ര ഉറപ്പാക്കുന്നു. മികച്ച ബ്രേക്കിംഗ് പ്രകടനത്തിനായി ഇ-എബിഎസ് കണ്‍ട്രോളറിനൊപ്പം രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഇതിന്റെ സവിശേഷതയാണ്. മുന്നിലും പിന്നിലും ടെലിസ്‌കോപ്പിക് ഡ്യുവല്‍ സസ്പെന്‍ഷനുള്ള ബൈക്കിന്റെ സസ്‌പെന്‍ഷന്‍ സംവിധാനം ദുര്‍ഘടമായ റോഡുകളില്‍ പോലും സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ഇതിന് 770 എംഎം ഉയരവും 145 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ട്, ഇത് നല്ല സ്ഥിരത നല്‍കുന്നു. 120 കിലോഗ്രാം മാത്രം ഭാരമുള്ള ജിടി ടെക്‌സ കൈകാര്യം ചെയ്യാനും കൈകാര്യം ചെയ്യാനും എളുപ്പമാണ്.

ജിടി വേഗസ്, ജിടി റൈഡ് പ്ലസ്, ജിടി വണ്‍ പ്ലസ് പ്രോ, ജിടി ഡ്രൈവ് പ്രോ തുടങ്ങിയ മറ്റ് ജിടി ഫോഴ്സ് മോഡലുകളുടെ റിലീസിന് പിന്നാലെയാണ് ജിടി ടെക്സ ലോഞ്ച്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി-എന്‍സിആര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി 35 ഔട്ട്ലെറ്റുകളില്‍ ജിടി ഫോഴ്സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. 2024 അവസാനത്തോടെ 100 ഡീലര്‍ഷിപ്പ് ഷോറൂമുകളിലേക്ക് വ്യാപിപ്പിക്കാനും വില്‍പ്പന, സേവനം, സ്‌പെയര്‍ പാര്‍ട്സ് പിന്തുണ എന്നിവ നല്‍കാനും കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നഗരങ്ങളിലെ യാത്രക്കാരുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ജിടി ടെക്സ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നതെന്നും പ്രകടനത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാതെ അവര്‍ക്ക് മികച്ച റൈഡിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നും ജിടി ഫോഴ്സിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് തനേജ പറഞ്ഞു.

The post കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജോടെ വരുന്നു പുതിയ ഇലക്ട്രിക് ബൈക്ക് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=18188 0
സിഎൻജിയിൽ അമ്പതും പെട്രോളിൽ നാൽപതും കിലോമീറ്റർ മൈലേജ്; വില രണ്ടര മുതൽ നാലര ലക്ഷം രൂപ വരെ: നിരത്തുകൾ കീഴടക്കാൻ മൈക്രോ എസ് യു വിയായി ടാറ്റ നാനോ മടങ്ങിയെത്തുന്നു. https://presslink.in/?p=17755&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b4%25bf%25e0%25b4%258e%25e0%25b5%25bb%25e0%25b4%259c%25e0%25b4%25bf%25e0%25b4%25af%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2585%25e0%25b4%25ae%25e0%25b5%258d%25e0%25b4%25aa%25e0%25b4%25a4%25e0%25b5%2581%25e0%25b4%2582-%25e0%25b4%25aa%25e0%25b5%2586%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%258b https://presslink.in/?p=17755#respond Sun, 26 May 2024 14:47:38 +0000 https://presslink.in/?p=17755 വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റാ മോട്ടേഴ്‌സ് നാനോ എന്ന കുഞ്ഞന്‍ കാറിനെ അവതരിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വില കുറവുള്ള കാര്‍ എന്ന നിലയില്‍ എല്ലാവരും കൗതുകത്തോടെയാണ് കണ്ടത്. എന്നാല്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വിപണിയില്‍ […]

The post സിഎൻജിയിൽ അമ്പതും പെട്രോളിൽ നാൽപതും കിലോമീറ്റർ മൈലേജ്; വില രണ്ടര മുതൽ നാലര ലക്ഷം രൂപ വരെ: നിരത്തുകൾ കീഴടക്കാൻ മൈക്രോ എസ് യു വിയായി ടാറ്റ നാനോ മടങ്ങിയെത്തുന്നു. first appeared on Press Link.

]]>
വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റാ മോട്ടേഴ്‌സ് നാനോ എന്ന കുഞ്ഞന്‍ കാറിനെ അവതരിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വില കുറവുള്ള കാര്‍ എന്ന നിലയില്‍ എല്ലാവരും കൗതുകത്തോടെയാണ് കണ്ടത്. എന്നാല്‍ പ്രതീക്ഷിച്ച തരംഗം സൃഷ്ടിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നാനോ കാറിനെ ടാറ്റ മോട്ടേഴ്‌സിന് പിന്‍വലിക്കേണ്ടി വന്നു. ആളുകളുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ആ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കാന്‍ നാനോയുടെ പേരില്‍ പുതിയ എസ്‌യുവി ഇറക്കാനുള്ള നീക്കത്തിലാണ് ടാറ്റ.

അടുത്തകാലത്ത് തന്നെ പുതിയ എസ്‌യുവി ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി മൈലേജിന് കൂടുതല്‍ പ്രാധാന്യം നല്‍കി കാര്‍ ഇറക്കാനാണ് കമ്ബനിയുടെ ആലോചന. സിഎന്‍ജി, പെട്രോള്‍ വേരിയന്റുകളില്‍ നിരവധി ഫീച്ചറുകളോടെയായിരിക്കും പുതിയ കാര്‍ വിപണിയില്‍ എത്തുക. കാര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന തീയതി സംബന്ധിച്ച്‌ കമ്ബനി പ്രഖ്യാപനം നടത്തിയിട്ടില്ല.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൊബൈല്‍ കണക്റ്റിവിറ്റി സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് സപ്പോര്‍ട്ട്, 8 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ തുടങ്ങി നിരവധി മികച്ച ഫീച്ചറുകള്‍ ഇതില്‍ കാണാം. ആന്റിലോഗ് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ബാഗുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ടാറ്റയുടെ ഈ പുതിയ വാഹനത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തിന്റെ മൈലേജ് ആയിരിക്കും ഏറ്റവും ആകര്‍ഷകം. നാനോ എസ്യുവി കാറില്‍ കമ്ബനി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ സിഎന്‍ജി എഞ്ചിനും ഉപയോഗിക്കുമെന്നാണ് വിവരം. സിഎന്‍ജി വേരിയന്റില്‍ 50 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കാന്‍ കഴിഞ്ഞേക്കും. പെട്രോള്‍ വേരിയന്റില്‍ ലിറ്ററിന് 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ കഴിയുന്ന തരത്തില്‍ വാഹനം ഇറക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.50 ലക്ഷം രൂപ മുതല്‍ നാലുലക്ഷം രൂപ വരെ വിലയില്‍ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. തുടക്കത്തില്‍ നിരവധി ഓഫറുകളോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യത.

The post സിഎൻജിയിൽ അമ്പതും പെട്രോളിൽ നാൽപതും കിലോമീറ്റർ മൈലേജ്; വില രണ്ടര മുതൽ നാലര ലക്ഷം രൂപ വരെ: നിരത്തുകൾ കീഴടക്കാൻ മൈക്രോ എസ് യു വിയായി ടാറ്റ നാനോ മടങ്ങിയെത്തുന്നു. first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17755 0
55,000 രൂപയ്ക്ക് 100 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍! ഇവിയിലേക്ക് മാറാന്‍ മടിച്ചുനില്‍ക്കുന്നതെന്തിന് https://presslink.in/?p=17257&utm_source=rss&utm_medium=rss&utm_campaign=55000-%25e0%25b4%25b0%25e0%25b5%2582%25e0%25b4%25aa%25e0%25b4%25af%25e0%25b5%258d%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-100-%25e0%25b4%2595%25e0%25b4%25bf-%25e0%25b4%25ae%25e0%25b5%2580-%25e0%25b4%25b1%25e0%25b5%2587%25e0%25b4%259e%25e0%25b5%258d%25e0%25b4%259a%25e0%25b5%2581%25e0%25b4%25b3 https://presslink.in/?p=17257#respond Wed, 22 Nov 2023 06:31:53 +0000 https://presslink.in/?p=17257 ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച റേഞ്ചും ഫീച്ചറുകളുമുള്ള മോഡലുകള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ വിട്ട് ഇവിയിലേക്ക് ചുവടുമാറുകയാണ്. പോയ മാസം ഉത്സവസീസണില്‍ ഇവി നിര്‍മാതാക്കള്‍ക്ക് ലഭിച്ച […]

The post 55,000 രൂപയ്ക്ക് 100 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍! ഇവിയിലേക്ക് മാറാന്‍ മടിച്ചുനില്‍ക്കുന്നതെന്തിന് first appeared on Press Link.

]]>
ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ലക്ഷം രൂപയില്‍ താഴെ വിലയില്‍ മികച്ച റേഞ്ചും ഫീച്ചറുകളുമുള്ള മോഡലുകള്‍ വിപണിയില്‍ എത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ വിട്ട് ഇവിയിലേക്ക് ചുവടുമാറുകയാണ്. പോയ മാസം ഉത്സവസീസണില്‍ ഇവി നിര്‍മാതാക്കള്‍ക്ക് ലഭിച്ച വമ്പന്‍ വില്‍പ്പന ഇതിന് അടിവരയിടുന്നു.

സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ടൂവീലര്‍ വിഭാഗത്തില്‍ ഇലക്ട്രിക് വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇ-സ്പ്രിന്റോ തങ്ങളുടെ റാപോ, റോമി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. പുത്തന്‍ ലോഞ്ചുകളോടെ ഇ-സ്പ്രിന്‍േറായുടെ ഉല്‍പ്പന്ന നിരയില്‍ 6 മോഡലുകളായി. 54,999 രൂപയാണ് ഇ-സ്പ്രിന്റോ റാപ്പോയുടെ വില. ഇ-സ്പ്രിന്റോ റോമിക്ക് 62,999 രൂപയാണ് മുടക്കേണ്ടത്. ഇരുവിലകളും എക്‌സ്‌ഷോറൂം ആണ്.

സ്റ്റാര്‍ട്ടപ്പ് കമ്പനികളാണ് ടൂവീലര്‍ വിഭാഗത്തില്‍ ഇലക്ട്രിക് വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഇ-സ്പ്രിന്റോ തങ്ങളുടെ റാപോ, റോമി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. പുത്തന്‍ ലോഞ്ചുകളോടെ ഇ-സ്പ്രിന്‍േറായുടെ ഉല്‍പ്പന്ന നിരയില്‍ 6 മോഡലുകളായി. 54,999 രൂപയാണ് ഇ-സ്പ്രിന്റോ റാപ്പോയുടെ വില. ഇ-സ്പ്രിന്റോ റോമിക്ക് 62,999 രൂപയാണ് മുടക്കേണ്ടത്. ഇരുവിലകളും എക്‌സ്‌ഷോറൂം ആണ്.

ലിഥിയം-അയണ്‍, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകളില്‍ ഇ-സ്പ്രിന്‍േറ റാപ്പോ വാങ്ങാന്‍ സാധിക്കും. പോര്‍ട്ടബിള്‍ ഓട്ടോ കട്ട്ഓഫ് ചാര്‍ജറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. IP65-റേറ്റഡ് 250 വാട്ട് BLDC ഹബ് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഫുള്‍ ചാര്‍ജില്‍ ഈ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ ഓടുമെന്നാണ് ഇവി നിര്‍മാതാക്കളുടെ അവകാശവാദം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത.

ഇതിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫ്രണ്ട് സസ്‌പെന്‍ഷനും കോയില്‍ സ്പ്രിംഗ് ത്രീ-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റിയര്‍ സസ്‌പെന്‍ഷനും ഉള്‍പ്പെടുന്നു. ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം യൂണിറ്റും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. 12 ഇഞ്ച് ഫ്രണ്ട് വീലും 10 ഇഞ്ച് റിയര്‍ വീലുമാണ് ഇ-സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. 150 കിലോഗ്രാമാണ് ഇതിന്റെ ലോഡിംഗ് ശേഷി.

റാപ്പോയുടെ അതേ വലിപ്പത്തിലും ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് ഇ-സ്പ്രിന്റോ റോമിയും വരുന്നത്. പോര്‍ട്ടബിള്‍ ഓട്ടോ കട്ട്ഓഫ് ചാര്‍ജര്‍ ഫീച്ചര്‍ ചെയ്യുന്ന ലിഥിയം-അയണ്‍, ലെഡ്-ആസിഡ് ബാറ്ററി ഓപ്ഷനുകളില്‍ ഈ ഇവിയും ലഭ്യമാണ്. IP65 റേറ്റഡ് 250 വാട്ട് മോട്ടോറാണ് റോമിക്ക് കരുത്ത് പകരുന്നത്. പരമാവധി 25 kmph വേഗതയും ഫുള്‍ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ചും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

The post 55,000 രൂപയ്ക്ക് 100 കി.മീ റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍! ഇവിയിലേക്ക് മാറാന്‍ മടിച്ചുനില്‍ക്കുന്നതെന്തിന് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17257 0
എ.ഐ ക്യാമറകളുടെ പിഴ കിട്ടിയിട്ടും അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു; ഡിസംബര്‍ ഒന്നു മുതല്‍ പുതിയ മാറ്റം https://presslink.in/?p=17085&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%258e-%25e0%25b4%2590-%25e0%25b4%2595%25e0%25b5%258d%25e0%25b4%25af%25e0%25b4%25be%25e0%25b4%25ae%25e0%25b4%25b1%25e0%25b4%2595%25e0%25b4%25b3%25e0%25b5%2581%25e0%25b4%259f%25e0%25b5%2586-%25e0%25b4%25aa%25e0%25b4%25bf%25e0%25b4%25b4-%25e0%25b4%2595%25e0%25b4%25bf%25e0%25b4%259f%25e0%25b5%258d%25e0%25b4%259f https://presslink.in/?p=17085#respond Thu, 09 Nov 2023 08:47:58 +0000 https://presslink.in/?p=17085 തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള […]

The post എ.ഐ ക്യാമറകളുടെ പിഴ കിട്ടിയിട്ടും അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു; ഡിസംബര്‍ ഒന്നു മുതല്‍ പുതിയ മാറ്റം first appeared on Press Link.

]]>
തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി.

എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളില്‍ 273 ജീവന്‍ നഷ്ടപ്പെട്ടു. എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്. അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണ നിരക്കിൽ ഇനിയും വ്യത്യാസം വരാമെന്നും ഔദ്യോഗിക പ്രസ്താവന പറയുന്നു.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-23,296, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 25,633, മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബർ മാസം കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഇക്കാലയളവില്‍ എം.എല്‍.മാരുടെയും എം.പിമാരുടെയും 13 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

The post എ.ഐ ക്യാമറകളുടെ പിഴ കിട്ടിയിട്ടും അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു; ഡിസംബര്‍ ഒന്നു മുതല്‍ പുതിയ മാറ്റം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17085 0
200 കി.മീ വേഗതയുള്ള ഇലക്ട്രിക്ക് ബൈക്ക്;ടീസര്‍ പുറത്തിറക്കി കമ്പനി https://presslink.in/?p=17082&utm_source=rss&utm_medium=rss&utm_campaign=200-%25e0%25b4%2595%25e0%25b4%25bf-%25e0%25b4%25ae%25e0%25b5%2580-%25e0%25b4%25b5%25e0%25b5%2587%25e0%25b4%2597%25e0%25b4%25a4%25e0%25b4%25af%25e0%25b5%2581%25e0%25b4%25b3%25e0%25b5%258d%25e0%25b4%25b3-%25e0%25b4%2587%25e0%25b4%25b2%25e0%25b4%2595%25e0%25b5%258d%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf https://presslink.in/?p=17082#respond Thu, 09 Nov 2023 08:44:46 +0000 https://presslink.in/?p=17082 ഇലക്ട്രിക്ക് ബൈക്കുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുരോഗമിക്കുകയാണ്. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റിലേക്ക് ഇ.വി ബൈക്കുകള്‍ കൂടി എത്തുന്നതോടെ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ബൈക്കുകള്‍ക്ക് കൂടുതല്‍ ഭീഷണി നേരിടേണ്ടി വരും. ഇപ്പോള്‍ അള്‍ട്രാവയലറ്റ് എന്ന കമ്പനി പുറത്തിറക്കിയ ഒരു […]

The post 200 കി.മീ വേഗതയുള്ള ഇലക്ട്രിക്ക് ബൈക്ക്;ടീസര്‍ പുറത്തിറക്കി കമ്പനി first appeared on Press Link.

]]>
ഇലക്ട്രിക്ക് ബൈക്കുകളില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുരോഗമിക്കുകയാണ്. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വേരോട്ടമുള്ള മാര്‍ക്കറ്റിലേക്ക് ഇ.വി ബൈക്കുകള്‍ കൂടി എത്തുന്നതോടെ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഓടുന്ന ബൈക്കുകള്‍ക്ക് കൂടുതല്‍ ഭീഷണി നേരിടേണ്ടി വരും. ഇപ്പോള്‍ അള്‍ട്രാവയലറ്റ് എന്ന കമ്പനി പുറത്തിറക്കിയ ഒരു ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്റ്റാന്‍ഡേര്‍ഡ് അള്‍ട്രാവയലറ്റ് f77 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന് ഇരുനൂറ് കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇറ്റലിയില്‍ നടക്കാന്‍ പോകുന്ന മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് കമ്പനി വാഹനത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.
രണ്ട് ബാറ്ററി പായ്ക്കില്‍ പുറത്തിറങ്ങുന്ന ഈ വാഹനത്തിന്റെ ഉയര്‍ന്ന വേരിയന്റിന് 36.2 bhp പവറും 85 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. 3.4 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍ നിന്നും അറുപത് കിലോമീറ്ററിലേക്ക് വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറിന് ഒറ്റച്ചാര്‍ജില്‍ 307 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്.

The post 200 കി.മീ വേഗതയുള്ള ഇലക്ട്രിക്ക് ബൈക്ക്;ടീസര്‍ പുറത്തിറക്കി കമ്പനി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17082 0
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വാര്‍ഷിക വളര്‍ച്ച 45.5 ശതമാനം; കേരളത്തില്‍ 52.9 ശതമാനം https://presslink.in/?p=16831&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b0%25e0%25b4%25be%25e0%25b4%259c%25e0%25b5%258d%25e0%25b4%25af%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d-%25e0%25b4%2587%25e0%25b4%25b2%25e0%25b4%2595%25e0%25b5%258d%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d-%25e0%25b4%25b5%25e0%25b4%25be%25e0%25b4%25b9 https://presslink.in/?p=16831#respond Sat, 21 Oct 2023 09:16:09 +0000 https://presslink.in/?p=16831 ഇലക്ട്രിക്ക് വാഹന മേഖലയില്‍ രാജ്യത്ത് ശരാശരി 45.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഇ.വി. റെഡി ഇന്ത്യ ഡാഷ്ബോര്‍ഡിന്റെ പഠനം. 2022 മുതല്‍ 2030 വരെ ഈ വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് 2030-ഓടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 1.6 കോടിയിലെത്തുമെന്ന് […]

The post രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വാര്‍ഷിക വളര്‍ച്ച 45.5 ശതമാനം; കേരളത്തില്‍ 52.9 ശതമാനം first appeared on Press Link.

]]>
ഇലക്ട്രിക്ക് വാഹന മേഖലയില്‍ രാജ്യത്ത് ശരാശരി 45.5 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ഇ.വി. റെഡി ഇന്ത്യ ഡാഷ്ബോര്‍ഡിന്റെ പഠനം. 2022 മുതല്‍ 2030 വരെ ഈ വളര്‍ച്ച നിലനിര്‍ത്താനാകുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് 2030-ഓടെ രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 1.6 കോടിയിലെത്തുമെന്ന് കണക്കാക്കുന്നു. തമിഴ്നാടാണ് രാജ്യത്തെ ഇലക്ട്രിക്ക് ഇരുചക്ര വാഹനനിര്‍മാണകേന്ദ്രമായി മാറിയിരിക്കുന്നത്. തെലങ്കാന മുച്ചക്ര വാഹനങ്ങളിലും മഹാരാഷ്ട്ര കാറുകളിലും ഗുജറാത്ത് ബാറ്ററി ഉത്പാദനത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. കര്‍ണാടകമാണ് ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം.

കേരളത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വാര്‍ഷിക വില്‍പ്പനവളര്‍ച്ച 52.9 ശതമാനമാണ്. പോളിസി റിസര്‍ച്ച് സംഘടനയായ ഒ.എം.ഐ ഫൗണ്ടേഷനാണ് ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൗജന്യമായി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡാഷ്ബോര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുത വാഹനങ്ങളെത്തിയതിലൂടെ 2023-ല്‍ ഇതുവരെ 5.18 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവായതായും പോര്‍ട്ടലില്‍ പറയുന്നു.

അതേസമയം, സെപ്റ്റംബറില്‍ തൊട്ടു മുന്‍മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 5.5 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 704 ചാര്‍ജിങ് കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നൂറിലധികം ചാര്‍ജിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമായുള്ളത്. സംസ്ഥാനത്ത് ഇതുവരെ 29.5 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തിലെത്തി. സെപ്റ്റംബറില്‍ 5690 വാഹനങ്ങളാണ് വിറ്റുപോയതെന്നും ഇതില്‍ പറയുന്നു.

The post രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വാര്‍ഷിക വളര്‍ച്ച 45.5 ശതമാനം; കേരളത്തില്‍ 52.9 ശതമാനം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16831 0
കംപ്യൂട്ടറില്‍ ഒതുങ്ങുന്നില്ല എയ്‌സറിന്റെ ലോകം; ഇലക്ട്രിക് സ്‌കൂട്ടറുമായി കമ്പനി https://presslink.in/?p=16729&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b4%2582%25e0%25b4%25aa%25e0%25b5%258d%25e0%25b4%25af%25e0%25b5%2582%25e0%25b4%259f%25e0%25b5%258d%25e0%25b4%259f%25e0%25b4%25b1%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2592%25e0%25b4%25a4%25e0%25b5%2581%25e0%25b4%2599%25e0%25b5%258d%25e0%25b4%2599%25e0%25b5%2581%25e0%25b4%25a8 https://presslink.in/?p=16729#respond Wed, 18 Oct 2023 08:22:46 +0000 https://presslink.in/?p=16729 എം യു വി ഐ 125 4ജി ആണ് എയ്സറിന്റെ ആദ്യ വൈദ്യുതി സ്‌കൂട്ടര്‍. വില 99,999 രൂപ. മുംബൈ ആസ്ഥാനമായുള്ള ഇ.വി സ്റ്റാര്‍ട്ടപ് തിങ്ക് എബികെബോയാണ് മുവി 125 4ജി വികസിപ്പിച്ചെടുത്തത്. വലിയ അലോയ് വീലുകളും ആധുനിക സൗകര്യങ്ങളും മെലിഞ്ഞ […]

The post കംപ്യൂട്ടറില്‍ ഒതുങ്ങുന്നില്ല എയ്‌സറിന്റെ ലോകം; ഇലക്ട്രിക് സ്‌കൂട്ടറുമായി കമ്പനി first appeared on Press Link.

]]>
എം യു വി ഐ 125 4ജി ആണ് എയ്സറിന്റെ ആദ്യ വൈദ്യുതി സ്‌കൂട്ടര്‍. വില 99,999 രൂപ. മുംബൈ ആസ്ഥാനമായുള്ള ഇ.വി സ്റ്റാര്‍ട്ടപ് തിങ്ക് എബികെബോയാണ് മുവി 125 4ജി വികസിപ്പിച്ചെടുത്തത്. വലിയ അലോയ് വീലുകളും ആധുനിക സൗകര്യങ്ങളും മെലിഞ്ഞ രൂപവുമാണ് മുവി 125 4ജിക്കുള്ളത്. മുന്നിലെ എല്‍ഇഡി ലാംപ് വൃത്താകൃതിയിലുള്ളതാണ്.

ടെലസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്, പിന്നില്‍ സിംഗിള്‍ ഓഫ് സെറ്റ് മോണോ ഷോക്ക്, രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുമായാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവ്. മാറ്റിവയ്ക്കാവുന്ന ബാറ്ററിയാണ് മുവിയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി എയ്സര്‍ പുറത്തുവിട്ടിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡികള്‍ക്കു അര്‍ഹത നേടുന്നതോടെ വലിയ വിഭാഗം ഉപഭോക്താക്കളെ നേടാനാകുമെന്നാണ് എയ്സറിന്റെ പ്രതീക്ഷ.

ഉപഭോക്താക്കളുടെ ഇഷ്ടത്തിന് രൂപമാറ്റം വരുത്താനുള്ള സൗകര്യവും മുവിയിലുണ്ട്. ഭാരംകുറഞ്ഞ ചേസിസും 16 ഇഞ്ച് അലോയ് വീലും യാത്രാ സുഖം വര്‍ധിപ്പിക്കുന്നു. റേഞ്ച് 80 കിലോമീറ്റര്‍. പരമാവധി വേഗം മണിക്കൂറില്‍ 75 കിലോമീറ്റര്‍. മുവി 125 4ജിയുടെ പ്രീ ബുക്കിങ് വൈകാതെ ആരംഭിക്കുമെന്ന് എയ്സര്‍ അറിയിച്ചിട്ടുണ്ട്. ‘ഹരിതമായ ഭാവിക്കായുള്ള ഞങ്ങളുടെ ലക്ഷ്യത്തെയാണ് എയ്സര്‍ മുവി 125 4ജി പ്രതിനിധീകരിക്കുന്നത്. നഗരയാത്രകളില്‍ നിരവധി പേര്‍ക്ക് ഉപയോഗപ്പെടുന്ന് ഇലക്ട്രിക് ടൂവീലര്‍ ആകുമിത്. ഭാവിയില്‍ വൈദ്യുത ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഇ ബൈക്കുകളും ഇ സൈക്കിളുകളും പുറത്തിറക്കാന്‍ എയ്സറിന് പദ്ധതിയുണ്ടെന്ന്’ ഇബൈക്ക്ഗോ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ. ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. എയ്സറിന്റെ ഔദ്യോഗിക ലൈസന്‍സുള്ള സ്ഥാപനമാണ് ഇബൈക്ക്ഗോ

The post കംപ്യൂട്ടറില്‍ ഒതുങ്ങുന്നില്ല എയ്‌സറിന്റെ ലോകം; ഇലക്ട്രിക് സ്‌കൂട്ടറുമായി കമ്പനി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16729 0
പെട്രോള്‍ കാറുകള്‍ നിര്‍ത്തലാക്കാൻ മാരുതി! ഇനി വെറും ആറുവര്‍ഷം മാത്രം! തലയില്‍ കൈവച്ച് ഫാൻസ്! https://presslink.in/?p=16629&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b5%2586%25e0%25b4%259f%25e0%25b5%258d%25e0%25b4%25b0%25e0%25b5%258b%25e0%25b4%25b3%25e0%25b5%258d-%25e0%25b4%2595%25e0%25b4%25be%25e0%25b4%25b1%25e0%25b5%2581%25e0%25b4%2595%25e0%25b4%25b3%25e0%25b5%258d-%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25b0%25e0%25b5%258d https://presslink.in/?p=16629#respond Tue, 17 Oct 2023 04:24:06 +0000 https://presslink.in/?p=16629 രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ […]

The post പെട്രോള്‍ കാറുകള്‍ നിര്‍ത്തലാക്കാൻ മാരുതി! ഇനി വെറും ആറുവര്‍ഷം മാത്രം! തലയില്‍ കൈവച്ച് ഫാൻസ്! first appeared on Press Link.

]]>
രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പരമ്പരാഗത ഐസിഇ എഞ്ചിൻ കാറുകൾ നിർത്തലാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ഐസി-എഞ്ചിൻ കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ഒരുങ്ങുകയാണെന്നും 2030 ഓടെ ഹൈബ്രിഡുകൾ, ഇവികൾ, സിഎൻജി മോഡലുകൾ കൂടാതെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) അധിഷ്ഠിത മോഡലുകൾ ഉള്‍പ്പെടെ വിൽക്കും എന്നും ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഎന്‍ജി, ശക്തമായ ഹൈബ്രിഡ് എന്നിവയുടെ രൂപത്തിൽ കമ്പനി ചില മോഡലുകള്‍ നിലവില്‍ വിൽക്കുന്നുണ്ടെങ്കിലും, അതിന്റെ പൂർണ്ണമായ ഇലക്ട്രിക് മോഡൽ അടുത്ത വർഷാവസാനം മാത്രമേ പുറത്തിറക്കൂ. എന്നാൽ ഐസിഇ എഞ്ചിനുകള്‍ അവസാനിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ടെങ്കിലു ഇത് ഇവികളിലേക്ക് മാത്രം ഒതുങ്ങാൻ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഹൈബ്രിഡുകൾ, ഫ്ലെക്സ് ഇന്ധനങ്ങൾ, സിഎൻജി മോഡലുകൾ, കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) തുടങ്ങിയ മറ്റ് ഓപ്ഷനുകൾ ഉപയോഗിച്ച് അതിന്റെ പോർട്ട്ഫോളിയോ വികസിപ്പിക്കാൻ നോക്കുന്നു. ഫ്ലെക്സ് ഇന്ധനങ്ങൾ, സിഎൻജി, സിബിജി എന്നിവയും ഐസിഇ എഞ്ചിനുകൾ ഉപയോഗിക്കുന്നു. പക്ഷേ പെട്രോൾ പോലുള്ള ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ശുദ്ധമായ പരമ്പരാഗത ഐസിഇ എഞ്ചിനുകളിൽ നിന്ന് മാറി കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതാണ് ഇവിടെ ലക്ഷ്യമാകുന്നത്.

ഈ സാങ്കേതികവിദ്യകളിൽ ശ്രദ്ധേയമായ നിക്ഷേപം നടത്തി മാരുതി സുസുക്കി ഇതിനകം തന്നെ ഈ രീതിയിലേക്ക് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവി ഇൻഫ്രാസ്ട്രക്ചറിനായി ഇതിനകം 10,300 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിൽ 7,300 കോടി രൂപ മറ്റൊരു ലിഥിയം അയൺ സെല്ലും ബാറ്ററി പാക്ക് നിർമ്മാണ യൂണിറ്റും നിർമ്മിക്കുന്നതിനും 3,000 കോടി രൂപ ഇവി നിർമ്മാണത്തിനും ഉപയോഗിക്കും. ഈ പ്ലാന്റുകളെല്ലാം അവരുടെ കരാറുകൾ പ്രകാരം ഗുജറാത്തിൽ സ്ഥാപിക്കും.

2031 ഓടെ മാരുതി സുസുക്കി ഇന്ത്യ വിൽക്കുന്ന എല്ലാ കാറുകളിലും കാർബൺ റിഡക്ഷൻ ടെക്‌നോളജി ഘടിപ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് കോർപ്പറേറ്റ് അഫയേഴ്‌സ് ഓഫീസർ രാഹുൽ ഭാരതി ഇടി ഓട്ടോയോട് പറഞ്ഞു. തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം അടുത്ത വർഷം അവസാനം അവതരിപ്പിക്കുമെന്നും ഈ മോഡൽ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്നും ഭാരതി പറഞ്ഞു. 550 കിലോമീറ്റർ ഉപയോഗിക്കാവുന്ന ഡ്രൈവിംഗ് റേഞ്ച് നൽകുന്നതിന് 60kWh ബാറ്ററി ഉപയോഗിക്കുന്ന അത്യാധുനിക വാഹനമാണ് ഇവിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

അതേസമയം ഇവികളുടെ വില ഐസിഇ മോഡലുകളേക്കാൾ വളരെ കൂടുതലാണ്. ഇവികളിൽ വാഹന വിലയുടെ 70 ശതമാനത്തോളം ചെലവ് വരുന്നത് ബാറ്ററിയ്ക്കാണ്. ബാറ്ററി പ്രൊഡക്ഷൻ വർധിക്കുകയും വില കുറയുകയും ചെയ്തുകഴിഞ്ഞാൽ, ഈ സംഖ്യകൾ ഉയരുമെന്ന് പ്രതീക്ഷിക്കാം. ഇതാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. എന്നാല്‍ 2030 -ന് മുമ്പ് കമ്പനിക്ക് ഇത് സാധിക്കുമോ എന്നത് കാത്തിരുന്ന് കാണണം.

The post പെട്രോള്‍ കാറുകള്‍ നിര്‍ത്തലാക്കാൻ മാരുതി! ഇനി വെറും ആറുവര്‍ഷം മാത്രം! തലയില്‍ കൈവച്ച് ഫാൻസ്! first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16629 0
200 രൂപയും തപാല്‍ ഫീസും; ആര്‍.സി. ബുക്കും ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ സ്മാര്‍ട്ട് കാര്‍ഡാകും https://presslink.in/?p=16313&utm_source=rss&utm_medium=rss&utm_campaign=200-%25e0%25b4%25b0%25e0%25b5%2582%25e0%25b4%25aa%25e0%25b4%25af%25e0%25b5%2581%25e0%25b4%2582-%25e0%25b4%25a4%25e0%25b4%25aa%25e0%25b4%25be%25e0%25b4%25b2%25e0%25b5%258d-%25e0%25b4%25ab%25e0%25b5%2580%25e0%25b4%25b8%25e0%25b5%2581%25e0%25b4%2582-%25e0%25b4%2586%25e0%25b4%25b0%25e0%25b5%258d https://presslink.in/?p=16313#respond Mon, 02 Oct 2023 04:33:21 +0000 https://presslink.in/?p=16313 ഡ്രൈവിങ് ലൈസൻസിന് പിന്നാലെ വാഹനങ്ങളുടെ ആർ.സി. ബുക്കും ആർ.ടി. ഓഫീസിനോട് ‘സ്മാർട്ടായി’ വിട പറയുന്നു. ഒക്ടോബർ നാല് മുതൽ സംസ്ഥാനത്ത് ആർ.സി. ബുക്കുകളും ലൈസൻസിന്റെ മാതൃകയിൽ പെറ്റ്-ജി കാർഡ് രൂപത്തിലായിരിക്കും വിതരണം ചെയ്യുക. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മോട്ടോർ വാഹനവകുപ്പ് […]

The post 200 രൂപയും തപാല്‍ ഫീസും; ആര്‍.സി. ബുക്കും ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ സ്മാര്‍ട്ട് കാര്‍ഡാകും first appeared on Press Link.

]]>
ഡ്രൈവിങ് ലൈസൻസിന് പിന്നാലെ വാഹനങ്ങളുടെ ആർ.സി. ബുക്കും ആർ.ടി. ഓഫീസിനോട് ‘സ്മാർട്ടായി’ വിട പറയുന്നു. ഒക്ടോബർ നാല് മുതൽ സംസ്ഥാനത്ത് ആർ.സി. ബുക്കുകളും ലൈസൻസിന്റെ മാതൃകയിൽ പെറ്റ്-ജി കാർഡ് രൂപത്തിലായിരിക്കും വിതരണം ചെയ്യുക. ഇതിനുള്ള സാങ്കേതിക നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇനി ലാമിനേറ്റഡ് കാർഡുകൾക്ക് പകരമായി എ.ടി.എം. കാർഡിന് സമാനമായി പേഴ്സിൽ സൂക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ആർ.സി. ബുക്ക് കൈയിൽ കിട്ടുക.

അപേക്ഷിക്കുന്നതിന് 200 രൂപയും തപാൽ ഫീസും നൽകണം. സീരിയൽ നമ്പർ, യു.വി. ചിഹ്നങ്ങൾ, ഹോളോഗ്രാം, ഗില്ലോച്ചെ പാറ്റേൺ, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യു.ആർ. കോഡ് എന്നിങ്ങനെ എല്ലാവിധ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും പുതിയ ആർ.സി.യിലുണ്ടാകും. ആർ.ടി. ഓഫീസുകളിൽ ഓൺലൈനിൽ ലഭിക്കുന്ന വാഹനങ്ങളുടെ അപേക്ഷകൾ ക്ലെറിക്കൽ വിഭാഗം ഉദ്യോഗസ്ഥർ നടപടി പൂർത്തിയാക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൈമാറും. ഇവർ പരിശോധിച്ച് ഉറപ്പുവരുത്തി പ്രിന്റെടുക്കാൻ വിട്ടാൽ മാത്രം മതി.

The post 200 രൂപയും തപാല്‍ ഫീസും; ആര്‍.സി. ബുക്കും ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ സ്മാര്‍ട്ട് കാര്‍ഡാകും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16313 0
300 കി.മീ. വേഗം, അഞ്ച് പേര്‍ക്ക് യാത്ര; ദുബായിയുടെ ആകാശത്ത് ഇനി പറക്കും ടാക്‌സികളുമെത്തും https://presslink.in/?p=16251&utm_source=rss&utm_medium=rss&utm_campaign=300-%25e0%25b4%2595%25e0%25b4%25bf-%25e0%25b4%25ae%25e0%25b5%2580-%25e0%25b4%25b5%25e0%25b5%2587%25e0%25b4%2597%25e0%25b4%2582-%25e0%25b4%2585%25e0%25b4%259e%25e0%25b5%258d%25e0%25b4%259a%25e0%25b5%258d-%25e0%25b4%25aa%25e0%25b5%2587%25e0%25b4%25b0%25e0%25b5%258d%25e0%25b4%2595%25e0%25b5%258d%25e0%25b4%2595 https://presslink.in/?p=16251#respond Thu, 28 Sep 2023 13:33:12 +0000 https://presslink.in/?p=16251 2026-ഓടെ എമിറേറ്റിന്റെ ആകാശത്ത് പറക്കും കാറുകള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സിന്റെ സി.ഇ.ഒ. ഡണ്‍കാന്‍ വാക്കര്‍ പറഞ്ഞു. ദുബായില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമാപന വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ. യുടെ ആദ്യ […]

The post 300 കി.മീ. വേഗം, അഞ്ച് പേര്‍ക്ക് യാത്ര; ദുബായിയുടെ ആകാശത്ത് ഇനി പറക്കും ടാക്‌സികളുമെത്തും first appeared on Press Link.

]]>
2026-ഓടെ എമിറേറ്റിന്റെ ആകാശത്ത് പറക്കും കാറുകള്‍ സജീവമാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈപോര്‍ട്‌സിന്റെ സി.ഇ.ഒ. ഡണ്‍കാന്‍ വാക്കര്‍ പറഞ്ഞു. ദുബായില്‍ നടന്ന വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിങ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സമാപന വേദിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ. യുടെ ആദ്യ വെര്‍ട്ടിപോര്‍ട്ടിന്റെ (വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ട്) നിര്‍മാണ ചുമതല സ്‌കൈപോര്‍ട്‌സിനാണ് നല്‍കിയിട്ടുള്ളത്.

എയര്‍ ടാക്‌സി സേവനങ്ങള്‍ക്കായി വികസിപ്പിച്ചെടുത്ത വെര്‍ട്ടിപോര്‍ട്ട് ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. ഡ്രോണുകളുടെ അല്ലെങ്കില്‍ നൂതന എയര്‍ മൊബിലിറ്റി (എ.എ.എം.)യുടെ ഗതാഗതത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത സൗകര്യമാണ് വെര്‍ട്ടിപോര്‍ട്ട്. പരമ്പരാഗത ഹെലിപാഡില്‍നിന്ന് വ്യത്യസ്തമായ രൂപഘടനയാണ് വെര്‍ട്ടിപോര്‍ട്ടിന്റേത്. ഒരു വെര്‍ട്ടിപോര്‍ട്ടിന് ഒരേ സമയം ഒന്നിലേറെ ഇ.വി.ടി.ഒ.എല്‍. (ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ്) വാഹനങ്ങളെ ഉള്‍ക്കൊള്ളാനും റീചാര്‍ജ് ചെയ്യാനുമുള്ള സൗകര്യവുമുണ്ടാകും.

ഫെബ്രുവരിയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ വെര്‍ട്ടിപോര്‍ട്ടിന്റെ രൂപകല്പനയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു. പറക്കും ടാക്‌സി വെര്‍ട്ടിപോര്‍ട്ടിന്റെ പ്രധാനകേന്ദ്രം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായിരിക്കും. പാം ജുമൈര, ദുബായ് ഡൗണ്‍ടൗണ്‍, ദുബായ് മറീന എന്നിവിടങ്ങളിലെ വെര്‍ട്ടിപോര്‍ട്ടുകള്‍ ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കും. എയര്‍ ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാകും. ഒരു പൈലറ്റ് ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് സുഗമമായി യാത്ര ചെയ്യാനും സാധിക്കും.

പറക്കും കാറുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വെറും ആറുമിനിറ്റ് കൊണ്ട് പാം ജുമൈരയിലേക്കെത്താം. സമയം ലാഭിക്കുന്നതിനോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതുള്‍പ്പടെ ഗതാഗത രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പറക്കും ടാക്‌സികള്‍ക്ക് കഴിയും. ഗതാഗത മേഖലയുടെ ഭാവി രൂപകല്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും ദുബായ് മുന്‍പന്തിയിലാണെന്നും വാക്കര്‍ പറഞ്ഞു.

എമിറേറ്റിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ട പ്രഖ്യാപനമുള്‍പ്പടെ ഒട്ടേറെ സുപ്രധാന തീരുമാനങ്ങള്‍ക്ക് ദ്വിദിന സമ്മേളനം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ യാത്രക്കാര്‍ക്ക് ഡ്രൈവറില്ലാ കാറുകളില്‍ സഞ്ചരിക്കാനാകുമെന്നാണ് ആര്‍.ടി.എ.യിലെ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി ചൊവ്വാഴ്ച അറിയിച്ചത്.

റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ആതിഥേയത്വം വഹിച്ച പരിപാടിയില്‍ 2000-ത്തിലേറെ അന്താരാഷ്ട്ര പങ്കാളികള്‍, 53 പ്രഭാഷകര്‍, ഗതാഗത മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 40-ലേറെ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന സുസ്ഥിര ഗതാഗത സാങ്കേതികവിദ്യകളുടെ പ്രദര്‍ശനത്തിനും ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ വേദിയായി.

The post 300 കി.മീ. വേഗം, അഞ്ച് പേര്‍ക്ക് യാത്ര; ദുബായിയുടെ ആകാശത്ത് ഇനി പറക്കും ടാക്‌സികളുമെത്തും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16251 0