The post ആമസോൺ മഴക്കാടുകളുടെ തകർച്ചയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു first appeared on Press Link.
]]>പക്ഷേ ഈ പ്രതിജ്ഞ പാലിക്കാൻ വലിയ വെല്ലുവിളിയാണ് ബ്രസീലിയൻ ഭരണകൂടം നേരിടുന്നത്. ലുല ഡിസൽവ ഭരണത്തിൽ വന്നതിനു ശേഷം തന്നെ ന്യൂയോർക്ക് സിറ്റിയുടെ ഏതാണ്ട് മൂന്നിരട്ടി വലിപ്പത്തിൽ വനങ്ങൾ ഇല്ലാതായി എന്നാണ് രേഖകൾ . ലുല ഭരണത്തിൽ എത്തിയതിനു ശേഷം വനനശീകരണത്തിന്റെ തോത് അതിവേഗം വർധിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ആമസോൺ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ് സ്ഥിതി ചെയ്യുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരായ പോരാട്ടത്തിൽ വലിയ പങ്കാണ് ആമസോൺ കാടുകൾ വഹിക്കുന്നത് . സൂര്യനിൽ നിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികൾ അടക്കമുള്ള അതി ദോഷകരമായ സൂര്യ കിരണങ്ങളെ ഭൂമിയിലേക്ക് നേരിട്ട് പതിപ്പിക്കാതെ സംരക്ഷിക്കുന്ന കവചമാണ് ഓസോൺ എന്ന് നമുക്കറിയാം. ഭൂമിക്ക് ചുറ്റുമുള്ള ഈ ഓസോൺ കവചത്തിൽ വിള്ളലുകൾ വീഴുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ആമസോൺ വനത്തിന്റെ ആമസോൺ മഴക്കാടുകളുടെ നശീകരണം ആണെന്ന് നേരത്തെ നടന്നിട്ടുള്ള കാലാവസ്ഥ ഉച്ചകോടികളിലെല്ലാം പ്രധാന ചർച്ചാവിഷയം ആയിട്ടുള്ളതാണ്.
2023 ജനുവരിയിൽ ആണ് ഡിസൽവ ബ്രസീൽ പ്രസിഡണ്ടായി സ്ഥാനമേൽക്കുന്നത് . അതിനു മുൻപ് ബ്രസീൽ പ്രസിഡണ്ടായിരുന്ന ജോയർ ബോൾസണാരോ ആമസോൺ കാടുകളുടെ നശീകരണവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു . അനധികൃതമായ മൈനുകളുടെ പ്രവർത്തനത്തിനും ഖനനത്തിനും ബോൾസനാരോ സർക്കാർ അനുമതി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ ബോൾസനാരോയ്ക്ക് തിരിച്ചടിയായ ഘടകങ്ങളിലൊന്നും ഇത് തന്നെയായിരുന്നു. ലുല എതിരാളിയായി മത്സരരംഗത്ത് എത്തിയപ്പോൾ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആമസോൺ വനങ്ങളുടെ സംരക്ഷണം ഉയർത്തിക്കാട്ടിയിരുന്നു. ലുല ജനുവരിയിൽ ഭരണത്തിൽ എത്തിയപ്പോൾ തന്നെ ആമസോൺ മഴക്കാടുകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 6 മൈനുകൾ പൂട്ടുകയുണ്ടായി.
വെല്ലുവിളിയായി കാട്ടുതീ :-
ഇതോടൊപ്പം തന്നെ വെല്ലുവിളിയായിരുന്നു. തുടരെത്തുടരെ പടർന്ന പിടിക്കുന്ന കാട്ടുതീകൾ .ജൂൺ മാസത്തിൽ മാത്രം 3075 കാട്ടുതീ പടർന്ന കേസുകളാണ് സാറ്റലൈറ്റ് സഹായത്തോടുകൂടി തിരിച്ചറിഞ്ഞിരിക്കുന്നത് . 2007 ന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനവാണ് ഇത്. നേരത്തെ വെട്ടി വെളുപ്പിച്ചിരുന്ന കാട്ടുപ്രദേശങ്ങളിൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി മനപൂർവ്വമായി ഉണ്ടാക്കിയ തീപിടിത്തങ്ങളാണ് ഇവയെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . വലിയ രീതിയിലുള്ള കാർബൺ ബഹിർഗമനമാണ് ഇത്തരം തീപിടുത്തങ്ങളിലൂടെ ഉണ്ടായിട്ടുള്ളത്.
നേരത്തെ ലുല ഡിസൈൽവ ഭരണത്തിലിരുന്ന 2003 മുതൽ 2010 വരെയുള്ള കാലയളവിൽ അദ്ദേഹം ആമസോൺ മഴക്കാടുകളുടെ നിലനിൽപ്പിനും സംരക്ഷണത്തിനും അമേരിക്കയും ചൈനയും അടക്കമുള്ള ലോക സാമ്പത്തിക ശക്തികളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. 2021 ഗ്ലാസ് ഗോയിൽ നടന്ന ലോക കാലാവസ്ഥ സമ്മേളനത്തിൽ ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തിനായി നൂറിലേറെ ലോകരാഷ്ട്രങ്ങളുടെ നേതാക്കൾ ഉടമ്പടിയിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഈ പ്രതിജ്ഞങ്ങളെല്ലാം കാറ്റിൽ പറത്തുന്ന നടപടികളാണ് പിന്നീട് ആമസോൺ മഴക്കാടുകൾ സ്ഥിതി ചെയ്തിരുന്ന രാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്നത് .
അതേസമയം പോസിറ്റീവായ ചില വാർത്തകളും പുറത്തുവരുന്നുണ്ട് . ആമസോൺ വനത്തിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്ന ഇൻഡോനേഷ്യയിൽ മുൻപ് വനനശീകരണം രൂക്ഷമായിരുന്നു എങ്കിലും അവർ അതിന്റെ 16 ശതമാനത്തോളം തിരിച്ചുപിടിച്ചുവെന്ന റിപ്പോർട്ട് ശുഭകരമാണ്. ആഗോളതാപനം വർധിക്കുന്നതിനും ജൈവവൈവിധ്യ നഷ്ടത്തിനും അതോടെ ഭൂമിയുടെ സന്തുലിതാവസ്ഥ തകർന്ന് ദശലക്ഷങ്ങളുടെ അതിജീവന മാർഗങ്ങൾ ഇല്ലാതാകുന്നതിനും ആമസോൺ മഴക്കാടുകൾ നശിക്കുന്നതോടെ ഇടയാകും. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാൻ ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒരുപോലെ ഉത്തരവാദിത്തപ്പെട്ടവരാണ് എന്ന സന്ദേശമാണ് നൽകേണ്ടത്.
The post ആമസോൺ മഴക്കാടുകളുടെ തകർച്ചയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു first appeared on Press Link.
]]>The post എ ഐ സാങ്കേതിക വിദ്യ രണ്ട് വർഷത്തിനകം നിരവധി മനുഷ്യരെ കൊല്ലുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകൻ മറ്റ് ക്രിഫോർഡ് first appeared on Press Link.
]]>ചാറ്റ് ജിപിടി, ഗൂഗിള്‍ ബാര്‍ഡ് തുടങ്ങിയ എ ഐ ലാംഗേജ് മോഡലുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഫൗണ്ടേഷൻ മോഡല്‍ ടാസ്ക് ഫോഴ്സിന്റെ തലവൻ കൂടിയാണ് മാറ്റ് ക്ലിഫോര്‍ഡ്. ആഗോളതലത്തില്‍ എഐ നിര്‍മാതാക്കളെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കില്‍ മനുഷ്യര്‍ക്ക് നേരിടാൻ സാധിക്കാത്ത അത്രയും ശക്തമായ സംവിധാനങ്ങള്‍ രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. എ ഐ സാങ്കേതിക വിദ്യ പലവിധത്തിലുള്ള സമീപകാല, ദീര്‍ഘകാല അപകട സാധ്യതകള്‍ ഉയര്‍ത്തുന്നുണ്ട്. സമീപകാല അപകടസാധ്യതകള്‍ വളരെ ഭയാനകമാണ്. ജൈവായുധങ്ങളുടെ നിര്‍മാണം പഠിപ്പിക്കാനും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുമെല്ലാം എ ഐ ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സൃഷ്ടിക്കാൻ ശ്രമിച്ചാല്‍, അത് എങ്ങനെ നിയന്ത്രിക്കണമെന്ന് നമുക്കറിയില്ല. അത് ഇപ്പോളും ഭാവിയിലും എല്ലാത്തരം അപകടസാധ്യതകള്‍ക്കും സാധ്യത സൃഷ്ടിക്കും. എഐ മനുഷ്യരാശിയെ തുടച്ചുനീക്കുന്നതിന് എത്ര ശതമാനം സാധ്യതയുണ്ടെന്ന് ചോദിച്ചപ്പോള്‍, അത് പൂജ്യമാണെന്ന് താൻ കരുതുന്നില്ലെന്ന് മറ്റ് ക്ലിഫോര്‍ഡ് പറഞ്ഞു.
സാങ്കേതികവിദ്യയുടെ അപകടസാധ്യതകള്‍ മഹാമാരിയേയോ ആണവായുധങ്ങളെയോ പോലെ, അതേ പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന മുന്നറിയിപ്പുമായി നിരവധി വിദഗ്ധര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മാറ്റ് ക്ലിഫോര്‍ഡും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അടുത്തിടെ, ടെക്ക് സ്ഥാപനമായ സ്റ്റെബിലിറ്റി എഐയുടെ സ്ഥാപകനായ ഇമാദ് മൊസ്റ്റാക്ക്, എഐക്ക് നമ്മളേക്കാള്‍ വളരെ കഴിവുള്ളവരാകാനും ആത്യന്തികമായി മനുഷ്യരാശിയെ നിയന്ത്രിക്കാനും കഴിയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
The post എ ഐ സാങ്കേതിക വിദ്യ രണ്ട് വർഷത്തിനകം നിരവധി മനുഷ്യരെ കൊല്ലുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഉപദേശകൻ മറ്റ് ക്രിഫോർഡ് first appeared on Press Link.
]]>