The post നിങ്ങൾ നിരീക്ഷണത്തിലാണ്..! കരുതിയിരിക്കണം; ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ് first appeared on Press Link.
]]>ആളുകളെ അവരുടെ ജോലിയുടെയും സ്ഥാനമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ സൈബറാക്രമണം ലക്ഷ്യമിടുന്നതെന്ന് ആപ്പിൾ പറയുന്നു. ഈ ആക്രമണങ്ങൾ കൃത്യമായി കണ്ടെത്തുക പ്രയാസമാണ്. ഇത്തരം ആക്രമണങ്ങൾക്ക് വലിയ ചെലവു വരും. വളരെ കുറഞ്ഞ സമയം മാത്രമേ ആക്രമണം നടക്കൂ. അതിനാൽ തന്നെ ഇവ കണ്ടെത്തുക പ്രയാസമാണ്. എല്ലാവരും കരുതിയിരിക്കുക എന്നും കമ്പനി അറിയിക്കുന്നു.
The post നിങ്ങൾ നിരീക്ഷണത്തിലാണ്..! കരുതിയിരിക്കണം; ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്‍റെ മുന്നറിയിപ്പ് first appeared on Press Link.
]]>The post അമേരിക്കക്ക് വെല്ലുവിളി; ചൈനയുടെ അതിനൂതന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ അണിയറയിലെന്ന് അഭ്യൂഹം first appeared on Press Link.
]]>കഴിഞ്ഞ മാസം ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ വാവേയുടെ മേറ്റ് 60 പ്രോ ലോഞ്ച് ചെയ്യുന്ന വാര്‍ത്തയില്‍ താന്‍ അസ്വസ്ഥനാണെന്ന് റൈമോണ്ടോ യുഎസ് നിയമനിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നു. ചൈനക്ക് 7-നാനോമീറ്റര്‍ ചിപ്പുകള്‍ വലിയ അളവില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതിന് ഞങ്ങളുടെ പക്കല്‍ തെളിവില്ല എന്നതുമാത്രമാണ് ഒരേയൊരു നല്ല വാര്‍ത്തയെന്നും അദ്ദേഹം യുഎസ് പ്രതിനിധി സഭയില്‍ വ്യക്തമാക്കി. അമേരിക്കന്‍ കയറ്റുമതി നിയന്ത്രണങ്ങളെ മറികടക്കാന്‍ വാവേ വഴി കണ്ടെത്തിയിരിക്കാമെന്ന് സ്മാര്‍ട്ട്ഫോണ്‍ വിശകലന വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ചൈനയുടെ പുതിയ നേട്ടം നാഴികക്കല്ലാകുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, ചൈനീസ് കമ്പനി യുഎസ് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും അമേരിക്കയുടെ അവകാശവാദങ്ങള്‍ വാവേ നിഷേധിക്കുകയാണ് ചെയ്തത്.
സെമി കണ്ടക്ടറുകളില്‍ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് ഗവേഷണ സ്ഥാപനമായ ടെക്ഇന്‍സൈറ്റ്‌സിന്റെ വിലയിരുത്തലില്‍ ചൈനയിലെ പ്രമുഖ ചിപ്പ് മേക്കറായ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ (SMIC) വികസിപ്പിച്ച 5G കിരിന്‍ 9000s പ്രൊസസര്‍ വാവേ ഫോണില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇത് ചൈനക്ക് വലിയ നേട്ടമാണെന്നും പറയുന്നു. ഭാഗികമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ SMIC യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. അതേസമയം, ഫോണിന്റെ പ്രത്യേകതകളും ഘടകങ്ങളും വിവരിക്കാന്‍ വാവേ തയ്യാറായില്ല.
The post അമേരിക്കക്ക് വെല്ലുവിളി; ചൈനയുടെ അതിനൂതന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ അണിയറയിലെന്ന് അഭ്യൂഹം first appeared on Press Link.
]]>The post വൈറ്റമിൻ ഗുളികയാണെന്ന് തെറ്റിദ്ധരിച്ച് യുവതി വിഴുങ്ങിയത് ആപ്പിൾ എയർപോഡ്! first appeared on Press Link.
]]>ടിക് ടോക്കർ കൂടിയായ ഇവരുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സുഹൃത്തുമായി തിരക്കിട്ട സംഭാഷണത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു അബദ്ധം ഇവർക്ക് പറ്റിയത്. വെള്ളം കുടിച്ചതിനുശേഷം തിടുക്കത്തിൽ എടുത്തു കഴിച്ചത് ഭർത്താവിന്റെ എയർപോഡ് പ്രോ ആണെന്ന് അത് കഴിച്ചു കഴിഞ്ഞപ്പോഴാണ് അവർ തിരിച്ചറിഞ്ഞത്.
തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ പുറത്താരോടും പറയണ്ട എന്നായിരുന്നു ഭർത്താവിൻറെ നിർദ്ദേശം. എന്നാൽ തൻറെ അനുഭവം തന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സുമായി പങ്കുവെക്കണമെന്ന് തോന്നിയതിനാലാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ നടത്തിയതെന്നും അവർ വീഡിയോയിൽ പറഞ്ഞു.
ഏതായാലും ടന്ന ബാർക്കറിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ഇത്രയേറെ വിലയേറിയ ഒരു വൈറ്റമിൻ കഴിച്ച ലോകത്തിലെ ആദ്യത്തെ വ്യക്തി താങ്കൾ ആയിരിക്കുമെന്നും, കാത്തിരിക്കുക വൈകാതെ സാധനം തിരികെ ലഭിക്കും എന്നും ഒക്കെയുള്ള നർമ്മം കലർന്ന കമൻറുകൾ ആണ് ഇവരുടെ പോസ്റ്റിനു താഴെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ പങ്കുവെക്കുന്നത്.
താൻ എയർപോഡ് വിഴുങ്ങി എന്ന് അറിഞ്ഞതിനു ശേഷം അത് പുറത്തെടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ എന്നറിയാൻ നിരവധി ഡോക്ടർമാരെ കണ്ടിരുന്നു എന്നും എന്നാൽ എല്ലാവരും തന്നോട് പറഞ്ഞത് പേടിക്കാൻ ഒന്നുമില്ല തനിയെ പുറത്തുവന്നു കൊള്ളും എന്നും ആണെന്ന് ഇവർ പറയുന്നു. ഏതായാലും ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു പോസ്റ്റിൽ തൻറെ എയർപോഡ് തിരികെ ലഭിച്ചതായും ഇവർ സോഷ്യൽ മീഡിയ ഫോളോവേഴ്സുമായി പങ്കുവെച്ചിട്ടുണ്ട്.
The post വൈറ്റമിൻ ഗുളികയാണെന്ന് തെറ്റിദ്ധരിച്ച് യുവതി വിഴുങ്ങിയത് ആപ്പിൾ എയർപോഡ്! first appeared on Press Link.
]]>The post ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ, ഞെട്ടിക്കുന്ന പ്രത്യേകത first appeared on Press Link.
]]>ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ സ്മാർട്ട് ഫോണുകളുടെ വിലയും പ്രഖ്യാപിച്ചു. ഐഫോൺ 15 പ്രോക്ക് (iPhone 15 Pro) 999 ഡോളറാണ് അടിസ്ഥാന വില. ഐഫോൺ 15 പ്രോ മാക്‌സ് 1,999 ഡോളറാണ് വില. പെരിസ്കോപ്പ് ഫീച്ചറോടെയുള്ള ക്യാമറയാണ് ഐഫോൺ 15 പ്രോയുടെ പ്രധാന സവിഷേശത. ഇന്നേവരെയുള്ളതിൽ ഏറ്റവും മികച്ച ഗുണമേന്മയോടെ ചിത്രങ്ങൾ പകർത്താമെന്നാണ് കമ്പനിയുടെ അവകാശ വാദം. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഐഫോൺ 15 പ്രോയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ∙12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയും പ്രത്യേകതയാണ്.
ഐഫോൺ 15 പ്രോ മാക്സിന് 5x ടെലിഫോട്ടോ ക്യാമറയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറ സവിശേഷതകളും കാത്തിരിക്കുന്നു. ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ എന്നിവ നിർമിച്ചിരിക്കുന്നത്. നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാർസ് റോവറിൽ ഉപയോഗിച്ച അതേ മെറ്റീരിയലാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ ഉപയോഗിച്ചിരിക്കുന്നത്.
ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോൺ 15 പ്രോ മാക്‌സിന് 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ സ്ക്രീനും പ്രത്യേകതയാണ്. ടൈറ്റാനിയം ഉപയോഗിക്കുന്നതോടെ ഭാരം കുറയും. നേരത്തെ സ്റ്റെയിൻലെസ് സ്റ്റീലായിരുന്നു ബോഡിയിൽ ഉപയോഗിച്ചിരുന്നത്. സ്മാർട്ട് ഫോൺ ഇൻഡസ്ട്രിയിലെ ആദ്യ 3 നാനോ ചിപ്പും ഫോണിന്റെ പ്രത്യേകതകളിലൊന്നാണ്.
The post ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ, ഞെട്ടിക്കുന്ന പ്രത്യേകത first appeared on Press Link.
]]>The post അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍! first appeared on Press Link.
]]>യുഎസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ ഉൽപ്പന്നങ്ങൾ വിലക്കാൻ ചൈന തീരുമാനിച്ചത്. എന്നാൽ തീരുമാനം ആപ്പിളിന് കനത്ത തിരിച്ചടിയായി. ആപ്പിളിന്റെ പ്രധാന വിപണികളിലൊന്നാണ് ചൈന. വരുമാനത്തിന്റെ 20 ശതമാനത്തോളം ചൈനയിൽ നിന്നാണെന്ന് ഇന്ററാക്ടീവിലെ നിക്ഷേപ മേധാവി വിക്ടോറിയ സ്കോളർ പറഞ്ഞു. അതേസമയം, വാർത്തയോട് ആപ്പിൾ പ്രതികരിച്ചില്ല. ആപ്പിൾ ഉൽപ്പന്ന നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗും പ്രതികരിച്ചിട്ടില്ല. ചൈനീസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നിടത്തോളം കാലം ഏത് രാജ്യത്തുനിന്നും ഉൽപ്പന്നങ്ങളും സേവനങ്ങളും ചൈനീസ് വിപണിയിൽ വിൽക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മുറുകുകയാണ്. കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡൻ ചൈനയിലെ യുഎസ് ഹൈടെക് നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. സെപ്റ്റംബർ 12 ന്, ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പുറത്തിറക്കാനിരിക്കെയാണ് ചൈനയുടെ നിരോധനം പ്രാബല്യത്തിൽ വന്നത്. വലിയ മാറ്റങ്ങളോടെയാണ് ഐഫോൺ 15 പുറത്തിറക്കുക. ചൈനീസ് ടെക് ഭീമനായ വാവേയിൽ നിന്ന് കനത്ത മത്സരമാണ് ആപ്പിൾ നേരിടുന്നത്. ഐഫോണിനെ വെല്ലാൻ വാവേ ഫോണുകൾക്ക് സാധിക്കുമെന്നും ചൈനയിൽ അതിവേഗം വിൽപനയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
The post അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍! first appeared on Press Link.
]]>The post ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച first appeared on Press Link.
]]>ആപ്പിളിന്റെ സെക്യൂരിറ്റി എഞ്ചിനീയറിങ് ആൻഡ് ആർക്കിടെക്ചർ (SEAR) ടീമാണ് ക്രോമിലെ ബഗ് കണ്ടെത്തിയത്. പിന്നാലെ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. അതേസമയം, ഗൂഗിളിന്റെ എല്ലാ ഉൽപ്പന്ന ലൈനുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം സുരക്ഷയ്ക്ക് അടിത്തറ നൽകുന്നതിനായി നിലവിൽ ആപ്പിളിന്റെ SEAR ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നതും ക്രോമിനെയാണ്. ആളുകൾക്ക് സുരക്ഷിതമായ ബ്രൗസിങ് അനുഭവം സമ്മാനിക്കാനായി ഗൂഗിൾ നിരന്തരം ക്രോം ബ്രൗസറിന് സുരക്ഷാ അപ്ഡേറ്റുകൾ നൽകാറുണ്ട്. ആപ്പിൾ അടക്കം പുറത്തുനിന്നുള്ള പലരുടെയും റിപ്പോർട്ടുകൾ പ്രകാരം കണ്ടെത്തിയ 11 സുരക്ഷാ വീഴ്ചകൾ പരിഹരിച്ചതായി ഗൂഗിൾ അതിന്റെ ഏറ്റവും പുതിയ Chrome അപ്‌ഡേറ്റിൽ വെളിപ്പെടുത്തിയിരുന്നു.
The post ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച first appeared on Press Link.
]]>The post വിഷന്‍ പ്രോ വാങ്ങാന്‍ പണം മാത്രം പോരാ; ആപ്പിള്‍ സ്റ്റോറുകളില്‍ നേരത്തെ അപ്പോയിന്റ്മെന്റും എടുക്കുകയും വേണം. first appeared on Press Link.
]]>ഒരാളുടെ തലയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള കസ്റ്റമൈസേഷന്‍ നടത്താനാണ് അപ്പോയിന്റ്മെന്റ് എടുക്കേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. വിഷന്‍ പ്രോ ഉപയോഗിക്കുമ്പോള്‍ പുറത്തുനിന്നുള്ള പ്രകാശം പ്രവേശിക്കാതിരിക്കാനുള്ള ലൈറ്റ് സീലിങ് ക്രമീകരണങ്ങളാണ് ഓരോരുത്തരെയും സ്റ്റോറില്‍ ഇരുത്തി നടത്തുക. അമേരിക്കയിലെ 270 ആപ്പിള്‍ സ്റ്റോറുകള്‍ വഴിയും വിഷന്‍ പ്രോ വില്‍ക്കുമെങ്കിലും, തുടക്കത്തില്‍ ന്യൂയോര്‍ക്കും, ലോസ് ആഞ്ചലീസും അടക്കം ഏതാനും നഗരങ്ങളിലെ ആപ്പിള്‍ സ്റ്റോറുകള്‍വഴി മാത്രമായിരിക്കും ലഭിക്കുക.
കാഴ്ചയ്ക്കു പ്രശ്നമുള്ളവരാണ് ഈ ഹെഡ്സെറ്റ് വാങ്ങുന്നതെങ്കില്‍, അവരുടെ കണ്ണു ഡോക്ടര്‍ നല്‍കിയിരിക്കുന്ന കുറിപ്പ് അനുസരിച്ചുള്ള ക്രമീകരണവും ആപ്പിള്‍ ചെയ്തു നല്‍കും. യുകെ, ക്യാനഡ, ചല രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ വിഷന്‍ പ്രോ വില്‍പ്പനയ്ക്കെത്തുക 2024 അവസാനമായിരിക്കും. ഇതു പരിചയപ്പെടുത്താനുള്ള സ്റ്റാഫിനെ ട്രെയിന്‍ ചെയ്യുന്നതടക്കമുള്ള മുന്നൊരുക്കം നടത്തേണ്ടതായുണ്ട് കമ്പനിക്ക്. അതേസമയം ചെറിയ ശരീരവും ശിരസുമുള്ള ചില ആളുകള്‍ക്ക് വിഷന്‍ പ്രോ അരമണിക്കൂറൊക്കെയായിരിക്കും തുടര്‍ച്ചായി അണിയാന്‍ സാധിക്കുക എന്ന് ആപ്പിള്‍ കണ്ടെത്തിയെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനൊരു പരിഹാരമെന്ന നിലയില്‍ രണ്ടാരമതൊരു സ്ട്രാപ്കൂടെ ഇടുന്ന കാര്യം ആപ്പിള്‍ ഇപ്പോള്‍ പരിഗണിച്ചു വരികയാണെന്നും അതിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പറയുന്നു.
The post വിഷന്‍ പ്രോ വാങ്ങാന്‍ പണം മാത്രം പോരാ; ആപ്പിള്‍ സ്റ്റോറുകളില്‍ നേരത്തെ അപ്പോയിന്റ്മെന്റും എടുക്കുകയും വേണം. first appeared on Press Link.
]]>The post ആപ്പിൾ പേ പേയ്‌മെന്റ് ഫീച്ചർ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ first appeared on Press Link.
]]>യു.പി.ഐ ഇടപാടുകളിൽ വമ്പന്മാരായ ഫോൺ പേ , ഗൂഗിൾ പേ , വാട്സ് ആപ് പേ , പേ ടിഎം തുടങ്ങിയ കളിക്കാർക്കൊപ്പം ഒരു ഹൈപ്പർ-മത്സര വിഭാഗത്തിലേക്ക് ആപ്പിൾ പേയും പ്രവേശിക്കാൻ ഒരുങ്ങുകയാണ്.
മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് QR കോഡുകൾ സ്കാൻ ചെയ്യാനും UPI ഇടപാടുകൾ ആരംഭിക്കാനും കഴിയുന്ന Apple Pay-യുടെ പ്രാദേശികവൽക്കരിച്ച പതിപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ ടിം കുക്ക് ഇന്ത്യൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്. ഫേസ് ഐഡി ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾ യുപിഐ ഇടപാടുകൾ സ്ഥിരീകരിക്കണമെന്നും ആപ്പിൾ ആവശ്യപ്പെടുന്നത്.
The post ആപ്പിൾ പേ പേയ്‌മെന്റ് ഫീച്ചർ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ first appeared on Press Link.
]]>