china - Press Link https://presslink.in Bringing News Together, Linking the World Sat, 18 Nov 2023 13:45:29 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png china - Press Link https://presslink.in 32 32 ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റുമായി ചൈന https://presslink.in/?p=17200&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b2%25e0%25b5%258b%25e0%25b4%2595%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%25a4%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a8%25e0%25b5%2586-%25e0%25b4%258f%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b4%25b5%25e0%25b5%2581%25e0%25b4%2582 https://presslink.in/?p=17200#respond Sat, 18 Nov 2023 13:45:29 +0000 https://presslink.in/?p=17200 ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് ഡാറ്റ വരെ ഇതിന് കൈമാറ്റം ചെയ്യാനാകുമെന്നാണ് കമ്പനികളുടെ അവകാശ വാദം. അടുത്തിടെ യുഎസ് പരീക്ഷിച്ച ഫിഫ്ത്ത് ജനറേഷന്‍ ഇന്റര്‍നെറ്റ് 2 നെറ്റ്വര്‍ക്കിന് സെക്കന്റില്‍ 400 ജിബി […]

The post ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റുമായി ചൈന first appeared on Press Link.

]]>
ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് ഡാറ്റ വരെ ഇതിന് കൈമാറ്റം ചെയ്യാനാകുമെന്നാണ് കമ്പനികളുടെ അവകാശ വാദം.

അടുത്തിടെ യുഎസ് പരീക്ഷിച്ച ഫിഫ്ത്ത് ജനറേഷന്‍ ഇന്റര്‍നെറ്റ് 2 നെറ്റ്വര്‍ക്കിന് സെക്കന്റില്‍ 400 ജിബി ഡാറ്റ വരെ കൈമാറ്റം ചെയ്യാനാകുമായിരുന്നു. ജൂലൈയിലാണ് ഈ നെറ്റ്വര്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കിയതെങ്കിലും വിവിധ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ചൈനയുടെ ഫ്യൂച്ചര്‍ ഇന്റര്‍നെറ്റ് ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഭാഗമാണ് ബീജിംഗ്-വുഹാന്‍-ഗ്വാങ്ഷൗ നെറ്റ്വര്‍ക്ക്. ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗില്‍ നിന്നുള്ള എഫ്‌ഐടിഐ പ്രോജക്ട് ലീഡര്‍ വു ജിയാന്‍പിംഗ് പറയുന്നതനുസരിച്ച് ഇതിലും വേഗതയേറിയ ഇന്റര്‍നെറ്റ് ഒരുക്കാനുള്ള പുതിയ സാങ്കേതികവിദ്യ കൂടിയാണ് ഈ കണ്ടുപിടിത്തത്തിലൂടെ ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത്.

ചുരുക്കി പറഞ്ഞാല്‍ വാവേ ടെക്‌നോളജീസ് വൈസ് പ്രസിഡന്റ് വാങ് ലെയ് പറയുന്നതനുസരിച്ച് 150 എച്ച്ഡി സിനിമകള്‍ വരെ ഒറ്റ സെക്കന്റില്‍ കൈമാറ്റം ചെയ്യാനാകും. സിന്‍ഹുവ സര്‍വകലാശാല, ചൈന മൊബൈല്‍, വാവേ ടെക്‌നോളജീസ്, സെര്‍നെറ്റ് കോര്‍പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 3000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നെറ്റ്വര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ബെയ്ജിങ്, വുഹാന്‍, ഗാങ്ഷോ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനം. ഈ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയിലൂടെ സെക്കന്റില്‍ 1.2 ടെറാബിറ്റ് ഡാറ്റ വരെ കൈമാറ്റം ചെയ്യാനാകും. ഇന്നത്തെ ഏറ്റവും വേഗമേറിയ നെറ്റ് വര്‍ക്കുകള്‍ക്ക് പരമാവധി സെക്കന്റില്‍ 100 ജിബി മാത്രമാണ് വേഗതയുള്ളത്.

The post ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റുമായി ചൈന first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17200 0
സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയില്‍ പുറത്തിറക്കി https://presslink.in/?p=17164&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b5%258d%25e0%25b4%25ae%25e0%25b4%25be%25e0%25b4%25b0%25e0%25b5%258d%25e0%25b4%259f%25e0%25b5%258d%25e0%25b4%25ab%25e0%25b5%258b%25e0%25b4%25a3%25e0%25b5%258d-%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25b0%25e0%25b5%258d%25e0%25b4%25ae%25e0%25b4%25be%25e0%25b4%25a4 https://presslink.in/?p=17164#respond Thu, 16 Nov 2023 11:47:16 +0000 https://presslink.in/?p=17164 ജനപ്രിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയില്‍ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാര്‍ സൗകര്യത്തോടുകൂടിയുള്ളതും ലിഡാര്‍ ഇല്ലാത്തതുമായ രണ്ട് വേര്‍ഷനുകളാണ് എസ് യു 7 ന് ഉള്ളത്. എസ് […]

The post സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയില്‍ പുറത്തിറക്കി first appeared on Press Link.

]]>
ജനപ്രിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയില്‍ പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാര്‍ സൗകര്യത്തോടുകൂടിയുള്ളതും ലിഡാര്‍ ഇല്ലാത്തതുമായ രണ്ട് വേര്‍ഷനുകളാണ് എസ് യു 7 ന് ഉള്ളത്. എസ് യു7, എസ് യു7 പ്രോ, എസ് യു7 മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകള്‍ ഇതിനുണ്ട്. ആര്‍ഡബ്ല്യൂഡി, എഡബ്ല്യൂഡി എന്നീ രണ്ട് പവര്‍ ഓപ്ഷനുകളും നല്‍കുന്നു.

വിലകുറഞ്ഞ വേരിയന്റുകളില്‍ ബിവൈഡിയുടെ എല്‍എഫ്പി ബാറ്ററി പാക്ക് ആണുണ്ടാവുക. വില കൂടിയവയില്‍ കാറ്റിലിന്റെ എന്‍എംസി ബാറ്ററി പാക്കുകള്‍ അടങ്ങുന്ന വലിയ ബാറ്ററി പാക്കാണുണ്ടാവുക.വലിയ ബാറ്ററിയുള്ളതുകൊണ്ടു തന്നെ ഷാവോമി എസ് യു7 ന്റെ ബേസ് മോഡലിന് 1980 കിലോഗ്രാം ഭാരമുണ്ടാവും. ടോപ്പ് വേരിയന്റിന് 2025 കിലോഗ്രാം ഭാരവുമുണ്ട്. ബേസ് മോഡലുകള്‍ക്ക് മണിക്കൂറില്‍ 210 കിമീ വേഗം കൈവരിക്കാനാവും. ഉയര്‍ന്ന വേരിയന്റുകളില്‍ മണിക്കൂറില്‍ 265 കിമീ വേഗം ലഭിക്കും.

റിയര്‍ ആക്സിലില്‍ ഒരു ഇലക്ട്രിക് മോട്ടോറുമായാണ് ആര്‍ ഡബ്ല്യുഡി വേര്‍ഷന്‍ എത്തുക. ഇതിന് 295 ബിഎച്പി ഉണ്ടാവും. എ ഡബ്ല്യൂഡി വേര്‍ഷനില്‍ 663 ബിഎച്പി ശക്തിയുണ്ടാവും. എഡബ്ല്യൂഡി വേര്‍ഷന്റെ മുന്‍ ചക്രങ്ങളില്‍ 295 ബിഎച്പി മോട്ടോറും പിന്‍ ചക്രങ്ങളില്‍ 368 ബിഎച്പി മോട്ടോറും ആണുണ്ടാവുക.ഈ അവര്‍ഷം ഡിസംബറില്‍ കാറുകളുടെ ഉല്പാദനം ആരംഭിക്കും. 2024 ഫെബ്രുവരിയോടെ വില്‍പനയും ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.

The post സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷാവോമിയുടെ ആദ്യ ഇലക്ട്രിക് വാഹനം ചൈനയില്‍ പുറത്തിറക്കി first appeared on Press Link.

]]>
https://presslink.in/?feed=rss2&p=17164 0
പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന https://presslink.in/?p=16968&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25aa%25e0%25b5%2581%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25af-8-%25e0%25b4%25b5%25e0%25b5%2588%25e0%25b4%25b1%25e0%25b4%25b8%25e0%25b5%2581%25e0%25b4%2595%25e0%25b4%25b3%25e0%25b5%258d-%25e0%25b4%2595%25e0%25b4%25a3%25e0%25b5%258d%25e0%25b4%259f%25e0%25b5%2586%25e0%25b4%25a4%25e0%25b5%258d https://presslink.in/?p=16968#respond Fri, 27 Oct 2023 07:49:08 +0000 https://presslink.in/?p=16968 അപകടകാരികളായ 8 വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകര്‍.ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്-എച്ച്എംയു-1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കന്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്.മനുഷ്യരിലേക്കു വ്യാപിക്കാന്‍ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്കു കാരണമാകുന്നവയാണ് ഇവയെന്ന് […]

The post പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന first appeared on Press Link.

]]>
അപകടകാരികളായ 8 വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകര്‍.ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്-എച്ച്എംയു-1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കന്‍ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്‌നാന്‍ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്.മനുഷ്യരിലേക്കു വ്യാപിക്കാന്‍ ശേഷി നേടിയാല്‍ ശക്തമായ മഹാമാരികള്‍ക്കു കാരണമാകുന്നവയാണ് ഇവയെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. 2017-2021 കാലയളവില്‍ ഹെയ്‌നാന്‍ ദ്വീപിലെ മൂഷികവര്‍ഗത്തില്‍ നിന്നെടുത്ത 682 സാംപിളുകളില്‍ നിന്നാണ് വൈറസുകളെ കണ്ടെത്തിയത്.

മഞ്ഞപ്പനി, ഡെങ്കി എന്നിവയ്ക്കു കാരണമാകുന്ന ഫ്‌ലാവിവൈറസുകളുടെ കുടുംബത്തില്‍ പെടുന്ന പെസ്റ്റി, കടുത്ത പനിക്കു കാരണമാകുന്ന ആസ്‌ട്രോ , പാര്‍വോ, ഗുഹ്യരോഗങ്ങള്‍ വരുത്തുന്ന പാപ്പിലോമ എന്നീ വിഭാഗങ്ങളില്‍പെടുന്നവയാണു വൈറസുകള്‍. ചൈനീസ് ജേണലായ വൈറോളജിക്ക സിനിക്കയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ കേന്ദ്ര ഡയറക്ടറായ ഡോ. ഷി ഴെങ്‌ലിയാണ് ജേണലിന്റെ എഡിറ്റര്‍.

The post പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16968 0
ചൈനയില്‍ കല്‍ക്കരി ഖനിയില്‍ അപകടം; 16 പേര്‍ മരിച്ചു https://presslink.in/?p=16150&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b5%2588%25e0%25b4%25a8%25e0%25b4%25af%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258d-%25e0%25b4%2595%25e0%25b4%25b2%25e0%25b5%258d%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b4%25b0%25e0%25b4%25bf-%25e0%25b4%2596%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25af%25e0%25b4%25bf https://presslink.in/?p=16150#respond Tue, 26 Sep 2023 07:38:11 +0000 https://presslink.in/?p=16150 ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ പതിനാറുപേര്‍ കൊല്ലപ്പെട്ടു.തെക്കന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ പാന്‍ഷൗ നഗരത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയിലായിരുന്നു അപകടം. തുടര്‍ന്ന് നഗരത്തിലെ എല്ലാ കല്‍ക്കരി ഖനികളിലും ഒരു ദിവസത്തേക്ക് ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്ഥിതിഗതികളെ കുറിച്ച് കുടുതല്‍ വിവരങ്ങള്‍ […]

The post ചൈനയില്‍ കല്‍ക്കരി ഖനിയില്‍ അപകടം; 16 പേര്‍ മരിച്ചു first appeared on Press Link.

]]>
ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ പതിനാറുപേര്‍ കൊല്ലപ്പെട്ടു.തെക്കന്‍ ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിലെ പാന്‍ഷൗ നഗരത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി ഖനിയിലായിരുന്നു അപകടം.

തുടര്‍ന്ന് നഗരത്തിലെ എല്ലാ കല്‍ക്കരി ഖനികളിലും ഒരു ദിവസത്തേക്ക് ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്ഥിതിഗതികളെ കുറിച്ച് കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് ഗുയ്ഷോയിലെ മയിന്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. പ്രതിവര്‍ഷം ചൈനയുടെ ഏകദേശം 52.5 ദശലക്ഷം മെട്രിക് ടണ്‍ ഉല്‍പ്പാദന ശേഷി ഈ പ്രദേശത്തിനുണ്ട്.

എല്ലാ ഖനികളിലും സുരക്ഷാ പരിശോധനകള്‍ക്ക് ഉത്തരവിടുകയും സുരക്ഷിതമായ ഉല്‍പ്പാദനം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. അപകടമുണ്ടായ ഖനിക്ക് 3.1 ദശലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുണ്ട്. ഫെബ്രുവരിയില്‍ സ്വയം ഭരണ പ്രദേശമായ ഇന്നര്‍ മംഗോളിയയിലെ ഖനി തകര്‍ന്ന് 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി സുരക്ഷ നടപടികള്‍ അധികാരികള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഖനികളിലെ നിയന്ത്രണങ്ങള്‍ പരിഷ്‌കരിക്കുകയും ഭൂഗര്‍ഭ സാ?ങ്കേതികവിദ്യകള്‍ ഉപയോഗിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.

The post ചൈനയില്‍ കല്‍ക്കരി ഖനിയില്‍ അപകടം; 16 പേര്‍ മരിച്ചു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16150 0
അമേരിക്കക്ക് വെല്ലുവിളി; ചൈനയുടെ അതിനൂതന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ അണിയറയിലെന്ന് അഭ്യൂഹം https://presslink.in/?p=16023&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2585%25e0%25b4%25ae%25e0%25b5%2587%25e0%25b4%25b0%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25b5%25e0%25b5%2586%25e0%25b4%25b2%25e0%25b5%258d%25e0%25b4%25b2%25e0%25b5%2581%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25b3%25e0%25b4%25bf https://presslink.in/?p=16023#respond Thu, 21 Sep 2023 14:01:15 +0000 https://presslink.in/?p=16023 അതിനൂതനമായ ഫോണുകള്‍ വാവെയ്ക്ക് നിര്‍മിക്കാന്‍ കഴിയുമെന്നതിന് യുഎസ് സര്‍ക്കാരിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്ക. അതിനൂതന ചിപ്പുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകള്‍ വലിയ അളവില്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയായ വാവെയ്ക്ക് ഇപ്പോള്‍ കഴിയില്ലെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു. നാനോ ചിപ്പുകള്‍ ഉപയോഗിക്കുന്നതില്‍ […]

The post അമേരിക്കക്ക് വെല്ലുവിളി; ചൈനയുടെ അതിനൂതന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ അണിയറയിലെന്ന് അഭ്യൂഹം first appeared on Press Link.

]]>
അതിനൂതനമായ ഫോണുകള്‍ വാവെയ്ക്ക് നിര്‍മിക്കാന്‍ കഴിയുമെന്നതിന് യുഎസ് സര്‍ക്കാരിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അമേരിക്ക. അതിനൂതന ചിപ്പുകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട്ഫോണുകള്‍ വലിയ അളവില്‍ നിര്‍മിക്കാന്‍ ചൈനീസ് കമ്പനിയായ വാവെയ്ക്ക് ഇപ്പോള്‍ കഴിയില്ലെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു. നാനോ ചിപ്പുകള്‍ ഉപയോഗിക്കുന്നതില്‍ ചൈനീസ് കമ്പനി എങ്ങനെ മുന്നേറ്റം നടത്തിയെന്നത് അന്വേഷിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം ചൈനയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ വാവേയുടെ മേറ്റ് 60 പ്രോ ലോഞ്ച് ചെയ്യുന്ന വാര്‍ത്തയില്‍ താന്‍ അസ്വസ്ഥനാണെന്ന് റൈമോണ്ടോ യുഎസ് നിയമനിര്‍മ്മാതാക്കളോട് പറഞ്ഞിരുന്നു. ചൈനക്ക് 7-നാനോമീറ്റര്‍ ചിപ്പുകള്‍ വലിയ അളവില്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നതിന് ഞങ്ങളുടെ പക്കല്‍ തെളിവില്ല എന്നതുമാത്രമാണ് ഒരേയൊരു നല്ല വാര്‍ത്തയെന്നും അദ്ദേഹം യുഎസ് പ്രതിനിധി സഭയില്‍ വ്യക്തമാക്കി. അമേരിക്കന്‍ കയറ്റുമതി നിയന്ത്രണങ്ങളെ മറികടക്കാന്‍ വാവേ വഴി കണ്ടെത്തിയിരിക്കാമെന്ന് സ്മാര്‍ട്ട്ഫോണ്‍ വിശകലന വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ചൈനയുടെ പുതിയ നേട്ടം നാഴികക്കല്ലാകുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, ചൈനീസ് കമ്പനി യുഎസ് ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും അമേരിക്കയുടെ അവകാശവാദങ്ങള്‍ വാവേ നിഷേധിക്കുകയാണ് ചെയ്തത്.

സെമി കണ്ടക്ടറുകളില്‍ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് ഗവേഷണ സ്ഥാപനമായ ടെക്ഇന്‍സൈറ്റ്‌സിന്റെ വിലയിരുത്തലില്‍ ചൈനയിലെ പ്രമുഖ ചിപ്പ് മേക്കറായ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ (SMIC) വികസിപ്പിച്ച 5G കിരിന്‍ 9000s പ്രൊസസര്‍ വാവേ ഫോണില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇത് ചൈനക്ക് വലിയ നേട്ടമാണെന്നും പറയുന്നു. ഭാഗികമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ SMIC യുഎസ് കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. അതേസമയം, ഫോണിന്റെ പ്രത്യേകതകളും ഘടകങ്ങളും വിവരിക്കാന്‍ വാവേ തയ്യാറായില്ല.

The post അമേരിക്കക്ക് വെല്ലുവിളി; ചൈനയുടെ അതിനൂതന സ്മാര്‍ട്‌ഫോണ്‍ ചിപ്പുകള്‍ അണിയറയിലെന്ന് അഭ്യൂഹം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16023 0
അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍! https://presslink.in/?p=15718&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2585%25e0%25b4%25ae%25e0%25b5%2587%25e0%25b4%25b0%25e0%25b4%25bf%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b4%2595%25e0%25b5%258d%25e0%25b4%2595%25e0%25b5%258d-%25e0%25b4%25ae%25e0%25b4%25b1%25e0%25b5%2581%25e0%25b4%25aa%25e0%25b4%259f%25e0%25b4%25bf%25e0%25b4%25af%25e0%25b4%25be%25e0%25b4%25af%25e0%25b4%25bf https://presslink.in/?p=15718#respond Mon, 11 Sep 2023 12:21:18 +0000 https://presslink.in/?p=15718 യുഎസും ചൈനയും വ്യാപാര തർക്കം മുറുകുന്നതിനിടെ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പളിന് വൻ സാമ്പത്തിക നഷ്ടം. ചൈനയുടെ തിരിച്ചടിക്ക് പിന്നാലെ, ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് സർക്കാർ ജീവനക്കാർക്ക് ഐഫോൺ […]

The post അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍! first appeared on Press Link.

]]>
യുഎസും ചൈനയും വ്യാപാര തർക്കം മുറുകുന്നതിനിടെ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പളിന് വൻ സാമ്പത്തിക നഷ്ടം. ചൈനയുടെ തിരിച്ചടിക്ക് പിന്നാലെ, ആപ്പിളിന് വിപണി മൂലധനത്തിൽ ഏകദേശം 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് സർക്കാർ ജീവനക്കാർക്ക് ഐഫോൺ ഉപയോ​ഗം വിലക്കിയതിന് പിന്നാലെ ആപ്പിളിന്റെ ഓഹരികൾ വ്യാഴാഴ്ച മൂന്ന് ശതമാനം ഇടിഞ്ഞു. ഈ ആഴ്ചയിൽ അഞ്ച് ശതമാനമാണ് ആപ്പിളിന്റെ മൂല്യം ഇടിഞ്ഞത്. ഐഫോണുകളോ മറ്റ് വിദേശ ബ്രാൻഡഡ് ഫോണുകളോ ഉപയോഗിക്കരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ചൈന ഉത്തരവിട്ടതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു.

യുഎസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാ​ഗമായാണ് ആപ്പിൾ ഉൽപ്പന്നങ്ങൾ വിലക്കാൻ ചൈന തീരുമാനിച്ചത്. എന്നാൽ തീരുമാനം ആപ്പിളിന് കനത്ത തിരിച്ചടിയായി. ആപ്പിളിന്റെ പ്രധാന വിപണികളിലൊന്നാണ് ചൈന. വരുമാനത്തിന്റെ 20 ശതമാനത്തോളം ചൈനയിൽ നിന്നാണെന്ന് ഇന്ററാക്ടീവിലെ നിക്ഷേപ മേധാവി വിക്ടോറിയ സ്കോളർ പറഞ്ഞു. അതേസമയം, വാർത്തയോട് ആപ്പിൾ പ്രതികരിച്ചില്ല. ആപ്പിൾ ഉൽപ്പന്ന നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിം​ഗും പ്രതികരിച്ചിട്ടില്ല. ചൈനീസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നിടത്തോളം കാലം ഏത് രാജ്യത്തുനിന്നും ഉൽപ്പന്നങ്ങളും സേവനങ്ങളും ചൈനീസ് വിപണിയിൽ വിൽക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മുറുകുകയാണ്. കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡൻ ചൈനയിലെ യുഎസ് ഹൈടെക് നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. സെപ്റ്റംബർ 12 ന്, ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പുറത്തിറക്കാനിരിക്കെയാണ് ചൈനയുടെ നിരോധനം പ്രാബല്യത്തിൽ വന്നത്. വലിയ മാറ്റങ്ങളോടെയാണ് ഐഫോൺ 15 പുറത്തിറക്കുക. ചൈനീസ് ടെക് ഭീമനായ വാവേയിൽ നിന്ന് കനത്ത മത്സരമാണ് ആപ്പിൾ നേരിടുന്നത്. ഐഫോണിനെ വെല്ലാൻ വാവേ ഫോണുകൾക്ക് സാധിക്കുമെന്നും ചൈനയിൽ അതിവേഗം വിൽപനയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

The post അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍! first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15718 0
ചൈന കയ്യേറിയ ഇന്ത്യന്‍ പ്രദേശമായ അക്‌സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിച്ചു https://presslink.in/?p=15408&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b5%2588%25e0%25b4%25a8-%25e0%25b4%2595%25e0%25b4%25af%25e0%25b5%258d%25e0%25b4%25af%25e0%25b5%2587%25e0%25b4%25b1%25e0%25b4%25bf%25e0%25b4%25af-%25e0%25b4%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25af%25e0%25b4%25a8%25e0%25b5%258d-%25e0%25b4%25aa https://presslink.in/?p=15408#respond Fri, 01 Sep 2023 07:27:39 +0000 https://presslink.in/?p=15408 ചൈന കയ്യേറിയ ഇന്ത്യന്‍ പ്രദേശമായ അക്‌സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിപ്പിച്ച് ചൈന. സൈനിക നീക്കത്തെയും മിസൈല്‍ ആക്രമണങ്ങളെയും പ്രതിരോധിക്കാനുതകുന്ന ഭൂഗര്‍ഭ അറകളാണ് ചൈന നിര്‍മ്മിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈനയുടെ അനധികൃത നിര്‍മ്മാണങ്ങളുടെ വിവരം പുറത്തറിഞ്ഞത്. അക്‌സായി ചിന്‍, അരുണാചല്‍ […]

The post ചൈന കയ്യേറിയ ഇന്ത്യന്‍ പ്രദേശമായ അക്‌സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിച്ചു first appeared on Press Link.

]]>
ചൈന കയ്യേറിയ ഇന്ത്യന്‍ പ്രദേശമായ അക്‌സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിപ്പിച്ച് ചൈന. സൈനിക നീക്കത്തെയും മിസൈല്‍ ആക്രമണങ്ങളെയും പ്രതിരോധിക്കാനുതകുന്ന ഭൂഗര്‍ഭ അറകളാണ് ചൈന നിര്‍മ്മിക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈനയുടെ അനധികൃത നിര്‍മ്മാണങ്ങളുടെ വിവരം പുറത്തറിഞ്ഞത്.

അക്‌സായി ചിന്‍, അരുണാചല്‍ പ്രദേശ് എന്നിവ ഉള്‍പ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയതിന് പിന്നാലെയാണ് അനധികൃത നിര്‍മ്മാണങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നത്. 2021 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ആഗസ്റ്റ് വരെയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ താരതമ്യത്തില്‍ ഏകദേശം 1.3 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ആറ് സ്ഥലങ്ങളില്‍ ചൈന ബങ്കറുകളും മറ്റു നിര്‍മ്മിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യാതിര്‍ത്തിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അക്‌സായി ചിന്‍ പ്രദേശം.

The post ചൈന കയ്യേറിയ ഇന്ത്യന്‍ പ്രദേശമായ അക്‌സായി ചിനില്‍ അനധികൃത ഭൂഗര്‍ഭ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിച്ചു first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15408 0
അരുണാചലും അക്‌സായ് ചിനും സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തി ചൈന https://presslink.in/?p=15304&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2585%25e0%25b4%25b0%25e0%25b5%2581%25e0%25b4%25a3%25e0%25b4%25be%25e0%25b4%259a%25e0%25b4%25b2%25e0%25b5%2581%25e0%25b4%2582-%25e0%25b4%2585%25e0%25b4%2595%25e0%25b5%258d%25e0%25b4%25b8%25e0%25b4%25be%25e0%25b4%25af%25e0%25b5%258d-%25e0%25b4%259a%25e0%25b4%25bf%25e0%25b4%25a8%25e0%25b5%2581%25e0%25b4%2582 https://presslink.in/?p=15304#respond Tue, 29 Aug 2023 11:32:48 +0000 https://presslink.in/?p=15304 അരുണാചൽ പ്രദേശും അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത […]

The post അരുണാചലും അക്‌സായ് ചിനും സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തി ചൈന first appeared on Press Link.

]]>
അരുണാചൽ പ്രദേശും അക്‌സായ് ചിന്‍ പ്രദേശവും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കി. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തിൽ, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമായി ചൈന അവകാശപ്പെടുന്നു.

തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായി ചൈന ഡെയ്‍ലി പത്രമാണ് റിപ്പോർട്ട് ചെയ്തത്.

ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ഭൂപടത്തിൽ ഉൾപ്പെടുത്തി ചൈന അവകാശവാദമുന്നയിക്കുന്നു. ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിയറ്റ്‌നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണയ് എന്നീ രാജ്യങ്ങൾക്കെല്ലാം ദക്ഷിണ ചൈനാ കടലിന്റെ മേൽ അവകാശവാദമുണ്ട്.

ഇന്ത്യൻ പ്രദേശങ്ങളുടെ പേര് ഏപ്രിലിൽ 11ന് ഏകപക്ഷീയമായി ചൈന പുനർനാമകരണം ചെയ്തിരുന്നു, പർവതശിഖരങ്ങളും നദികളും പാർപ്പിട പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. മുമ്പ് 2017ലും 2021ലും ചൈനയുടെ സിവിൽ അഫയർ മന്ത്രാലയം സമാന രീതിയിൽ ഏതാനും ഇന്ത്യൻ പ്രദേശങ്ങളുടെ പേരുമാറ്റിയിരുന്നു.

അരുണാചൽ പ്രദേശിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആധിപത്യം കാണിക്കാനുള്ള ചൈനയുടെ ശ്രമത്തെ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അപലപിച്ച് രംഗത്തെത്തിയിരുന്നു. ‘‘ഇത് ആദ്യമായല്ല ചൈന ഇത്തരമൊരു ശ്രമം നടത്തുന്നത്. ഇത്തരം ശ്രമങ്ങളെ ഞങ്ങൾ ഇതിനകം അപലപിച്ചിട്ടുണ്ട്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങൾ പറഞ്ഞിരുന്നു. ഇതേപോലെ കണ്ടുപിടിച്ച പേരുകൾ അടിച്ചേൽപ്പിക്കുന്നത് യാഥാർഥ്യത്തെ മാറ്റില്ല’’ – അദ്ദേഹം പറഞ്ഞു.

The post അരുണാചലും അക്‌സായ് ചിനും സ്വന്തം ഭൂപടത്തിൽ ഉൾപ്പെടുത്തി ചൈന first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15304 0
ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന; പ്രതിദിനം 40 മിനിറ്റ് മാത്രം https://presslink.in/?p=14364&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25a8%25e0%25b5%258d%25e0%25b4%25b1%25e0%25b5%25bc%25e0%25b4%25a8%25e0%25b5%2586%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b5%258d-%25e0%25b4%2589%25e0%25b4%25aa%25e0%25b4%25af%25e0%25b5%258b%25e0%25b4%2597%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2595 https://presslink.in/?p=14364#respond Sat, 05 Aug 2023 03:40:39 +0000 https://presslink.in/?p=14364 18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. രാത്രിയിലെ ഇന്‍റർനെറ്റ് ഉപയോഗം തടയുന്നതിനും ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്. […]

The post ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന; പ്രതിദിനം 40 മിനിറ്റ് മാത്രം first appeared on Press Link.

]]>
18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. രാത്രിയിലെ ഇന്‍റർനെറ്റ് ഉപയോഗം തടയുന്നതിനും ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്.

രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ്‌ ഇന്റര്‍നെറ്റ് നിയന്ത്രണം. ഈ സമയത്ത് 18 വയസ്സുവരെയുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ സാധിക്കില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ രണ്ടു മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റും 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടുമണിക്കൂറും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.

The post ഇന്റർനെറ്റ് ഉപയോഗത്തിൽ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ചൈന; പ്രതിദിനം 40 മിനിറ്റ് മാത്രം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14364 0
ഭൂമിയുടെ 10 കിലോമീറ്റർ താഴ്ചയിലേക്ക് ഭീമൻ കിണർ, നിർമാണം തുടങ്ങി ചൈന https://presslink.in/?p=14006&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ad%25e0%25b5%2582%25e0%25b4%25ae%25e0%25b4%25bf%25e0%25b4%25af%25e0%25b5%2581%25e0%25b4%259f%25e0%25b5%2586-10-%25e0%25b4%2595%25e0%25b4%25bf%25e0%25b4%25b2%25e0%25b5%258b%25e0%25b4%25ae%25e0%25b5%2580%25e0%25b4%25b1%25e0%25b5%258d%25e0%25b4%25b1%25e0%25b5%25bc-%25e0%25b4%25a4%25e0%25b4%25be%25e0%25b4%25b4 https://presslink.in/?p=14006#respond Fri, 28 Jul 2023 05:14:19 +0000 https://presslink.in/?p=14006 ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലേക്ക് കുഴിയ്ക്കാനൊരുങ്ങി ചൈന. ഈ വര്‍ഷം രണ്ടാമത്തെ പദ്ധതിയാണ് ചൈന നടപ്പാക്കുന്നത്. കഴിഞ്ഞ മാസവും ചൈന ഭൂമി കുഴിയ്ക്കല്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഭൂമിക്കടിയിലെ ആഴത്തിലുള്ള പ്രകൃതിവാതകത്തിന്റെ ശേഖരം കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 10,520 മീറ്റർ […]

The post ഭൂമിയുടെ 10 കിലോമീറ്റർ താഴ്ചയിലേക്ക് ഭീമൻ കിണർ, നിർമാണം തുടങ്ങി ചൈന first appeared on Press Link.

]]>
ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലേക്ക് കുഴിയ്ക്കാനൊരുങ്ങി ചൈന. ഈ വര്‍ഷം രണ്ടാമത്തെ പദ്ധതിയാണ് ചൈന നടപ്പാക്കുന്നത്. കഴിഞ്ഞ മാസവും ചൈന ഭൂമി കുഴിയ്ക്കല്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. ഭൂമിക്കടിയിലെ ആഴത്തിലുള്ള പ്രകൃതിവാതകത്തിന്റെ ശേഖരം കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 10,520 മീറ്റർ (6.5 മൈൽ) ആഴത്തില്‍ സിചുവാൻ പ്രവിശ്യയിലെ ഷെന്‍ഡിചുവാങ്കെയില്‍ കിണര്‍ നിര്‍മാണം വ്യാഴാഴ്ച തുടങ്ങിയെന്ന് വാര്‍ത്താഏജന്‍സിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷനാണ് കിണര്‍ നിര്‍മിക്കുന്നത്. മെയില്‍ സിൻജിയാങ്ങിലും 10 കിലോമീറ്റര്‍ ആഴത്തില്‍ കുഴിയ്ക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു.

ചൈനയിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ പദ്ധതിയായിരുന്നു ഇത്. ഡ്രില്ലിംഗ് സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനും ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനുമാണ് പദ്ധതി ആവിഷ്കരിച്ചതെങ്കിലും ആഴത്തിലുള്ള പ്രകൃതി വാതകത്തിന്റെ ശേഖരം കണ്ടെത്തുകയും പ്രധാന ലക്ഷ്യമാണ്. ചൈനയിലെ ഏറ്റവും വലിയ ഷെയ്ൽ വാതക ശേഖരം ഇവിടെയാണ്. ദുഷ്‌കരമായ ഭൂപ്രദേശം കാരണം എണ്ണക്കമ്പനികള്‍ക്ക് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ പരിമിതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. തുടർച്ചയായ വൈദ്യുതി ക്ഷാമം, ആഗോള വിപണിയിലെ ചാഞ്ചാട്ടം എന്നിവ മറികടക്കാന്‍ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് ഇന്ധന സുരക്ഷ ഉറപ്പാക്കുകയാണ് ചൈനയുടെ ലക്ഷ്യം.

ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തിൽ കൂടുതൽ പുരോഗതി കൈവരിക്കണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് 2021-ൽ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. ധാതു, ഊർജ്ജ വിഭവങ്ങൾ തിരിച്ചറിയാനും ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനങ്ങൾ തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങളുടെ അപകടസാധ്യതകൾ വിലയിരുത്താനും കഴിയുമെന്നാണ് നി​ഗമനം. റഷ്യയിലെ കോല സൂപ്പർഡീപ് ബോർഹോളാണ് ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമിത ഭൂ​ഗർഭ ദ്വാരം. 20 വർഷമെടുത്ത് ഡ്രിൽ ചെയ്താണ് 1989 ൽ 12,262 മീറ്റർ (40,230 അടി) ആഴത്തിൽ എത്തിയത്.

The post ഭൂമിയുടെ 10 കിലോമീറ്റർ താഴ്ചയിലേക്ക് ഭീമൻ കിണർ, നിർമാണം തുടങ്ങി ചൈന first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14006 0