The post സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ? അറിയാം, ഗൂഗിളിന്റെ പുതിയ ഫീച്ചര്‍; ഗൂഗിള്‍ ഡാര്‍ക്ക് വെബ് first appeared on Press Link.
]]>വരും ആഴ്ചകളില്‍ ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ അനുസരിച്ച് സ്വകാര്യ വിവരങ്ങള്‍ വല്ലതും ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടോയെന്നും മറ്റും അറിയാനായി ഡാര്‍ക്ക് വെബ് സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കും. ഏതെങ്കിലും വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ കണ്ടെത്തിയാല്‍, ഗൂഗിള്‍ ഒരു നോട്ടിഫിക്കേഷന്‍ നല്‍കുകയും സ്വയം പരിരക്ഷിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് സംസാരിക്കുകയും ചെയ്യും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഒരു ഉപഭോക്തൃ അക്കൗണ്ടും പണമടച്ചുള്ള ഗൂഗിള്‍ വണ്‍ അംഗത്വവും ഉണ്ടായിരിക്കണം.
സ്വകാര്യ വിവരങ്ങള്‍ക്കായി ഡാര്‍ക്ക് വെബ് നിരീക്ഷിക്കാന്‍ ഒരു പ്രൊഫൈല്‍ സജ്ജീകരിക്കാനും അവസരമുണ്ട്. ഏതെങ്കിലും വിവരങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തിയാല്‍ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ നല്കും. പണമടച്ചുള്ള ഗൂഗിള്‍ വണ്‍ അംഗത്വം ഇല്ലെങ്കില്‍പ്പോലും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയില്‍ വിലാസത്തിനായി ഡാര്‍ക്ക് വെബ് റിപ്പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനാകും.
ഇത് പരീക്ഷിക്കാനായി ഗൂഗിള്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പുചെയ്ത് ഡാര്‍ക്ക് വെബ് റിപ്പോര്‍ട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അടുത്ത പേജില്‍, റണ്‍ സ്‌കാന്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക. സ്‌കാന്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം. പൂര്‍ത്തിയായ ശേഷം റിസള്‍ട്ട് പരിശോധിക്കുക. ഐഡന്റിറ്റി മോഷണം നേരത്തേ കണ്ടുപിടിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
The post സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ? അറിയാം, ഗൂഗിളിന്റെ പുതിയ ഫീച്ചര്‍; ഗൂഗിള്‍ ഡാര്‍ക്ക് വെബ് first appeared on Press Link.
]]>The post ഇസ്രായേല്‍ പിന്തുണ, വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇമെയിലുമായി ഗൂഗിള്‍ സി.ഇ.ഒ first appeared on Press Link.
]]>ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ ആപ്പുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ്, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയും ഇസ്രയേലും അവിടുത്തെ ജനതയും നേരിട്ട ‘ഭീകരാക്രമണത്തെ’ അപലപിച്ചു. എന്നാല്‍ ഗാസയില്‍ കൊല്ലപ്പെട്ട നിരപരാധികളായ പലസ്തീനികളുടെ ദുരവസ്ഥയെക്കുറിച്ച് ഒന്നും മിണ്ടാത്തതിന്റെ പേരില്‍ ഇരുവരും വിമര്‍ശനം ഏറ്റുവാങ്ങുകയുണ്ടായി.
ഗൂഗിളിന്റെ ഇസ്രായേല്‍ ഓഫീസിലെ 2000-ത്തോളം ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയറിയിച്ചുകൊണ്ടായിരുന്നു സുന്ദര്‍ പിച്ചൈ ആദ്യം രംഗത്തുവന്നത്. ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ”ഈ വാരാന്ത്യത്തില്‍ ഇസ്രായേലില്‍ നടന്ന ഭീകരാക്രമണങ്ങളിലും രൂക്ഷമാകുന്ന സംഘര്‍ഷങ്ങളിലും അഗാധമായ ദുഃഖമുണ്ട്. ഗൂഗിളിന് ഇസ്രായേലില്‍ രണ്ട് ഓഫീസുകളിലായി 2,000-ത്തിലധികം ജീവനക്കാരുണ്ട്. അവര്‍ അനുഭവിക്കുന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ശനിയാഴ്ച മുതല്‍ ഞങ്ങളുടെ അടിയന്തര ശ്രദ്ധ ജീവനക്കാരുടെ സുരക്ഷയിലാണ്. എല്ലാ പ്രാദേശിക ജീവനക്കാരുമായും ബന്ധപ്പെട്ടു, അവരെ പിന്തുണയ്ക്കുന്നത് തുടരും. – സുന്ദര്‍ പിച്ചൈ കുറിച്ചു. പിന്നാലെ, ജൂതവിരുദ്ധതയുമായി(antisemitism) ബന്ധപ്പെട്ട സമൂഹ മാധ്യമ പോസ്റ്റും അദ്ദേഹം പങ്കുവെച്ചു. ‘ഈ ഭയാനകമായ നിമിഷത്തില്‍ യഹൂദ വിരുദ്ധതയ്ക്കെതിരെ ശബ്ദിക്കേണ്ടതും നിലകൊള്ളേണ്ടതും പ്രധാനമാണ്. അത് ഒരിക്കലും സ്വീകാര്യമല്ല. ഈ ചരിത്രപരമായ തിന്മയെ അപലപിക്കാനും അവബോധം വളര്‍ത്താനുമുള്ള ഈ പ്രതിബദ്ധതയില്‍ ഒപ്പിടുന്നതില്‍ അഭിമാനിക്കുന്നു’. – ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
എന്നാല്‍, പലസ്തീനെ കുറിച്ചോ, പലസ്തീനില്‍ നിന്നുള്ള ഗൂഗിളിന്റെ ജീവനക്കാരെ കുറിച്ചോ സി.ഇ.ഒ ഒരുവാക്ക് പോലും പറയാതിരുന്നതിനെതിരെ പലരും രംഗത്തുവരികയുണ്ടായി. ‘എന്റെ മുന്‍ തൊഴില്‍ദാതാവായ ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ കഴിഞ്ഞ ആഴ്ച പലസ്തീനിലെ സംഭവങ്ങളെക്കുറിച്ച് രണ്ടുതവണ പോസ്റ്റുകള്‍ പങ്കുവെച്ചു. ആദ്യം ഗൂഗിള്‍ ഇസ്രായേല്‍ ഓഫീസുകളിലെ ഇസ്രായേലി തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. രണ്ടാമത്തേത് യഹൂദവിരുദ്ധതക്കെതിരായുള്ള പോസ്റ്റും. എന്നാല്‍ പലസ്തീനികളെക്കുറിച്ചോ പലസ്തീനിയന്‍ ഗൂഗിള്‍ ജീവനക്കാരെക്കുറിച്ചോ ഒരു വാക്കുമില്ല, ‘ആന്റിസെമിറ്റിസത്തിനെതിരായ സുന്ദര്‍ പിച്ചൈയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഏരിയല്‍ കോറന്‍ എന്ന മുന്‍ ഗൂഗിള്‍ ജീവനക്കാരി X-ല്‍ പോസ്റ്റ് ചെയ്തു.
ഗൂഗിളിലെ ആയിരക്കണക്കിന് ജീവനക്കാര്‍ #NoTechforApartheid എന്ന മുദ്രാവാക്യത്തോടെ ഇസ്രായേല്‍ സൈന്യത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മിക്കുന്നത് നിര്‍ത്താന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടപ്പോള്‍ ‘സുന്ദര്‍’ ഒന്നും പറഞ്ഞില്ല. ഒരാഴ്ചയ്ക്കുള്ളില്‍ സൈന്യം 2,000-ലധികം ഗാസക്കാരെ കൊല്ലുകയും ഒരു ദശലക്ഷം ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിടുകയും അല്ലെങ്കില്‍ മരണം വരിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും നിങ്ങള്‍കൊന്നും പറയാനില്ലേ..? എന്നും അവര്‍ ചോദിച്ചു.
ഏരിയല്‍ കോറന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും എക്സിന്റെ 4 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തിട്ടുണ്ട്. പലരും അവരുടെ പോസ്റ്റിനെ അനുകൂലിച്ച് രംഗത്തുവരുന്നുണ്ട്. എന്നാല്‍, കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ, ജീവനക്കാര്‍ക്കായി രണ്ടാമതൊരു ‘ഇന്റേണല്‍ ഇ-മെയിലു’മായി ഗൂഗിള്‍ സി.ഇ.ഒ എത്തി. പുതിയ ഇ-മെയിലില്‍, രണ്ട് പ്രത്യേക പാരഗ്രാഫുകളിലായി ഗൂഗിളിലെ ജൂത ജീവനക്കാര്‍ക്കും പലസ്തീനിയന്‍, അറബ്, മുസ്‌ലിം ജീവനക്കാര്‍ക്കുമുള്ള പിന്തുണയും അവരുടെ സുരക്ഷയിലുള്ള ആശങ്കയും അറിയിച്ച് സുന്ദര്‍ പിച്ചൈ രംഗത്തുവന്നിട്ടുണ്ട്.
”ഇസ്രായേലിലെ ഗൂഗിളര്‍മാര്‍ ഇപ്പോഴും സുരക്ഷിതമായ ഇടങ്ങളില്‍ അഭയം പ്രാപിക്കുന്നു. ഞങ്ങളുടെ ടെല്‍ അവീവ്, ഹൈഫ ഓഫീസുകളില്‍ ഷെല്‍ട്ടറുകള്‍ ഉണ്ട്, അവ ആവശ്യമുള്ള ഗൂഗിളര്‍മാര്‍ക്കായി തുറന്നിരിക്കുന്നു,” -പിച്ചൈ അറിയിച്ചു. ‘ ഇസ്ലാമോഫോബിയയുടെ വര്‍ധനവ് തങ്ങളുടെ പലസ്തീന്‍, അറബ്, മുസ്‌ലിം ജീവനക്കാരെ ആഴത്തില്‍ ബാധിക്കുന്ന’തായും യുദ്ധത്തിനും മാനുഷിക പ്രതിസന്ധിക്കും ഇടയില്‍ ഗാസയിലെ പലസ്തീന്‍ പൗരന്മാര്‍ക്ക് കടുത്ത നാശനഷ്ടവും ജീവഹാനിയും നേരിടേണ്ടിവരുന്നത് ഭയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ഇ-മെയിലില്‍ കുറിച്ചു. ഇസ്രായേലിലും, ഗാസയിലും ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നോണ്‍-പ്രൊഫിറ്റ് സ്ഥാപനങ്ങള്‍ക്ക് കമ്പനി 8 മില്യണ്‍ ഡോളര്‍ ഗ്രാന്റായി നല്‍കുന്നതായും അദ്ദേഹം അറിയിച്ചു.
The post ഇസ്രായേല്‍ പിന്തുണ, വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ ഇമെയിലുമായി ഗൂഗിള്‍ സി.ഇ.ഒ first appeared on Press Link.
]]>The post ഇനി എഐ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ ചിത്രങ്ങള്‍ വരക്കാം, കണ്ടെത്താം first appeared on Press Link.
]]>കമ്പനിയുടെ വ്യവസ്ഥകള്‍ പാലിക്കാത്ത വിധമുള്ള ചിത്രങ്ങള്‍ ഇതുവഴി നിര്‍മിക്കാനാവില്ല. അപകടകരമായതും അനുചിതമായതുമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നത് തടയുന്നതിന് ഗൂഗിളിന്റെ എസ്ജിഇ സംവിധാനത്തില്‍ ഒരുപാട് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.വ്യക്തികളുടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ഇതില്‍ സാധിക്കില്ല. ഇങ്ങനെ നിര്‍മിക്കുന്ന ചിത്രങ്ങളിലെല്ലാം മെറ്റാഡാറ്റ ലേബലിങ് ഉണ്ടാവും. ഒപ്പം എഐ നിര്‍മിത ചിത്രമാണെന്ന് കാണിക്കുന്ന വാട്ടര്‍മാര്‍ക്കും നല്‍കും. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ടൂള്‍. ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ട് ആധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മേയില്‍ എസ്.ജി.ഇ അവതരിപ്പിച്ചത്. അന്ന് മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഗൂഗിളിന്റെ എഐ ഇമേജ് ജനറേറ്റര്‍ ഉപയോഗിക്കുന്നതിന്…
ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക. ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇടത് വശത്ത് മുകളിലായുള്ള ലാബ്സ് ഐക്കണ്‍ ടാപ്പ് ചെയ്യുക. (ഫീച്ചര്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് കാണൂ)
അല്ലെങ്കില്‍ ഗൂഗിള്‍ ലാബ്സ് വെയ്റ്റ് ലിസ്റ്റില്‍ ജോയിന്‍ ചെയ്യുക.
ഫീച്ചര്‍ ലഭ്യമാണെങ്കില്‍ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് ഓണ്‍ ചെയ്യുക.
The post ഇനി എഐ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ ചിത്രങ്ങള്‍ വരക്കാം, കണ്ടെത്താം first appeared on Press Link.
]]>The post ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; ഇനി മുതല്‍ സെര്‍ച്ച് റിസള്‍ട്ട് ലഭിക്കുക ഇങ്ങനെ first appeared on Press Link.
]]>ഗൂഗിള്‍ വെബ്‌സൈറ്റിലും ആപ്പിലും എസ്ജിഇ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ജനറേറ്റീവ് എഐയുടെ പിന്തുണയോടെയുള്ള സേര്‍ച് ഫലങ്ങള്‍ ലഭിക്കും. സേര്‍ച് ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാക്കുകയാണ് എസ്ജിഇയുടെ ലക്ഷ്യം. ഗൂഗിള്‍ ഡോട്.കോം വെബ്‌സൈറ്റില്‍ അല്ലെങ്കില്‍ ഫോണിലെ ഗൂഗിള്‍ ആപ്പിലുള്ള സേര്‍ച് ലാബ്‌സ് ഐകണില്‍ ക്ലിക്ക് ചെയ്ത് എസ്ജിഇ ആക്ടിവേറ്റ് ചെയ്യാം.
അമേരിക്കക്ക് പുറമെ ജപ്പാനില്‍ മാത്രം ലഭ്യമായിരുന്ന എസ്.ജി.എ സംവിധാനമാണ് കമ്പനി ഇന്ത്യയിലേക്കും എത്തിക്കാന്‍ തയ്യാറെടുക്കുന്നത്. ഇതോടെ ഏതെങ്കിലും കാര്യം ഗൂഗിളില്‍ തിരഞ്ഞാല്‍ കൂടുതല്‍ കൃത്യതയോടെയും വിശദമായതുമായ സെര്‍ച്ച് റിസള്‍ട്ടുകളായിരിക്കും നമുക്ക് ഇനി മുതല്‍ ഗൂഗിളില്‍ നിന്നും ലഭിക്കുക.
The post ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; ഇനി മുതല്‍ സെര്‍ച്ച് റിസള്‍ട്ട് ലഭിക്കുക ഇങ്ങനെ first appeared on Press Link.
]]>The post ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച first appeared on Press Link.
]]>ആപ്പിളിന്റെ സെക്യൂരിറ്റി എഞ്ചിനീയറിങ് ആൻഡ് ആർക്കിടെക്ചർ (SEAR) ടീമാണ് ക്രോമിലെ ബഗ് കണ്ടെത്തിയത്. പിന്നാലെ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. അതേസമയം, ഗൂഗിളിന്റെ എല്ലാ ഉൽപ്പന്ന ലൈനുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം സുരക്ഷയ്ക്ക് അടിത്തറ നൽകുന്നതിനായി നിലവിൽ ആപ്പിളിന്റെ SEAR ടീമിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് ക്രോം. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്നതും ക്രോമിനെയാണ്. ആളുകൾക്ക് സുരക്ഷിതമായ ബ്രൗസിങ് അനുഭവം സമ്മാനിക്കാനായി ഗൂഗിൾ നിരന്തരം ക്രോം ബ്രൗസറിന് സുരക്ഷാ അപ്ഡേറ്റുകൾ നൽകാറുണ്ട്. ആപ്പിൾ അടക്കം പുറത്തുനിന്നുള്ള പലരുടെയും റിപ്പോർട്ടുകൾ പ്രകാരം കണ്ടെത്തിയ 11 സുരക്ഷാ വീഴ്ചകൾ പരിഹരിച്ചതായി ഗൂഗിൾ അതിന്റെ ഏറ്റവും പുതിയ Chrome അപ്‌ഡേറ്റിൽ വെളിപ്പെടുത്തിയിരുന്നു.
The post ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച first appeared on Press Link.
]]>The post ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും, മുന്നറിയിപ്പുമായി ഗൂഗിൾ first appeared on Press Link.
]]>കുറെനാള്‍ ഉപയോഗിക്കാതെയുള്ള അക്കൗണ്ടുകളില്‍ ദുരുപയോഗത്തിന് സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് ഗൂഗിള്‍ പറയുന്നു. ഇത്തരം അക്കൗണ്ടുകള്‍ സുരക്ഷയുടെ ഭാഗമായുള്ള ടു ഫാക്ടര്‍ ഒതന്റിഫിക്കേഷന് വിധേയമാകാന്‍ സാധ്യത കുറവാണ്. വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ ചോരാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. ജി മെയില്‍,െ്രെഡവ്,ഫോട്ടോസ്,മീറ്റ്,കലണ്ടര്‍ എന്നിവ ഭാവിയില്‍ കിട്ടാതാകുമെന്ന് അക്കൗണ്ട് ഡിലീറ്റ് ആകും മുന്‍പ് ഉപഭോക്താക്കളെ അറിയിക്കും. ഒരു തവണ ഡിലീറ്റായാല്‍ പുതിയ അക്കൗണ്ടിന് പഴയ ജിമെയില്‍ അഡ്രസ് ഉപയോഗിക്കാനാവില്ല. അക്കൗണ്ട് നിലനിര്‍ത്തേണ്ടവര്‍ 2 വര്‍ഷം കൂടുമ്പോള്‍ ലോഗിന്‍ ചെയ്യാന്‍ മറക്കരുതെന്ന് കമ്പനി വ്യക്തമാക്കി.
The post ഗൂഗിൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും, മുന്നറിയിപ്പുമായി ഗൂഗിൾ first appeared on Press Link.
]]>The post ഗൂഗിൾ ബാർഡിൽ മലയാളത്തിലും ചോദിക്കാം! 40 ഭാഷകളിൽ കൂടി ലഭ്യമാവും first appeared on Press Link.
]]>ഈ വർഷം മാർച്ചിൽ ആരംഭിച്ച ഗൂഗിൾ ബാർഡ് യു കെ യിലും യു എസിലുമാണ് ആദ്യം അവതരിപ്പിച്ചത്. വെയ്റ്റിംഗ് പോസ്റ്റുകൾ നീക്കം ചെയ്തതുൾപ്പെടെ ഒട്ടേറെ മാറ്റങ്ങളാണ് ബാർഡ് വരുത്തിയത്. 180 രാജ്യങ്ങളിലേക്ക് അതിന്റെ സേവനം വിപുലീകരിച്ചതായും കമ്പനി പ്രഖ്യാപിച്ചിരുന്നു.
പുതിയ ഫീച്ചറുകൾ
ഉപയോക്താക്കൾക്ക് ബാർഡ് പ്രതികരണങ്ങൾ ഓഡിയോ രൂപത്തിൽ കേൾക്കാനാവും. ഈ ഫീച്ചർ ഇപ്പോൾ 40 ഭാഷകളിലും ലഭ്യമാണ്. ബാർഡിന്റെ പ്രതികരണങ്ങളുടെ ടോണും ശൈലിയും വിവിധ രീതിയിൽ മാറ്റാൻ ഉള്ള സംവിധാനവും ലഭ്യമാണ് .കൂടാതെ ഉപയോക്താക്കൾക്ക് നിർദേശങ്ങളിൽ ചിത്രങ്ങൾ ഉൾപ്പെടുത്താനും കഴിയും. തുടർന്ന് ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും ബാർഡിന് സാധിക്കും.നിലവിൽ രണ്ടു ഫീച്ചറുകളും ഇംഗ്ലീഷിൽ മാത്രം ലഭ്യമാവും. ഭാവിയിൽ കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനു കമ്പനി പദ്ധതിയിടുന്നു.
The post ഗൂഗിൾ ബാർഡിൽ മലയാളത്തിലും ചോദിക്കാം! 40 ഭാഷകളിൽ കൂടി ലഭ്യമാവും first appeared on Press Link.
]]>The post 2006- 2013 കാലയളവിൽ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുണ്ടോ? എങ്കിൽ 630 രൂപ ‘ഒത്തുതീർപ്പ് തുക’ ലഭിക്കും! first appeared on Press Link.
]]>എന്നാൽ കേട്ടതിനെ അപ്പാടെ അങ്ങനെ അവിശ്വസിക്കേണ്ട. കാരണം കോടതി ഉത്തരവ് അനുസരിച്ച് ഗൂഗിൾ നിങ്ങൾക്കും ഒരുപക്ഷേ നഷ്ടപരിഹാരമായി പണം തന്നേക്കാം. പക്ഷേ അത് അതിനു മുമ്പ് നഷ്ടപരിഹാരത്തിന് നിങ്ങൾ അർഹനാണ് എന്ന് അറിയിക്കേണ്ടതുണ്ട്. ഏത് കോടതി, എന്ത് നഷ്ടപരിഹാരം, അതിന് എന്ത് തെറ്റാണ് ഗൂഗിൾ ചെയ്തത്?.
എന്തിനാണ് ഗൂഗിൾ നിങ്ങൾക്ക് പണം നൽകേണ്ടിവരുന്നത്, എത്ര രൂപ കിട്ടും തുടങ്ങി നിരവധി സംശയങ്ങൾ പലർക്കും ഉണ്ടാകും. എല്ലാം വിശദമായി വ്യക്തമാക്കാം. അമേരിക്കയിലെ ഒരു കോടതിയിൽ ഇപ്പോൾ ഗൂഗിൾ എതിർകക്ഷിയായി ഒരു ക്ലാസ് ആക്ഷൻ നടക്കുകയാണ്. ഗൂഗിൾ ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ സെർച്ച് വിവരങ്ങൾ തേർഡ് പാർട്ടി വെബ്സൈറ്റുകളുമായി പങ്കിട്ടു എന്നാണ് കേസ്.
ഇതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെട്ടു എന്നും അന്യായമായി ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കാനും അവ മറ്റ് വെബ്സൈറ്റുകൾക്ക് കൈമാറാനും ഗൂഗിളിന് അവകാശമില്ല എന്നുമാണ് വാദിഭാഗം വാദിക്കുന്നത്. എന്നാൽ ആരോപണം കോടതിയിൽ ഗൂഗിൾ പാടേ നിഷേധിച്ചു. ഹർജിക്കാർ ആരോപിക്കുന്നതുപോലുള്ള സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല എന്നാണ് ഗൂഗിൾ വാദിച്ചത്.
ആരോപണങ്ങൾ നിഷേധിച്ചു എങ്കിലും പ്രശ്നം ഒത്തുതീർപ്പ് ആക്കുന്നതിനായി ഒരു സെറ്റിൽമെന്റ് എന്ന നിലയിൽ 23 മില്യൺ ഡോളർ നൽകാമെന്ന് ഗൂഗിൾ സമ്മതിച്ചു എന്നാണ് വാർത്തകൾ വന്നിരിക്കുന്നത്. 2006 നും 2013 നും ഇടയിൽ ഗൂഗിൾ സെർച്ച് ഉപയോഗിക്കുകയും സെർച്ച് റിസൾട്ടിൽ ക്ലിക്ക് ചെയ്യുകയും ചെയ്ത ഉപയോക്താക്കൾക്ക് ഈ സെറ്റിൽമെന്റ് തുകയ്ക്ക് അർഹതയുണ്ട്.
ഗൂഗിൾ ഒത്തുതീർപ്പിന്റെ ഭാഗമായി നൽകുന്ന തുകയുടെ ഒരു അംശത്തിന് ഈ നിശ്ചിത കാലയളവിൽ ഗൂഗിൾ സെർച്ച് ചെയ്ത ‘എല്ലാവർക്കും’ അർഹതയുണ്ട്. അതിനാൽത്തന്നെ ദശലക്ഷക്കണക്കിന് ഗൂഗിൾ ഉപയോക്താക്കൾക്ക് സെറ്റിൽമെന്റിലൂടെ പണം ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. പക്ഷേ ഈ തുക ലഭിക്കണമെങ്കിൽ അതിന് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
ആർക്കൊക്കെ പണം അവകാശപ്പെടാം?: ഗൂഗിൾ സെർച്ച് ഉപയോഗിക്കുകയും 2006 ഒക്ടോബർ 26 നും 2013 സെപ്റ്റംബർ 30 നും ഇടയിൽ കമ്പനി നൽകിയ സെർച്ച് റിസൾട്ട് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും ചെയ്‌തിട്ടുള്ള എല്ലാവർക്കും പണം അവകാശപ്പെടാൻ കഴിയും. സെറ്റിൽമെന്റിൽ നിന്നുള്ള പണത്തിന് യോഗ്യത നേടുന്നതിന്, 2023 ജൂലൈ 31-നകം ഒരു ക്ലെയിം നടത്തേണ്ടതുണ്ട്.
ഒരുപാട് ആളുകൾ ഇക്കാലയളവിൽ ഗൂഗിൾ സെർച്ച് ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാൽ ക്ലെയിം ചെയ്യുന്നവർക്ക് മാത്രമാണ് സെറ്റിൽമെന്റ് തുകയുടെ വിഹിതത്തിന് അർഹത ഉണ്ടാകുക. ആളുകൾക്ക് ക്ലെയിമുകൾ സമർപ്പിക്കുന്നതിനായി സെറ്റിൽമെന്റിന്റെ അഡ്മിനിസ്ട്രേറ്റർമാർ ഒരു വെബ്സൈറ്റ് സജ്ജമാക്കി. വ്യക്തിഗത പേഔട്ട് 7.70 ഡോളർ ആണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ കൃത്യമായ ക്ലെയിം ഉന്നയിക്കുന്ന ആളുകളുടെ എണ്ണത്തെ അനുസരിച്ച് തുകയിൽ മാറ്റമുണ്ടാകും.
ക്ലെയിം ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ മുഴുവൻ പേരും സ്ട്രീറ്റ് വിലാസവും ഇമെയിൽ വിലാസവും സമർപ്പിക്കാൻ ജൂലൈ 31 വരെ സമയമുണ്ട്. ക്ലെയിം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ക്ലെയിം വെബ്സൈറ്റിലേക്ക്(refererheadersettlement.com) പോകുകയും രജിസ്റ്റർ ചെയ്ത് ക്ലാസ് മെംബർ ഐഡി നേടുകയും വേണം. ക്ലെയിം ഉന്നയിക്കുന്നതിന് ക്ലാസ് ഐഡി നിർബന്ധമാണ്.
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ മെയിലിൽ ക്ലാസ് ഐഡി ലഭിക്കും. ഇത് ഉപയോഗിച്ചാണ് ഓൺലൈൻ ക്ലെയിം ഫയൽ ചെയ്യേണ്ടത്. ക്ലെയിം സമർപ്പിക്കുന്നതിന് ആവശ്യമുള്ളവ: വിലാസവും ഇമെയിലും ഉൾപ്പെടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ. 2006 ഒക്‌ടോബർ 25-നും 2013 സെപ്റ്റംബർ 30-നും ഇടയിൽ ഗൂഗിളിൽ സെർച്ച് ചെയ്തതായും ഒരു സെർച്ച് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്‌തതായുമുള്ള സാക്ഷ്യപ്പെടുത്തൽ.
PayPal, Venmo അല്ലെങ്കിൽ ഒരു പ്രീപെയ്ഡ് കാർഡ് പോലെയുള്ള നിങ്ങളുടെ പേയ്‌മെന്റ് രീതി. നിങ്ങളുടെ ക്ലെയിം ഫോമിലെ വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം- ഇത്രയുമാണ് നൽകേണ്ടത്. 2023 ജൂലൈ 31 വരെയാണ് ക്ലെയിം ഉന്നയിക്കാൻ സമയം നൽകിയിരിക്കുന്നത്. ഇതിന് ശേഷം മാത്രമേ ഓരോരുത്തർക്കും എത്ര തുക ലഭിക്കൂ എന്ന് വ്യക്തമാകൂ.
ക്ലെയിം ചെയ്യാൻ താൽപ്പര്യമില്ലാത്ത ആളുകൾക്ക് അത് അറിയിക്കാനുള്ള സൗകര്യവും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. അതേസമയം ഒത്തുതീർപ്പ് ഇതുവരെ അന്തിമമായിട്ടില്ല. ഈ ഒത്തുതീർപ്പ് സംബന്ധിച്ച വാദം നിലവിൽ ഒക്ടോബർ 12-ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. കോടതി അനുമതി ലഭിച്ചാൽ മാത്രമേ ഒത്തുതീർപ്പ് നടക്കൂ. കോടതി അനുമതി നൽകിയാലും അപ്പീൽ നൽകാനുള്ള അവസരം ഉള്ളതിനാൽ പണം ലഭിക്കാനുള്ള നടപടികൾക്ക് സമയമെടുത്തേക്കാം.
The post 2006- 2013 കാലയളവിൽ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുണ്ടോ? എങ്കിൽ 630 രൂപ ‘ഒത്തുതീർപ്പ് തുക’ ലഭിക്കും! first appeared on Press Link.
]]>The post അദ്ഭുതമായി ഗൂഗിൾ എഐ മാജിക് എഡിറ്റർ first appeared on Press Link.
]]>The post അദ്ഭുതമായി ഗൂഗിൾ എഐ മാജിക് എഡിറ്റർ first appeared on Press Link.
]]>The post ഗൂഗിള്‍ മാപ്‌സ് ഇനി 3D-യില്‍ വഴികാണിക്കും first appeared on Press Link.
]]>കാറോ ബൈക്കോ ഒടിക്കുമ്പോള്‍ മാത്രമല്ല നടക്കുമ്പോള്‍ വരെ നമ്മള്‍ ഗൂഗിള്‍ മാപ് ഉപയോഗപ്പെടുത്താറുള്ളതിനാല്‍ ഈ ആപ്പ് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ജനങ്ങളെ ‘വഴിതെറ്റാതെ’ കാക്കുന്ന ഗൂഗിള്‍ മാപ്സില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ വരാന്‍ പോകുകയാണ്. മറ്റ് ഉപയോഗങ്ങള്‍ക്ക് പുറമെ നാവിഗേഷനില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന അപ്‌ഡേറ്റുകളാണ് ഗൂഗിള്‍ നടപ്പിലാക്കുന്നത്.
യഥാര്‍ത്ഥ സാഹചര്യങ്ങളുടെ ത്രിമാന കാഴ്ച നല്‍കുന്ന തരത്തിലാണ് പരിഷ്‌കാരങ്ങള്‍. ‘ഇമ്മേഴ്‌സീവ് വ്യൂ ഫോര്‍ റൂട്ട്‌സ്’ ഉള്‍പ്പെടെ പുതുക്കിയ ആപ്ലിക്കേഷന്‍ ഈ വര്‍ഷം അവസാനത്തോടെ ലോകത്തിലെ തെരഞ്ഞെടുക്കപ്പെട്ട 15 നഗരങ്ങളില്‍ പുറത്തിറക്കും. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഇമ്മേഴ്സീവ് വ്യൂ എന്ന സമാന സവിശേഷതയാണ് ഇമ്മേഴ്സീവ് വ്യൂ ഫോര്‍ റൂട്ട്‌സിന്റെ അടിസ്ഥാനം.
ബൈക്ക് ലെയ്ന്‍, നടപ്പാതകള്‍, സങ്കീര്‍ണമായ ജംഗ്ഷനുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രിവ്യൂ ചെയ്യാന്‍ ഈ ഡിജിറ്റല്‍ മോഡല്‍ അനുവദിക്കുന്നു. മുകളില്‍ നിന്ന് താഴേക്കുള്ള ത്രിമാന കാഴ്ച ഇത് ലഭ്യമാക്കും. ഗൂഗിള്‍ മാപ്‌സിലുള്ള കോടിക്കണക്കിന് ഏരിയല്‍ ചിത്രങ്ങളും സ്ട്രീറ്റ് വ്യൂസും ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഒരു നഗരത്തിന്റെ ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിക്കുന്നത്.
ഡ്രൈവിംഗിനിടെ നാവിഗേഷന്റെ ത്രിമാന അനുഭവം ഇത് ലഭ്യമാക്കുന്നു. ഗൂഗിള്‍ മാപ് അപ്‌ഡേറ്റില്‍ ഒരാള്‍ തന്റെ ലക്ഷ്യംസ്ഥാനം നല്‍കിക്കഴിഞ്ഞാല്‍ യാത്രയ്ക്കിടയില്‍ റോഡിലെ ലൈവ് ട്രാഫിക് അപ്ഡേറ്റ്, ബൈക്ക് പാതകള്‍, നടപ്പാതകള്‍, കവലകള്‍, പാര്‍ക്കിംഗ് എന്നിവയുടെ മള്‍ട്ടി-ഡൈമന്‍ഷണല്‍ ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്യും. യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതിനായി സഹായിക്കാന്‍ അപ്‌ഡേറ്റഡ് ഗൂഗിള്‍ മാപ്‌സില്‍ കാലാവസ്ഥ പ്രവചന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
‘ഗൂഗിള്‍ മാപ്സ് പ്രതിദിനം 20 ബില്യണ്‍ കിലോമീറ്റര്‍ ദിശ കാണിക്കുന്നു. ഒരുപാട് യാത്രകളാണത്. നിങ്ങളുടെ മുഴുവന്‍ യാത്രയും മുന്‍കൂട്ടി കാണാന്‍ കഴിയുമെന്ന കാര്യം സങ്കല്‍പ്പിച്ച് നോക്കൂ. റൂട്ടുകള്‍ക്കായുള്ള ഇമ്മേഴ്സീവ് വ്യൂ ഉപയോഗിച്ച് ഇപ്പോള്‍ നിങ്ങള്‍ നടക്കുകയോ സൈക്ലിംഗ് ചെയ്യുകയോ ഡ്രൈവ് ചെയ്യുകയോ ചെയ്യാം’ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ബുധനാഴ്ച തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഈ ഫീച്ചര്‍ ഒരാള്‍ക്ക് എങ്ങനെ സഹായകരമാണെന്ന് മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ഒരു വലിയ നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്യുകയാണ്. 200 കിലോമീറ്റര്‍ ദൂരത്തേക്കാണ് യാത്ര. ഇമ്മേഴ്സീവ് വ്യൂ ഫോര്‍ റൂട്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മുഴുവന്‍ റൂട്ടും ഒരു 3D മാപ്പായി കാണാന്‍ പറ്റും. വഴിയിലെ ട്രാഫിക് എങ്ങനെയാണെന്നും ഏത് ജംഗഷനിലാണ് ഏറ്റവും തിരക്കുള്ളതെന്നും വാഹനം എവിടെ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാമെന്നും നോക്കി മനസ്സിലാക്കാം. ഒപ്പം ഒരു നിശ്ചിത സ്ഥലത്ത് കാലാവസ്ഥ എന്തായിരിക്കുമെന്നും ദൃശ്യമാകും. സാധാരണ ബ്ലൂ, യെല്ലോ, റെഡ് ലൈനുകളില്‍ നിന്ന് വ്യത്യസ്തമായി ഇമ്മേഴ്സീവ് വ്യൂവില്‍ ആ റൂട്ടിലെ റോഡിനെ വ്യക്തമായി വരച്ചുകാണിച്ചാണ് ട്രാഫിക് സാന്ദ്രത സൂചിപ്പിക്കുന്നത്.
ആംസ്റ്റര്‍ഡാം, ബെര്‍ലിന്‍, ഡബ്ലിന്‍, ഫ്‌ലോറന്‍സ്, ലാസ് വെഗാസ്, ലണ്ടന്‍, ലോസ് ഏയ്ഞ്ചലസ്, മിയാമി, ന്യൂയോര്‍ക്ക്, പാരീസ്, സാന്‍ ഫ്രാന്‍സിസ്‌കോ, സാന്‍ ജോസ്, സിയാറ്റില്‍, ടോക്കിയോ, വെനീസ് തുടങ്ങിയ നഗരങ്ങളിലാകും പുതിയ ഗൂഗിള്‍ മാപ്സ് അപ്ഡേറ്റ് ആദ്യം ലഭ്യമാകുക. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ഗൂഗിള്‍ മാപ്‌സ് 3D-യില്‍ ലഭ്യമാകും. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് അവരുടെ ഗാഡ്ജറ്റുകളില്‍ അപ്ഡേറ്റഡ് ഗൂഗിള്‍ മാപ്സ് ഉടന്‍ ലഭിക്കാന്‍ സാധ്യതയില്ല. ഇത് ഇന്ത്യയിലേക്കെത്താന്‍ കുറച്ച് സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
The post ഗൂഗിള്‍ മാപ്‌സ് ഇനി 3D-യില്‍ വഴികാണിക്കും first appeared on Press Link.
]]>