google ai bard - Press Link https://presslink.in Bringing News Together, Linking the World Sun, 15 Oct 2023 03:22:30 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png google ai bard - Press Link https://presslink.in 32 32 ഇനി എഐ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ ചിത്രങ്ങള്‍ വരക്കാം, കണ്ടെത്താം https://presslink.in/?p=16573&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2587%25e0%25b4%25a8%25e0%25b4%25bf-%25e0%25b4%258e%25e0%25b4%2590-%25e0%25b4%25b8%25e0%25b4%25b9%25e0%25b4%25be%25e0%25b4%25af%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b5%258b%25e0%25b4%259f%25e0%25b5%2586-%25e0%25b4%2597%25e0%25b5%2582%25e0%25b4%2597%25e0%25b4%25bf%25e0%25b4%25b3%25e0%25b5%258d https://presslink.in/?p=16573#respond Sun, 15 Oct 2023 03:22:30 +0000 https://presslink.in/?p=16573 ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന പുതിയ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് (എസ്.ജി.ഇ)ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ റിസര്‍ച്ച് ലാബ്സ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇമേജന്‍ എഐ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡാല്‍ഇ 3 മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിങ് […]

The post ഇനി എഐ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ ചിത്രങ്ങള്‍ വരക്കാം, കണ്ടെത്താം first appeared on Press Link.

]]>
ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന പുതിയ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് (എസ്.ജി.ഇ)ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ റിസര്‍ച്ച് ലാബ്സ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇമേജന്‍ എഐ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡാല്‍ഇ 3 മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിങ് ഇമേജ് ക്രിയേറ്ററിന് സമാനമാണിത്. മാര്‍ച്ചില്‍ അവതരിപ്പിച്ച ബിങ് ഇമേജ് ക്രിയേറ്റര്‍ ഇതിനകം ഉപഭോക്താക്കള്‍ക്കിടയില്‍ പ്രീതിപിടിച്ചുപറ്റിയിട്ടുണ്ട്.

കമ്പനിയുടെ വ്യവസ്ഥകള്‍ പാലിക്കാത്ത വിധമുള്ള ചിത്രങ്ങള്‍ ഇതുവഴി നിര്‍മിക്കാനാവില്ല. അപകടകരമായതും അനുചിതമായതുമായ ചിത്രങ്ങള്‍ നിര്‍മിക്കുന്നത് തടയുന്നതിന് ഗൂഗിളിന്റെ എസ്ജിഇ സംവിധാനത്തില്‍ ഒരുപാട് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.വ്യക്തികളുടെ യഥാര്‍ത്ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ഇതില്‍ സാധിക്കില്ല. ഇങ്ങനെ നിര്‍മിക്കുന്ന ചിത്രങ്ങളിലെല്ലാം മെറ്റാഡാറ്റ ലേബലിങ് ഉണ്ടാവും. ഒപ്പം എഐ നിര്‍മിത ചിത്രമാണെന്ന് കാണിക്കുന്ന വാട്ടര്‍മാര്‍ക്കും നല്‍കും. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ടൂള്‍. ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ട് ആധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് മേയില്‍ എസ്.ജി.ഇ അവതരിപ്പിച്ചത്. അന്ന് മുതല്‍ നിരവധി പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഗൂഗിളിന്റെ എഐ ഇമേജ് ജനറേറ്റര്‍ ഉപയോഗിക്കുന്നതിന്…

ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ ആപ്പ് തുറക്കുക. ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഇടത് വശത്ത് മുകളിലായുള്ള ലാബ്സ് ഐക്കണ്‍ ടാപ്പ് ചെയ്യുക. (ഫീച്ചര്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഇത് കാണൂ)
അല്ലെങ്കില്‍ ഗൂഗിള്‍ ലാബ്സ് വെയ്റ്റ് ലിസ്റ്റില്‍ ജോയിന്‍ ചെയ്യുക.
ഫീച്ചര്‍ ലഭ്യമാണെങ്കില്‍ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് ഓണ്‍ ചെയ്യുക.

The post ഇനി എഐ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ ചിത്രങ്ങള്‍ വരക്കാം, കണ്ടെത്താം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=16573 0
ഗൂഗിൾ ബാർഡിൽ മലയാളത്തിലും ചോദിക്കാം! 40 ഭാഷകളിൽ കൂടി ലഭ്യമാവും https://presslink.in/?p=13544&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2597%25e0%25b5%2582%25e0%25b4%2597%25e0%25b4%25bf%25e0%25b5%25be-%25e0%25b4%25ac%25e0%25b4%25be%25e0%25b5%25bc%25e0%25b4%25a1%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25ae%25e0%25b4%25b2%25e0%25b4%25af%25e0%25b4%25be%25e0%25b4%25b3%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2581 https://presslink.in/?p=13544#respond Fri, 14 Jul 2023 06:33:36 +0000 https://presslink.in/?p=13544 ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ടെക് കമ്പനികൾ പൂർണമായി പ്രയോജനപ്പെടുത്തുന്നു. ഗൂഗിൾ ബാർഡ് സേവനം 40 ഭാഷകളിൽ കൂടെ ലഭ്യമാവും. മലയാളം ഉൾപ്പെടെ ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി. കന്നട, ഉറുദു, തുടങ്ങി വിവിധ ഭാഷകളിൽ ബാർഡ് […]

The post ഗൂഗിൾ ബാർഡിൽ മലയാളത്തിലും ചോദിക്കാം! 40 ഭാഷകളിൽ കൂടി ലഭ്യമാവും first appeared on Press Link.

]]>
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ടെക് കമ്പനികൾ പൂർണമായി പ്രയോജനപ്പെടുത്തുന്നു. ഗൂഗിൾ ബാർഡ് സേവനം 40 ഭാഷകളിൽ കൂടെ ലഭ്യമാവും. മലയാളം ഉൾപ്പെടെ ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി. കന്നട, ഉറുദു, തുടങ്ങി വിവിധ ഭാഷകളിൽ ബാർഡ് സേവനം ലഭ്യമാവും.

ഈ വർഷം മാർച്ചിൽ ആരംഭിച്ച ഗൂഗിൾ ബാർഡ് യു കെ യിലും യു എസിലുമാണ് ആദ്യം അവതരിപ്പിച്ചത്. വെയ്റ്റിംഗ് പോസ്റ്റുകൾ നീക്കം ചെയ്തതുൾപ്പെടെ ഒട്ടേറെ മാറ്റങ്ങളാണ് ബാർഡ് വരുത്തിയത്. 180 രാജ്യങ്ങളിലേക്ക് അതിന്റെ സേവനം വിപുലീകരിച്ചതായും കമ്പനി പ്രഖ്യാപിച്ചിരുന്നു.

പുതിയ ഫീച്ചറുകൾ

ഉപയോക്താക്കൾക്ക് ബാർഡ് പ്രതികരണങ്ങൾ ഓഡിയോ രൂപത്തിൽ കേൾക്കാനാവും. ഈ ഫീച്ചർ ഇപ്പോൾ 40 ഭാഷകളിലും ലഭ്യമാണ്. ബാർഡിന്റെ പ്രതികരണങ്ങളുടെ ടോണും ശൈലിയും വിവിധ രീതിയിൽ മാറ്റാൻ ഉള്ള സംവിധാനവും ലഭ്യമാണ് .കൂടാതെ ഉപയോക്താക്കൾക്ക് നിർദേശങ്ങളിൽ ചിത്രങ്ങൾ ഉൾപ്പെടുത്താനും കഴിയും. തുടർന്ന് ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും ബാർഡിന് സാധിക്കും.നിലവിൽ രണ്ടു ഫീച്ചറുകളും ഇംഗ്ലീഷിൽ മാത്രം ലഭ്യമാവും. ഭാവിയിൽ കൂടുതൽ ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനു കമ്പനി പദ്ധതിയിടുന്നു.

The post ഗൂഗിൾ ബാർഡിൽ മലയാളത്തിലും ചോദിക്കാം! 40 ഭാഷകളിൽ കൂടി ലഭ്യമാവും first appeared on Press Link.

]]>
https://presslink.in/?feed=rss2&p=13544 0
2006- 2013 കാലയളവിൽ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുണ്ടോ? എങ്കിൽ 630 രൂപ ‘ഒത്തുതീർപ്പ് തുക’ ലഭിക്കും! https://presslink.in/?p=12757&utm_source=rss&utm_medium=rss&utm_campaign=2006-2013-%25e0%25b4%2595%25e0%25b4%25be%25e0%25b4%25b2%25e0%25b4%25af%25e0%25b4%25b3%25e0%25b4%25b5%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2597%25e0%25b5%2582%25e0%25b4%2597%25e0%25b4%25bf%25e0%25b4%25b3%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%25b8%25e0%25b5%2586%25e0%25b5%25bc%25e0%25b4%259a%25e0%25b5%258d https://presslink.in/?p=12757#respond Fri, 23 Jun 2023 16:32:30 +0000 https://presslink.in/?p=12757 ഗൂഗിൾ സെർച്ച് ഉപയോഗിച്ചതിന് പണം ലഭിക്കും എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ആദ്യമൊന്ന് അ‌മ്പരക്കാൻ സാധ്യതയുണ്ട്. കാരണം ലോകമാകെ കോടിക്കണക്കിന് പേരാണ് ഒരു ദിവസം ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നത്. അ‌ത്രയും പേർക്ക് നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ ഇറങ്ങിപ്പുറപ്പെട്ടാൽ ഗൂഗിളിന്റെ​ പൊടിപോലും ബാക്കികാണില്ല എന്ന് […]

The post 2006- 2013 കാലയളവിൽ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുണ്ടോ? എങ്കിൽ 630 രൂപ ‘ഒത്തുതീർപ്പ് തുക’ ലഭിക്കും! first appeared on Press Link.

]]>
ഗൂഗിൾ സെർച്ച് ഉപയോഗിച്ചതിന് പണം ലഭിക്കും എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ആദ്യമൊന്ന് അ‌മ്പരക്കാൻ സാധ്യതയുണ്ട്. കാരണം ലോകമാകെ കോടിക്കണക്കിന് പേരാണ് ഒരു ദിവസം ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നത്. അ‌ത്രയും പേർക്ക് നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ ഇറങ്ങിപ്പുറപ്പെട്ടാൽ ഗൂഗിളിന്റെ​ പൊടിപോലും ബാക്കികാണില്ല എന്ന് കേൾക്കുന്നവർ ഒരുപക്ഷേ ചിന്തിച്ചേക്കാം.

എന്നാൽ കേട്ടതിനെ അ‌പ്പാടെ അ‌ങ്ങനെ അ‌വിശ്വസിക്കേണ്ട. കാരണം കോടതി ഉത്തരവ് അ‌നുസരിച്ച് ഗൂഗിൾ നിങ്ങൾക്കും ഒരുപക്ഷേ നഷ്ടപരിഹാരമായി പണം തന്നേക്കാം. പക്ഷേ അ‌ത് അ‌തിനു മുമ്പ് നഷ്ടപരിഹാരത്തിന് നിങ്ങൾ അ‌ർഹനാണ് എന്ന് അ‌റിയിക്കേണ്ടതുണ്ട്. ഏത് കോടതി, എന്ത് നഷ്ടപരിഹാരം, അ‌തിന് എന്ത് തെറ്റാണ് ഗൂഗിൾ ചെയ്തത്?.

എന്തിനാണ് ഗൂഗിൾ നിങ്ങൾക്ക് പണം നൽകേണ്ടിവരുന്നത്, എത്ര രൂപ കിട്ടും തുടങ്ങി നിരവധി സംശയങ്ങൾ പലർക്കും ഉണ്ടാകും. എല്ലാം വിശദമായി വ്യക്തമാക്കാം. അ‌മേരിക്കയിലെ ഒരു കോടതിയിൽ ഇപ്പോൾ ഗൂഗിൾ എതിർകക്ഷിയായി ഒരു ക്ലാസ് ആക്ഷൻ നടക്കുകയാണ്. ഗൂഗിൾ ഉപയോക്താക്കളുടെ അ‌നുമതിയില്ലാതെ അ‌വരുടെ സെർച്ച് വിവരങ്ങൾ തേർഡ് പാർട്ടി വെബ്​സൈറ്റുകളുമായി പങ്കിട്ടു എന്നാണ് കേസ്.

ഇതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെട്ടു എന്നും അ‌ന്യായമായി ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കാനും അ‌വ മറ്റ് വെബ്​സൈറ്റുകൾക്ക് ​കൈമാറാനും ഗൂഗിളിന് അ‌വകാശമില്ല എന്നുമാണ് വാദിഭാഗം വാദിക്കുന്നത്. എന്നാൽ ആരോപണം കോടതിയിൽ ഗൂഗിൾ പാടേ നിഷേധിച്ചു. ഹർജിക്കാർ ആ​രോപിക്കുന്നതുപോലുള്ള സംഭവങ്ങൾ ഒന്നും നടന്നിട്ടില്ല എന്നാണ് ഗൂഗിൾ വാദിച്ചത്.

 

ആരോപണങ്ങൾ നിഷേധിച്ചു എങ്കിലും പ്രശ്നം ഒത്തുതീർപ്പ് ആക്കുന്നതിനായി ​ഒരു സെറ്റിൽമെന്റ് എന്ന നിലയിൽ 23 മില്യൺ ഡോളർ നൽകാമെന്ന് ഗൂഗിൾ സമ്മതിച്ചു എന്നാണ് വാർത്തകൾ വന്നിരിക്കുന്നത്. 2006 നും 2013 നും ഇടയിൽ ഗൂഗിൾ സെർച്ച് ഉപയോഗിക്കുകയും സെർച്ച് റിസൾട്ടിൽ ക്ലിക്ക് ചെയ്യുകയും ചെയ്ത ഉപയോക്താക്കൾക്ക് ഈ സെറ്റിൽമെന്റ് തുകയ്ക്ക് അ‌ർഹതയുണ്ട്.

ഗൂഗിൾ ഒത്തുതീർപ്പിന്റെ ഭാഗമായി നൽകുന്ന തുകയുടെ ഒരു അ‌ംശത്തിന് ഈ നിശ്ചിത കാലയളവിൽ ഗൂഗിൾ സെർച്ച് ചെയ്ത ‘എല്ലാവർക്കും’ അ‌ർഹതയുണ്ട്. അ‌തിനാൽത്തന്നെ ദശലക്ഷക്കണക്കിന് ഗൂഗിൾ ഉപയോക്താക്കൾക്ക് സെറ്റിൽമെന്റിലൂടെ പണം ക്ലെയിം ചെയ്യാൻ അർഹതയുണ്ട്. പക്ഷേ ഈ തുക ലഭിക്കണമെങ്കിൽ അ‌തിന് ചില നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

ആർക്കൊക്കെ പണം അ‌വകാശപ്പെടാം?: ഗൂഗിൾ സെർച്ച് ഉപയോഗിക്കുകയും 2006 ഒക്ടോബർ 26 നും 2013 സെപ്റ്റംബർ 30 നും ഇടയിൽ കമ്പനി നൽകിയ സെർച്ച് റിസൾട്ട് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും ചെയ്‌തിട്ടുള്ള എല്ലാവർക്കും പണം അ‌വകാശപ്പെടാൻ കഴിയും. സെറ്റിൽമെന്റിൽ നിന്നുള്ള പണത്തിന് യോഗ്യത നേടുന്നതിന്, 2023 ജൂലൈ 31-നകം ഒരു ക്ലെയിം നടത്തേണ്ടതുണ്ട്.

 

ഒരുപാട് ആളുകൾ ഇക്കാലയളവിൽ ഗൂഗിൾ സെർച്ച് ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാൽ ക്ലെയിം ചെയ്യുന്നവർക്ക് മാത്രമാണ് സെറ്റിൽമെന്റ് തുകയുടെ വിഹിതത്തിന് അ‌ർഹത ഉണ്ടാകുക. ആളുകൾക്ക് ക്ലെയിമുകൾ സമർപ്പിക്കുന്നതിനായി സെറ്റിൽമെന്റിന്റെ അഡ്മിനിസ്ട്രേറ്റർമാർ ഒരു വെബ്സൈറ്റ് സജ്ജമാക്കി. വ്യക്തിഗത പേഔട്ട് 7.70 ഡോളർ ആണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ കൃത്യമായ ക്ലെയിം ഉന്നയിക്കുന്ന ആളുകളുടെ എണ്ണത്തെ അ‌നുസരിച്ച് തുകയിൽ മാറ്റമുണ്ടാകും.

ക്ലെയിം ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ മുഴുവൻ പേരും സ്ട്രീറ്റ് വിലാസവും ഇമെയിൽ വിലാസവും സമർപ്പിക്കാൻ ജൂലൈ 31 വരെ സമയമുണ്ട്. ക്ലെയിം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ക്ലെയിം വെബ്​സൈറ്റിലേക്ക്(refererheadersettlement.com) പോകുകയും രജിസ്റ്റർ ചെയ്ത് ക്ലാസ് മെംബർ ഐഡി നേടുകയും വേണം. ക്ലെയിം ഉന്നയിക്കുന്നതിന് ക്ലാസ് ഐഡി നിർബന്ധമാണ്.

വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ മെയിലിൽ ക്ലാസ് ഐഡി ലഭിക്കും. ഇത് ഉപയോഗിച്ചാണ് ഓൺ​ലൈൻ ക്ലെയിം ഫയൽ ചെയ്യേണ്ടത്. ക്ലെയിം സമർപ്പിക്കുന്നതിന് ആവശ്യമുള്ളവ: വിലാസവും ഇമെയിലും ഉൾപ്പെടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ. 2006 ഒക്‌ടോബർ 25-നും 2013 സെപ്‌റ്റംബർ 30-നും ഇടയിൽ ഗൂഗിളിൽ സെർച്ച് ചെയ്തതായും ഒരു ​സെർച്ച് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്‌തതായുമുള്ള സാക്ഷ്യപ്പെടുത്തൽ.

PayPal, Venmo അല്ലെങ്കിൽ ഒരു പ്രീപെയ്ഡ് കാർഡ് പോലെയുള്ള നിങ്ങളുടെ പേയ്‌മെന്റ് രീതി. നിങ്ങളുടെ ക്ലെയിം ഫോമിലെ വിവരങ്ങൾ ശരിയാണെന്ന് സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം- ഇത്രയുമാണ് നൽകേണ്ടത്. 2023 ജൂലൈ 31 വരെയാണ് ക്ലെയിം ഉന്നയിക്കാൻ സമയം നൽകിയിരിക്കുന്നത്. ഇതി​ന് ശേഷം മാത്രമേ ഓരോരുത്തർക്കും എത്ര തുക ലഭിക്കൂ എന്ന് വ്യക്തമാകൂ.

ക്ലെയിം ചെയ്യാൻ താൽപ്പര്യമില്ലാത്ത ആളുകൾക്ക് അ‌ത് അ‌റിയിക്കാനുള്ള സൗകര്യവും വെബ്​സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. അ‌തേസമയം ഒത്തുതീർപ്പ് ഇതുവരെ അന്തിമമായിട്ടില്ല. ഈ ഒത്തുതീർപ്പ് സംബന്ധിച്ച വാദം നിലവിൽ ഒക്ടോബർ 12-ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. കോടതി അ‌നുമതി ലഭിച്ചാൽ മാത്രമേ ഒത്തുതീർപ്പ് നടക്കൂ. കോടതി അ‌നുമതി നൽകിയാലും അ‌പ്പീൽ നൽകാനുള്ള അ‌വസരം ഉള്ളതിനാൽ പണം ലഭിക്കാനുള്ള നടപടികൾക്ക് സമയമെടുത്തേക്കാം.

The post 2006- 2013 കാലയളവിൽ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുണ്ടോ? എങ്കിൽ 630 രൂപ ‘ഒത്തുതീർപ്പ് തുക’ ലഭിക്കും! first appeared on Press Link.

]]>
https://presslink.in/?feed=rss2&p=12757 0