The post അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍! first appeared on Press Link.
]]>യുഎസ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൾ ഉൽപ്പന്നങ്ങൾ വിലക്കാൻ ചൈന തീരുമാനിച്ചത്. എന്നാൽ തീരുമാനം ആപ്പിളിന് കനത്ത തിരിച്ചടിയായി. ആപ്പിളിന്റെ പ്രധാന വിപണികളിലൊന്നാണ് ചൈന. വരുമാനത്തിന്റെ 20 ശതമാനത്തോളം ചൈനയിൽ നിന്നാണെന്ന് ഇന്ററാക്ടീവിലെ നിക്ഷേപ മേധാവി വിക്ടോറിയ സ്കോളർ പറഞ്ഞു. അതേസമയം, വാർത്തയോട് ആപ്പിൾ പ്രതികരിച്ചില്ല. ആപ്പിൾ ഉൽപ്പന്ന നിരോധനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗും പ്രതികരിച്ചിട്ടില്ല. ചൈനീസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നിടത്തോളം കാലം ഏത് രാജ്യത്തുനിന്നും ഉൽപ്പന്നങ്ങളും സേവനങ്ങളും ചൈനീസ് വിപണിയിൽ വിൽക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം മുറുകുകയാണ്. കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡൻ ചൈനയിലെ യുഎസ് ഹൈടെക് നിക്ഷേപത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. സെപ്റ്റംബർ 12 ന്, ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പുറത്തിറക്കാനിരിക്കെയാണ് ചൈനയുടെ നിരോധനം പ്രാബല്യത്തിൽ വന്നത്. വലിയ മാറ്റങ്ങളോടെയാണ് ഐഫോൺ 15 പുറത്തിറക്കുക. ചൈനീസ് ടെക് ഭീമനായ വാവേയിൽ നിന്ന് കനത്ത മത്സരമാണ് ആപ്പിൾ നേരിടുന്നത്. ഐഫോണിനെ വെല്ലാൻ വാവേ ഫോണുകൾക്ക് സാധിക്കുമെന്നും ചൈനയിൽ അതിവേഗം വിൽപനയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
The post അമേരിക്കക്ക് മറുപടിയായി ചൈന കൊടുത്തത് എട്ടിന്‍റെ പണി, കണ്ണീരണിഞ്ഞ് ആപ്പിൾ, നഷ്ടം 200 ബില്യണ്‍ ഡോളര്‍! first appeared on Press Link.
]]>The post മിന്നല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം; 150W ചാര്‍ജിങ് കേബിളുമായി ഐ ഫോണ്‍ 15 പ്രോ first appeared on Press Link.
]]>70cm നീളം, USB-4 Gen 2 പ്രോട്ടോക്കോള്‍, 60Hz-ല്‍ 4K-നുള്ള പിന്തുണ, 150W പവര്‍ എന്നിവയായിരിക്കും ഈ കേബിളിന്റെ പ്രത്യേകതകള്‍. ഉയര്‍ന്ന ഫ്രെയിം റേറ്റില്‍ 4K വീഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് ഐഫോണുകള്‍ ആയിതിനാല്‍ തന്നെ ഉയര്‍ന്ന ഔട്ട്പുട്ട് കൂടുതല്‍ സംഭരണവും ഇവ ആവശ്യപ്പെടുന്നു അതിനാല്‍ വേഗത്തിലുള്ള ഡാറ്റ കൈമാറ്റം ആവശ്യമാണ്. ഇതുകൊണ്ടുതന്നെ USB-C ഓപ്ഷന്‍ കൊണ്ടുവന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വളരെ ഗുണം ചെയ്യുന്നതാണ്.
വേഗത്തിലുള്ള ചാര്‍ജിംഗിനും മെച്ചപ്പെട്ട ട്രാന്‍സ്ഫര്‍ വേഗതയ്ക്കും ഇവ ഉപകരിക്കും. ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളില്‍ ഇതിനായി ഉപയോഗിക്കുന്ന കേബിളുകളില്‍ തണ്ടര്‍ബോള്‍ട്ട് 4 ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ട്രാന്‍സ്ഫര്‍ വേഗത സാധ്യമാക്കുന്ന കേബിളുകളാണ് ഇവ. രണ്ട് നിറങ്ങളിലായിരിക്കും ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് എന്നിവ പുറത്തിറങ്ങുക. പ്രോ മോഡലുകളില്‍ ആപ്പിള്‍ ഒരു ടൈറ്റാനിയം ഫ്രെയിം ഉപയോഗിനും സാധ്യത ഉണ്ട്. ഐഫോണ്‍ 15 പ്രോയ്ക്ക് 6.1 ഇഞ്ചും ഐഫോണ്‍ 15 പ്രോ മാക്‌സിന് 6.7 ഇഞ്ചും ഡിസ്‌പ്ലേ വലുപ്പം ഉണ്ടാകും.
The post മിന്നല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം; 150W ചാര്‍ജിങ് കേബിളുമായി ഐ ഫോണ്‍ 15 പ്രോ first appeared on Press Link.
]]>The post സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് first appeared on Press Link.
]]>ജുലൈ 17 മുതല്‍ റഷ്യയുടെ വ്യാപാര മന്ത്രാലയത്തിലെ ജീവനക്കാരെ ജോലി സ്ഥലത്ത് ഐഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഐഫോണ്‍ സുരക്ഷിതമല്ലെന്നും ഇതിന് ബദല്‍ തേടേണ്ടതുണ്ടെന്നുമാണ് റഷ്യന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വാദം. അമേരിക്ക അവരുടെ ഉപകരണങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തുണ്ടെന്നാണ് റഷ്യന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ആരോപണം.
കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കയുടെ ഹാക്കിങ്ങിന് സാധ്യതയുണ്ടന്ന് ചൂണ്ടികാട്ടി ഉദ്യോഗസ്ഥരോട് ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോഗം നിര്‍ത്തലാക്കാന്‍ പ്രസിഡന്റ് ഓഫീസ് ആവശ്യപ്പെട്ടിരുന്നു.കൂടാതെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ആപ്പിള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റഷ്യന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ ഈ ആരോപണത്തെ നിഷേധിക്കുകയും ചെയ്തു.
The post സര്‍ക്കാര്‍ ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് first appeared on Press Link.
]]>