the ranveer show beerbiceps - Press Link https://presslink.in Bringing News Together, Linking the World Tue, 05 Sep 2023 10:54:21 +0000 en-US hourly 1 https://wordpress.org/?v=6.7.2 https://presslink.in/wp-content/uploads/2023/05/cropped-cropped-cropped-cropped-PRESS-LINK-LOGO-22-e1683709892999-32x32.png the ranveer show beerbiceps - Press Link https://presslink.in 32 32 ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം https://presslink.in/?p=15506&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%2595%25e0%25b5%258d%25e0%25b4%25b7%25e0%25b5%2587%25e0%25b4%25a4%25e0%25b5%258d%25e0%25b4%25b0%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25b2%25e0%25b5%2586-%25e0%25b4%25b6%25e0%25b4%25bf%25e0%25b4%25b5%25e0%25b4%25b2%25e0%25b4%25bf%25e0%25b4%2582%25e0%25b4%2597%25e0%25b4%2582-%25e0%25b4%25ae https://presslink.in/?p=15506#respond Tue, 05 Sep 2023 10:54:21 +0000 https://presslink.in/?p=15506 ലഖ്‌നൗ: ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടും വിവാഹം നടക്കാത്തതിനാലുള്ള മനോവിഷത്തിനെ തുടര്‍ന്ന് ശിവലിംഗം മോഷ്ടിച്ച് ഭക്തൻ. ഉത്തര്‍പ്രദേശിലെ കൗശാംഭി ജില്ലയിലെ ഭൈറോ ബാബ ക്ഷേത്രത്തി ലെ ശിവലിംഗമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ശിവലിംഗം മോഷണം […]

The post ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം first appeared on Press Link.

]]>
ലഖ്‌നൗ: ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടും വിവാഹം നടക്കാത്തതിനാലുള്ള മനോവിഷത്തിനെ തുടര്‍ന്ന് ശിവലിംഗം മോഷ്ടിച്ച് ഭക്തൻ. ഉത്തര്‍പ്രദേശിലെ കൗശാംഭി ജില്ലയിലെ ഭൈറോ ബാബ ക്ഷേത്രത്തി ലെ ശിവലിംഗമാണ് മോഷണം പോയത്.

കഴിഞ്ഞ ദിവസം ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ശിവലിംഗം മോഷണം പോയ കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിനിടെ പ്രതി ഛോട്ടുവിനെ പൊലീസ് പിടികൂടി. മോഷ്ടിച്ച ശിവലിംഗവും പൊലീസ് കണ്ടെടുത്തു.

സാവന്‍ മാസത്തില്‍ തന്റെ വിവാഹം നടക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടും വിവാഹം നടക്കാത്തതിനാലുള്ള മനോവിഷമത്തിലാണ് ശിവലിംഗം മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

The post ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15506 0
മകളും മകനും സന്യാസ ജീവിതം തിരഞ്ഞെടുത്തു; കോടികൾ ഉപേക്ഷിച്ച് മക്കളുടെ പാത പിന്തുടർന്നു മാതാപിതാക്കളും! https://presslink.in/?p=15192&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25ae%25e0%25b4%2595%25e0%25b4%25b3%25e0%25b5%2581%25e0%25b4%2582-%25e0%25b4%25ae%25e0%25b4%2595%25e0%25b4%25a8%25e0%25b5%2581%25e0%25b4%2582-%25e0%25b4%25b8%25e0%25b4%25a8%25e0%25b5%258d%25e0%25b4%25af%25e0%25b4%25be%25e0%25b4%25b8-%25e0%25b4%259c%25e0%25b5%2580%25e0%25b4%25b5%25e0%25b4%25bf%25e0%25b4%25a4 https://presslink.in/?p=15192#respond Sat, 26 Aug 2023 05:30:12 +0000 https://presslink.in/?p=15192 കോടികളുടെ സ്വത്തുക്കൾ വേണ്ടെന്നു വച്ചാണ് ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരിയായ ദിപേഷ് ഷായും, ഭാര്യ പിക്കാ ഷായും സന്യാസികളാകാൻ തീരുമാനിച്ചത്. വർഷങ്ങൾക്കു മുമ്പ് മകളും, പിന്നെ മകനും സഞ്ചരിച്ച പാത പിന്തുടരാൻ ഈ മാതാപിതാക്കൾക്ക് അ‌ധികം ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. ഷാ കുടുംബത്തിന് അവരുടെ […]

The post മകളും മകനും സന്യാസ ജീവിതം തിരഞ്ഞെടുത്തു; കോടികൾ ഉപേക്ഷിച്ച് മക്കളുടെ പാത പിന്തുടർന്നു മാതാപിതാക്കളും! first appeared on Press Link.

]]>
കോടികളുടെ സ്വത്തുക്കൾ വേണ്ടെന്നു വച്ചാണ് ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരിയായ ദിപേഷ് ഷായും, ഭാര്യ പിക്കാ ഷായും സന്യാസികളാകാൻ തീരുമാനിച്ചത്. വർഷങ്ങൾക്കു മുമ്പ് മകളും, പിന്നെ മകനും സഞ്ചരിച്ച പാത പിന്തുടരാൻ ഈ മാതാപിതാക്കൾക്ക് അ‌ധികം ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. ഷാ കുടുംബത്തിന് അവരുടെ ആത്മീയ യാത്രയിൽ അർപ്പിതമായ ചരിത്രമുണ്ട്. ചെറു പ്രായത്തിൽ മക്കൾ ഉപേക്ഷിച്ച ആഡംബര ജീവതം തങ്ങൾക്കും വേണ്ടെന്നു വച്ച് മാതാപിതാക്കൾ. മകനും മകളും സന്യസ ജീവിതം തിരഞ്ഞെടുത്ത് വർഷങ്ങൾക്കു ശേഷമാണ് ഈ അച്ഛനും അമ്മയും മക്കളുടെ പാത പിന്തുടരുന്നത്. ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരിയായ ദിപേഷ് ഷായും, ഭാര്യ പിക്കാ ഷായുമാണ് ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

അഞ്ചു വർഷങ്ങൾക്കു മുമ്പ്, 12 വയസുള്ളപ്പോഴാണ് ഇവരുടെ മകൻ ഭാഗ്യരത്ന വിജയ്ജി സന്യാസ ജീവിതം തിരഞ്ഞെടുത്തത്. ഇന്ന് ഭവ്യ ഷാ എന്നാണ് വിജയ്ജി അറിയപ്പെടുന്നത്. ചേച്ചി സന്യസ ജീവിതം തിരഞ്ഞെടുത്തതായിരുന്നു അനിയനെ സ്വാധീനിച്ചത്. ഏകദേശം ഒരു ദശകം മുമ്പാണ് ഷാ ദമ്പതികളുടെ മകൻ സന്യാസ ജീവിതം തിരഞ്ഞെടുത്തത്. സമ്പത്തിന്റെ ലോകത്ത് ജനിച്ചു വളർന്ന രണ്ട് മക്കളും ചെറുപ്രായത്തിൽ തന്നെ ദീക്ഷ തിരഞ്ഞെടുത്തത് മാതാപിതാക്കളെ വേദനിപ്പിച്ചിരിക്കാം. ഇതാകാം ഇവരെയും മക്കളുടെ പാതയിൽ നയിച്ചതെന്നാണു വിലയിരുത്തൽ. ഷായുടെ മകൻ ഭാഗ്യരത്ന തന്റെ ദീക്ഷ ചടങ്ങിന് ഫെരാരിയിൽ ആയിരുന്നു എത്തിയത്. മാതാപിതാക്കളായ ദിപേഷും പിക്കയും ഇതേ ആവശ്യത്തിനായി ജാഗ്വറിൽ എത്തി. സൂറത്തിലെ ഏറ്റവും വിജയകരമായ വജ്രവ്യാപാരികളിൽ ഒരാളാണ് ദിപേഷ് ഷാ. പ്രതിവർഷം 15 കോടിയിലധികം രൂപ വിറ്റുവരവുള്ള സ്ഥാപനത്തിന്റെ ഉടമയായിരുന്നു ഇദ്ദേഹം. ഇവരാണ് തങ്ങളുടെ ഭൗതിക സമ്പത്തും, ആഡംബര ജീവിതവും ഉപേക്ഷിച്ച് സന്യാസികളാകുന്നത്. സന്യാസത്തിന് തയ്യാറെടുക്കുന്ന ദിനേശ് ഷാ ഇതിനകം 350 കിലോമീറ്റർ നടന്നപ്പോൾ പിക്ക വനിതാ സന്യാസിമാർക്കൊപ്പം 500 കിലോമീറ്റർ പിന്നിട്ടു.

എന്റെ മകൾ ദീക്ഷ എടുത്തപ്പോൾ, എന്നെങ്കിലും അവളുടെ പാത പിന്തുടരാൻ ഞങ്ങളും ആഗ്രഹിച്ചു. ഞാൻ സമ്പത്തും വിജയവും സമ്പാദിച്ചു, പക്ഷേ ആത്യന്തികമായ സമാധാനത്തിനും സന്തോഷത്തിനുമുള്ള അന്വേഷണം ഒരിക്കലും അവസാനിച്ചില്ലെന്നു ദീപേഷ് ഷാ പറഞ്ഞു.

ദീപേഷിന്റെ കുടുംബത്തിന് ആത്മീയതയിൽ വലിയ പാരമ്പര്യമുണ്ട്. ദീപേഷിന്റെ പിതാവ് പ്രവീൺ വൻതോതിൽ ശർക്കര, പഞ്ചസാര വ്യാപാരം നടത്തിയിരുന്ന വ്യക്തിയാണ്. ജൈന സന്യാസികളുമായി സംവദിക്കുന്നതിനും അടുക്കുന്നതിനുമാണ് ഇദ്ദേഹം സൂറത്തിലേയ്ക്ക് താമസം മാറ്റിയത്. ഷാ കുടുംബത്തിന് അവരുടെ ആത്മീയ യാത്രയിൽ അർപ്പിതമായ ചരിത്രമുണ്ടെന്നു സാരം.

The post മകളും മകനും സന്യാസ ജീവിതം തിരഞ്ഞെടുത്തു; കോടികൾ ഉപേക്ഷിച്ച് മക്കളുടെ പാത പിന്തുടർന്നു മാതാപിതാക്കളും! first appeared on Press Link.

]]>
https://presslink.in/?feed=rss2&p=15192 0
സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ് https://presslink.in/?p=14034&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b8%25e0%25b4%25bf%25e0%25b4%25a8%25e0%25b4%25bf%25e0%25b4%25ae-%25e0%25b4%25aa%25e0%25b4%2595%25e0%25b4%25b0%25e0%25b5%258d%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf-%25e0%25b4%25aa%25e0%25b5%258d%25e0%25b4%25b0%25e0%25b4%25a6%25e0%25b4%25b0%25e0%25b5%258d%25e0%25b4%25b6 https://presslink.in/?p=14034#respond Fri, 28 Jul 2023 12:50:23 +0000 https://presslink.in/?p=14034 ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍-2023 രാജ്യസഭ പാസാക്കി. മണിപ്പുര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ […]

The post സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ് first appeared on Press Link.

]]>
ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ സിനിമയ്ക്ക് രാജ്യത്ത് മൊത്തമായോ ഭാഗികമായോ അംഗീകാരം പിന്‍വലിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതടക്കമുള്ള ചട്ടങ്ങളടങ്ങിയ സിനിമാട്ടോഗ്രാഫി ഭേദഗതി ബില്‍-2023 രാജ്യസഭ പാസാക്കി. മണിപ്പുര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഭരണകക്ഷി അംഗങ്ങളുടെ ചര്‍ച്ചയ്ക്കുശേഷം ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. ഈ ചട്ടം പഴയ ബില്ലിലും ഉണ്ടായിരുന്നെങ്കിലും 1990-ലെ കെ.എം. ശങ്കരപ്പ കേസില്‍ സുപ്രീംകോടതി പാടില്ല എന്ന് വ്യക്തമാക്കിയിരുന്നു.

സിനിമ പകര്‍ത്തിപ്രദര്‍ശിപ്പിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും നിര്‍മാണച്ചെലവിന്റെ അഞ്ചുശതമാനം പിഴയും ചുമത്താന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. സിനിമാശാലകളില്‍ ഫോണിലൂടെ സിനിമ പകര്‍ത്തുന്നവര്‍ക്കുള്‍പ്പെടെ ഇതു ബാധകമാവും. പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് മാത്രം കാണാവുന്ന എ സര്‍ട്ടിഫിക്കറ്റും എല്ലാവര്‍ക്കും കാണാവുന്ന യു സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനൊപ്പം യുഎ കാറ്റഗറിയില്‍ ഏഴ്+, 13+, 16+ എന്നിങ്ങനെ വിവിധ പ്രായക്കാര്‍ക്ക് കാണാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 10 വര്‍ഷം എന്നതിനു പകരം എന്നത്തേക്കുമാക്കുന്നതാണ് മറ്റൊരു ഭേദഗതി. സിനിമ ലൈസന്‍സിങ് ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനും പകര്‍പ്പുകള്‍ തടയുന്നതിനുമാണ് പുതിയ നിയമമെന്ന് രാജ്യസഭയില്‍ ബില്ലവതരിപ്പിച്ച് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. പകര്‍പ്പവകാശ ലംഘനത്തിലൂടെ സിനിമാമേഖലയ്ക്ക് ഓരോ വര്‍ഷവും 20,000 കോടിയുടെ നഷ്ടമാണുണ്ടാവുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി.) സ്വയംഭരണ സ്ഥാപനമായി തുടരും. സെന്‍സര്‍ബോര്‍ഡ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചാല്‍ ട്രിബ്യൂണലിനെ സമീപിക്കാവുന്ന സാഹചര്യം നേരത്തേയുണ്ടായിരുന്നു. ട്രിബ്യൂണല്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ വീണ്ടും ബോര്‍ഡിനെ സമീപിക്കാമെന്നും പുതിയ അംഗങ്ങള്‍ സിനിമകാണുമെന്നും മന്ത്രി വ്യക്തമാക്കി. ആനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗേമിങ് ആന്‍ഡ് കോമിക്സ് തുടങ്ങിയ മേഖലകളില്‍ പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങും.

ബലാത്സംഗത്തിനുപകരം പ്രതീകദൃശ്യങ്ങള്‍ കാണിക്കണമെന്നും തെറിവാക്കുകള്‍ ഉപയോഗിക്കരുതെന്നും പറയുന്നത് അത് അനിവാര്യമായ സിനിമകള്‍ക്ക് ദോഷംചെയ്യുമെന്ന് ബി.ജെ.ഡി. അംഗം പ്രശാന്ത നന്ദ ചൂണ്ടിക്കാട്ടി. ഒ.ടി.ടി.യിലൂടെ എല്ലാതരം ഉള്ളടക്കങ്ങളും വീടുകളിലെത്തുന്ന കാലത്ത് യുഎ സര്‍ട്ടിഫിക്കറ്റുകളുടെ വിഭജനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ. അംഗം തമ്പി ദുരൈയും സര്‍ട്ടിഫിക്കേഷനിലെ കാറ്റഗറികളെ എതിര്‍ത്തു.

The post സിനിമ പകര്‍ത്തി പ്രദര്‍ശിപ്പിച്ചാല്‍ 3 വര്‍ഷം തടവ് first appeared on Press Link.

]]>
https://presslink.in/?feed=rss2&p=14034 0
‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം https://presslink.in/?p=13836&utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b2%25e0%25b5%2588%25e0%25b4%2582%25e0%25b4%2597%25e0%25b4%25bf%25e0%25b4%2595-%25e0%25b4%25ac%25e0%25b4%25a8%25e0%25b5%258d%25e0%25b4%25a7%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b4%25bf%25e0%25b4%259f%25e0%25b5%2586-%25e0%25b4%25ad%25e0%25b4%2597%25e0%25b4%25b5 https://presslink.in/?p=13836#respond Sun, 23 Jul 2023 17:51:15 +0000 https://presslink.in/?p=13836 ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലെ ഒരു രംഗം വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്. ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി […]

The post ‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം first appeared on Press Link.

]]>
ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലെ ഒരു രംഗം വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്.

ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു.

ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ചിത്രത്തിന് ആർ–റേറ്റിങ്ങാണ് ലഭിച്ചതെങ്കിലും ഇന്ത്യയിൽ യു/എ സർട്ടിഫിക്കറ്റാണ് നൽകിയത്.

ചില ശാരീരിക രംഗങ്ങൾ ഒഴിവാക്കി സിനിമയുടെ ദൈർഘ്യം കുറച്ചതിന് ശേഷമാണ് ഇന്ത്യയിൽ പ്രദർശനാനുമതി നേടിയത്. സൈക്കോളജിയും കുറ്റാന്വേഷണവും ഒത്തൊരുമിക്കുന്ന തരത്തിലുള്ള കോർട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫർ നോളൻ സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്.

The post ‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം first appeared on Press Link.

]]>
https://presslink.in/?feed=rss2&p=13836 0