കോടികളുടെ സ്വത്തുക്കൾ വേണ്ടെന്നു വച്ചാണ് ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരിയായ ദിപേഷ് ഷായും, ഭാര്യ പിക്കാ ഷായും സന്യാസികളാകാൻ തീരുമാനിച്ചത്. വർഷങ്ങൾക്കു മുമ്പ് മകളും, പിന്നെ മകനും സഞ്ചരിച്ച പാത പിന്തുടരാൻ ഈ മാതാപിതാക്കൾക്ക് അധികം ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. ഷാ കുടുംബത്തിന് അവരുടെ ആത്മീയ യാത്രയിൽ അർപ്പിതമായ ചരിത്രമുണ്ട്. ചെറു പ്രായത്തിൽ മക്കൾ ഉപേക്ഷിച്ച ആഡംബര ജീവതം തങ്ങൾക്കും വേണ്ടെന്നു വച്ച് മാതാപിതാക്കൾ. മകനും മകളും സന്യസ ജീവിതം തിരഞ്ഞെടുത്ത് വർഷങ്ങൾക്കു ശേഷമാണ് ഈ അച്ഛനും അമ്മയും മക്കളുടെ പാത പിന്തുടരുന്നത്. ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരിയായ ദിപേഷ് ഷായും, ഭാര്യ പിക്കാ ഷായുമാണ് ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
അഞ്ചു വർഷങ്ങൾക്കു മുമ്പ്, 12 വയസുള്ളപ്പോഴാണ് ഇവരുടെ മകൻ ഭാഗ്യരത്ന വിജയ്ജി സന്യാസ ജീവിതം തിരഞ്ഞെടുത്തത്. ഇന്ന് ഭവ്യ ഷാ എന്നാണ് വിജയ്ജി അറിയപ്പെടുന്നത്. ചേച്ചി സന്യസ ജീവിതം തിരഞ്ഞെടുത്തതായിരുന്നു അനിയനെ സ്വാധീനിച്ചത്. ഏകദേശം ഒരു ദശകം മുമ്പാണ് ഷാ ദമ്പതികളുടെ മകൻ സന്യാസ ജീവിതം തിരഞ്ഞെടുത്തത്. സമ്പത്തിന്റെ ലോകത്ത് ജനിച്ചു വളർന്ന രണ്ട് മക്കളും ചെറുപ്രായത്തിൽ തന്നെ ദീക്ഷ തിരഞ്ഞെടുത്തത് മാതാപിതാക്കളെ വേദനിപ്പിച്ചിരിക്കാം. ഇതാകാം ഇവരെയും മക്കളുടെ പാതയിൽ നയിച്ചതെന്നാണു വിലയിരുത്തൽ. ഷായുടെ മകൻ ഭാഗ്യരത്ന തന്റെ ദീക്ഷ ചടങ്ങിന് ഫെരാരിയിൽ ആയിരുന്നു എത്തിയത്. മാതാപിതാക്കളായ ദിപേഷും പിക്കയും ഇതേ ആവശ്യത്തിനായി ജാഗ്വറിൽ എത്തി. സൂറത്തിലെ ഏറ്റവും വിജയകരമായ വജ്രവ്യാപാരികളിൽ ഒരാളാണ് ദിപേഷ് ഷാ. പ്രതിവർഷം 15 കോടിയിലധികം രൂപ വിറ്റുവരവുള്ള സ്ഥാപനത്തിന്റെ ഉടമയായിരുന്നു ഇദ്ദേഹം. ഇവരാണ് തങ്ങളുടെ ഭൗതിക സമ്പത്തും, ആഡംബര ജീവിതവും ഉപേക്ഷിച്ച് സന്യാസികളാകുന്നത്. സന്യാസത്തിന് തയ്യാറെടുക്കുന്ന ദിനേശ് ഷാ ഇതിനകം 350 കിലോമീറ്റർ നടന്നപ്പോൾ പിക്ക വനിതാ സന്യാസിമാർക്കൊപ്പം 500 കിലോമീറ്റർ പിന്നിട്ടു.
എന്റെ മകൾ ദീക്ഷ എടുത്തപ്പോൾ, എന്നെങ്കിലും അവളുടെ പാത പിന്തുടരാൻ ഞങ്ങളും ആഗ്രഹിച്ചു. ഞാൻ സമ്പത്തും വിജയവും സമ്പാദിച്ചു, പക്ഷേ ആത്യന്തികമായ സമാധാനത്തിനും സന്തോഷത്തിനുമുള്ള അന്വേഷണം ഒരിക്കലും അവസാനിച്ചില്ലെന്നു ദീപേഷ് ഷാ പറഞ്ഞു.
ദീപേഷിന്റെ കുടുംബത്തിന് ആത്മീയതയിൽ വലിയ പാരമ്പര്യമുണ്ട്. ദീപേഷിന്റെ പിതാവ് പ്രവീൺ വൻതോതിൽ ശർക്കര, പഞ്ചസാര വ്യാപാരം നടത്തിയിരുന്ന വ്യക്തിയാണ്. ജൈന സന്യാസികളുമായി സംവദിക്കുന്നതിനും അടുക്കുന്നതിനുമാണ് ഇദ്ദേഹം സൂറത്തിലേയ്ക്ക് താമസം മാറ്റിയത്. ഷാ കുടുംബത്തിന് അവരുടെ ആത്മീയ യാത്രയിൽ അർപ്പിതമായ ചരിത്രമുണ്ടെന്നു സാരം.