കുട്ടി ഡ്രൈവര്‍മാര്‍ക്ക് ഇനി എട്ടിന്റെ പണി

Advertisements
Advertisements

പരീക്ഷ കഴിഞ്ഞ് വെക്കേഷൻ തുടങ്ങി, ഇനി വീട്ടുക്കാരുടെയോ സുഹൃത്തുക്കളുടെയോ വാഹനവുമായി കറങ്ങാനിരിക്കുന്ന കുട്ടി ഡ്രൈവർമാർ ഒന്ന് സൂക്ഷിച്ചോളൂ… ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനവുമായി റോഡിലിറങ്ങിയാല്‍ പണി പാളും. നിയമംലംഘിച്ച്‌ വാഹനമോടിച്ചതിന് പിടിയിലായാല്‍ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്സ് ലൈസൻസിന് യോഗ്യതയുണ്ടാവൂ. മോട്ടോർ വാഹന വകുപ്പിന്റേതാണ് മുന്നറിയിപ്പ്. കുട്ടിക്ക് മാത്രമല്ല, രക്ഷിതാവിനും ശിക്ഷ ലഭിക്കും. രക്ഷിതാവിന് പരമാവധി മൂന്നുവർഷംവരെ തടവും 25,000 രൂപവരെ പിഴയുമാണ് ലഭിക്കുക. നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദാക്കും. മധ്യവേനല്‍ അവധിക്കായി വിദ്യാലയങ്ങള്‍ അടയ്ക്കുന്നതിനാല്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുതിർന്ന സുഹൃത്തുക്കളുടെയുമൊക്കെ പേരിലുള്ള വാഹനവുമായി കുട്ടി ഡ്രൈവർമാർ റോഡിലിറങ്ങാൻ സാധ്യത കൂടുന്നതിനാലാണീ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനങ്ങളുമായി റോഡിലിറങ്ങി അപകടത്തില്‍പ്പെടുന്നതും മരിക്കുന്നതും കൂടിവരുന്നത് കണക്കിലെടുത്താണ് 2019-ല്‍ മോട്ടോർവാഹന നിയമം പരിഷ്കരിച്ചപ്പോള്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം ബാല ഡ്രൈവിങ്ങിന് ശിക്ഷ കടുപ്പിച്ചത്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് കുട്ടി ഡ്രൈവർക്ക് 10,000 രൂപവരെ പിഴ ലഭിക്കും. ബാലനീതി നിയമപ്രകാരവും കുട്ടി ഡ്രൈവർമാർക്ക് ശിക്ഷ ലഭിക്കും.

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights