ആധാര്‍ കാർഡ് ആപ്പുമായി കേന്ദ്രം

Advertisements
Advertisements

ആധാർ കാർഡിന്റെ ഒറിജിനലും ഫോട്ടോസ്റ്റാറ്റും ഇനിമുതല്‍ കയ്യില്‍ കരുതേണ്ട പകരം ഡിജിറ്റലായി തന്നെ സൂക്ഷിക്കാം. ഇതിനായി ഫേസ് ഐഡി ഓതന്റിക്കേഷനുള്ള പുതിയ ആധാർ ആപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്നതിനായി ഒറിജിനല്‍ ആധാർ കാർഡോ, ഫോട്ടോ കോപ്പിയോ നല്‍കേണ്ടതില്ല, പകരം ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫേസ് സ്കാൻ ഉപയോഗിച്ച്‌ ഓതന്റിക്കേഷൻ നടത്താൻ കഴിയും. ബാങ്കിങ് ആവശ്യങ്ങള്‍, സിം കാർഡ് ആക്ടിവേഷൻ,തിരിച്ചറിയല്‍ പരിശോധ എന്നിവയ്ക്കായി ഇനി വേഗത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷൻ വഴി ആധാർ വിവരങ്ങള്‍ നല്‍കാനാകും. ഫേഷ്യല്‍ റെക്കഗ്നിഷൻ ഉള്‍പ്പെടുന്ന ആധാർ ആപ്പ് UIDAI ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. സ്വകാര്യതും സുരക്ഷയും ഒന്നിച്ച്‌ ഉറപ്പാക്കുന്നതിനോടൊപ്പം ഐഡന്റിറ്റി വെരിഫിക്കേഷൻ എളുപ്പമാക്കുക എന്നത് കൂടി ഇത് ലക്ഷ്യമാക്കുന്നു. ഉപയോക്താക്കള്‍ക്ക് ഇനി ആധാർ വെരിഫിക്കേഷനായി OTP-കള്‍, വിരലടയാളങ്ങള്‍ അല്ലെങ്കില്‍ സ്കാനിങ് എന്നിവ ചെയ്യേണ്ടതില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ പുതിയ ആധാർ ഫേസ് ഐഡി ഓതന്റിക്കേഷൻ ഫീച്ചർ ഉപയോഗിക്കാനായി ഉപയോക്താക്കള്‍ ആധാർ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ, നിലവില്‍ ആപ്പ് ഉപയോഗിക്കുന്നവർ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണം. പിന്നീടുള്ള രജിസ്‌ട്രേഷൻ നടപടികള്‍j പൂർത്തിയാകുമ്പോള്‍ ആപ്പ് വഴി നമ്മുടെ ചിത്രം എടുക്കുകയും ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി ആധാർ ഡാറ്റാബേസ് പരിശോധിക്കുകയും ചെയ്യും. ആധാർ വിവരങ്ങള്‍ സുരക്ഷിതമാക്കാൻ കൂടിയാണ് ഈ പ്രോസസ്സ്. കൂടാതെ ഇലക്‌ട്രോണിക് ആധാർ കാർഡില്‍ വെരിഫിക്കേഷൻ ചെയ്യാനായി ക്യുആർ കോഡും ഇതിലുണ്ട്. ഇതുവഴി സ്കാനിങ് എളുപ്പമാക്കാൻ സാധിക്കും. വ്യാജ ആധാറുകള്‍ നിർമ്മിക്കുന്നതും, വിവരങ്ങള്‍ ദുരുപയോഗം ചെയുന്നത് തടയാനും ഈ ആപ്പ് സഹായിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തിലേക്കുള്ള പുതിയ ചുവടുവെപ്പ് കൂടിയാണ് ഈ പുത്തൻ ആശയം.

Advertisements
Advertisements
Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights